Connect with us

kerala

ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്

മലപ്പുറം മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ വൈശാഖി അശോക് ശ്രദ്ധേയയായി.

Published

on

മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എ ഗ്രേഡ് നേടി മലപ്പുറം മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ വൈശാഖി അശോക് ശ്രദ്ധേയയായി.

മലപ്പുറം സൈബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അശോക് കുമാറിന്റെയും കരുവാരകുണ്ട് ഗവ. എൽ.പി സ്കൂൾ അധ്യാപിക ശ്രീജയുടെയും മകളാണ് വൈശാഖി. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വരദ് കൃഷ്ണയാണ് സഹോദരൻ.

കലാമണ്ഡലത്തിലെ പ്രശസ്ത ഗുരുവായ ശരത് ലാലിന്റെ ശിക്ഷണത്തിലാണ് വൈശാഖി ഓട്ടൻതുള്ളൽ അഭ്യസിക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ സംസ്കൃത നാടകത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയതോടെയാണ് കലോത്സവ വേദിയിൽ വൈശാഖി തന്റെ കഴിവ് വീണ്ടും തെളിയിച്ചത്.

kerala

വീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്

കഴിഞ്ഞ വർഷത്തെ സംസ്ഥാന കലോത്സവത്തിലും അരുന്ധതി എ ഗ്രേഡ് നേടിയിരുന്നു.

Published

on

കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടി കണ്ണൂർ കൂടാളി എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അരുന്ധതി എസ് ശ്രദ്ധേയയായി. കഴിഞ്ഞ വർഷത്തെ സംസ്ഥാന കലോത്സവത്തിലും അരുന്ധതി എ ഗ്രേഡ് നേടിയിരുന്നു.

കോഴിക്കോട് സ്വദേശി ശ്രീജു ശ്രീനിവാസിന്റെ പരിശീലനത്തിലാണ് അരുന്ധതി വീണ വായന അഭ്യസിച്ചത്. നാല് വർഷമായി വീണയിൽ സ്ഥിരമായ പരിശീലനം തുടരുകയാണ്.

കണ്ണൂർ മട്ടന്നൂർ തെരുർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ സജിഷിന്റെയും ഹൈസ്കൂൾ അധ്യാപിക ഷെല്ലിയുടെയും മകളാണ് അരുന്ധതി എസ്. സംഗീത രംഗത്ത് തുടർച്ചയായി നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുന്ന ഈ മിടുക്കി വിദ്യാർത്ഥിനി കലോത്സവ വേദിയിൽ വീണ്ടും തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.

Continue Reading

kerala

ബിഗ് സ്‌ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി

എറണാകുളം ചെറായി എസ്.എം.എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ഊലിക്കരചെറായി സ്വദേശികളായ വെനേഷിന്റെയും ലൈബയുടെയും മകളുമായ മീതിക വെനേഷ് ആണ് ഈ മിടുക്കി.

Published

on

കൊച്ചി: ബിഗ് സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കുഞ്ഞ് താരം മീതിക വെനേഷ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. എറണാകുളം ചെറായി എസ്.എം.എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ഊലിക്കരചെറായി സ്വദേശികളായ വെനേഷിന്റെയും ലൈബയുടെയും മകളുമായ മീതിക വെനേഷ് ആണ് ഈ മിടുക്കി.

എറണാകുളം ജില്ലയില്‍ നിന്നായി 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എസ്.എം.എച്ച്.എസ്.എസ് സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മീതിക മിമിക്രിയില്‍ എ ഗ്രേഡ് നേടി. നാഗസാരംഗി സിനിമയിലെ നടി ഷീല, കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറ ബുജി, സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശന്‍ എന്നിവരുടെ ശബ്ദങ്ങള്‍ക്കൊപ്പം പ്രകൃതിയിലെ വിവിധ ശബ്ദങ്ങള്‍, ഡിജെ എഫക്റ്റുകള്‍, മമ്മി റിട്ടേണ്‍സ് സിനിമ ട്രെയ്ലര്‍ എന്നിവയും ഉള്‍പ്പെടുത്തി ആയിരുന്നു മീതികയുടെ അവതരണം.

പത്താം ക്ലാസ് വരെ സിബിഎസ്ഇയില്‍ പഠിച്ചിരുന്ന മീതിക കഴിഞ്ഞ വര്‍ഷം കഥകളിയിലും മിമിക്രിയിലും സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. നാലര വയസുമുതല്‍ ഭരതനാട്യം, കേരളനടനം, കുച്ചുപ്പുടി തുടങ്ങിയ നൃത്തശൈലികളില്‍ പരിശീലനം നേടിയിട്ടുള്ള മീതിക കഴിഞ്ഞ രണ്ട് വര്‍ഷമായി കഥകളിയും അഭ്യസിച്ചു വരികയാണ്.

കുട്ടിക്കാലം മുതലേ മിമിക്രി, മോണോ ആക്ട്, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കിയ മീതിക ചാനല്‍ പരിപാടിയായ കോമഡി ഉത്സവം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. ബാലനടിയായി തണ്ടര്‍ ബോയ്‌സ് എന്ന സിനിമയിലും അഭിനയിച്ചു. നിലവില്‍ അളിയന്‍സ് എന്ന സീരിയലിലും ബെറ്റര്‍ സിക്‌സ് എന്ന സിനിമയിലും അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.

സംസ്ഥാന കലോത്സവത്തില്‍ കഥകളിയില്‍ ‘കീചകവധം’ എന്ന ആട്ടമാണ് മീതിക അവതരിപ്പിച്ചത്.

 

Continue Reading

kerala

ഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതാണെന്ന് ആകാശ എയർ വിശദീകരിച്ചു.

Published

on

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉംറയ്ക്കായി പുറപ്പെടാനെത്തിയ 46 തീർഥാടകരുടെ യാത്ര മുടങ്ങി. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതാണെന്ന് ആകാശ എയർ വിശദീകരിച്ചു. എന്നാൽ പകരം യാത്രാ സംവിധാനങ്ങളെക്കുറിച്ച് യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

യാത്ര മുടങ്ങിയതോടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രായമായവർ ഉൾപ്പെടെയുള്ള തീർഥാടകർ വിമാനത്താവളത്തിൽ ബുദ്ധിമുട്ടിലായി. പകരം യാത്രാ ക്രമീകരണങ്ങളോ ടെർമിനലിൽ തുടരുന്ന യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാതെയാണ് വിമാനക്കമ്പനിയുടെ നടപടി എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ഇതിനിടെ പശ്ചിമേഷ്യയിലെ സാഹചര്യം ഗുരുതരമാകുകയാണ്. ഇറാനിൽ പണപ്പെരുപ്പം, ഭക്ഷ്യവില വർധന, കറൻസി മൂല്യത്തകർച്ച എന്നിവയെ തുടർന്ന് ഭരണമാറ്റം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാണ്. ഈ പ്രതിഷേധങ്ങൾക്ക് അമേരിക്ക സഹായം നൽകുന്നുവെന്ന് ആരോപിച്ച് മേഖലയിൽ ഉള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അമേരിക്കയ്ക്ക് സൈനിക ബേസുകളുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ കുറയ്ക്കാൻ വിവിധ വിമാനക്കമ്പനികൾ തീരുമാനിച്ചതെന്നാണ് വിവരം. ഇതാണ് ഉംറ തീർഥാടകരുടെ യാത്ര മുടങ്ങാൻ കാരണമായതെന്നും സൂചനകളുണ്ട്.

Continue Reading

Trending