kerala

നാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച

By sreenitha

January 14, 2026

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോടിലെ വിദ്യാർഥിനി ഹെമിൻ സിഷ ഗസൽ ആലാപനത്തിൽ തുടർച്ചയായി നാലാം വർഷവും എ ഗ്രേഡ് നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. പെൺകുട്ടികളുടെ എച്ച്‌എസ്‌എസ് മാപ്പിളപ്പാട്ട് മത്സരത്തിലും ഹെമിൻ സിഷ എ ഗ്രേഡ് നേടി.

മാപ്പിളപ്പാട്ടിൽ തുടർച്ചയായി മൂന്നാം വർഷമാണ് ഹെമിൻ സിഷ എ ഗ്രേഡ് നേടുന്നത്. എച്ച്‌എസ്‌എസ് ഒപ്പന മത്സരത്തിൽ തുടർച്ചയായി നാലാം വർഷമാണ് താരം പങ്കെടുക്കുന്നതും ശ്രദ്ധേയമാണ്.

കലോത്സവ രംഗത്ത് കുടുംബപരമായ പാരമ്പര്യവും ഹെമിന് സിഷയ്ക്ക് കരുത്താകുന്നു. ജ്യേഷ്ഠ സഹോദരി ഡോ. റഷ അഞ്ജല 2015ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. പിതാവ് അബ്ദുൾ സലാം ഡബ്ല്യു.ഒ. എച്ച്‌എസ്‌എസ് പിണങ്ങോടിലെ പ്രധാന അധ്യാപകനാണ്. മാതാവ് മറിയം ജി.എച്ച്‌.എസ് തരിയോടിലെ അധ്യാപികയുമാണ്.