Connect with us

local

ചന്ദ്രിക ഡോപ്പ എന്‍.സി.ഇ.ആര്‍.ടി സയന്‍സ് ക്വിസ്; പ്രൊ. രാജാറാം എസ് ശര്‍മ്മ മുഖ്യാതിഥി

കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കുന്ന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ജനുവരി 15ന് അവസാനിക്കും.

Published

on

കോഴിക്കോട്: പ്ലസ് വണ്‍, പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ചന്ദ്രിക ദിനപത്രവും ഡോപ്പ കോച്ചിങ് സെന്റററും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല എന്‍.സി.ഇ.ആര്‍.ടി സയന്‍സ് ക്വിസ് 18ന് കോഴിക്കോട്ട് നടക്കും. മുന്‍ എന്‍.സി.ഇ.ആര്‍.ടി ജോയിന്റ് ഡയറക്ടര്‍ പ്രൊ. രാജാറാം എസ് ശര്‍മ്മ മുഖ്യാതിഥിയാവും. പൂര്‍ണമായും എന്‍.സി.ഇ.ആര്‍.ടി സയന്‍സ് സിലബസിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയാധിഷ്ഠിതമായ മത്സരത്തില്‍ വിജയികള്‍ക്ക് മികച്ച ക്യാഷ് പ്രൈസുകളും ബ്രാന്‍ഡ് ന്യൂ ലാപ്‌ടോപ്പുകളും സ്‌കോളര്‍ഷിപ്പും ലഭിക്കും. മത്സരത്തിലെ മുഴുവന്‍ ഫൈനലിസ്റ്റുകള്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റും ഗിഫ്റ്റ് വൗച്ചറുകളും ലഭ്യമാകും. പൂര്‍ണമായും സ്‌കൂളുകള്‍ മുഖാന്തരം രജിസ്‌ട്രേഷന്‍ നടക്കുന്ന മത്സരത്തില്‍ ഒരു സ്‌കൂളിനെ പ്രതിനിധീകരിച്ച് മൂന്ന് വിദ്യാര്‍ത്ഥികളാവും മത്സര രംഗത്തുണ്ടാവുക.

കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കുന്ന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ജനുവരി 15ന് അവസാനിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂള്‍ മുഖേന 8139000219, 9645322200 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

 

local

മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം; ബഹ്റൈന്‍ കെഎംസിസി തിരൂര്‍ മണ്ഡലം കമ്മിറ്റി സ്നേഹാദരം നല്‍കി ആദരിച്ചു

മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസ ജീവിതം നയിച്ച് ജോലിയില്‍ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി സ്‌നേഹാദരം നല്‍കി ആദരിച്ചു.

Published

on

മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസ ജീവിതം നയിച്ച് ജോലിയില്‍ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി സ്‌നേഹാദരം നല്‍കി ആദരിച്ചു.

കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല പ്രവര്‍ത്തക സംഗമത്തില്‍ വെച്ചു കെഎംസിസി ബഹ്റൈന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ സാന്നിധ്യത്തില്‍ കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍ മൊമെന്റോ നല്‍കി. ബഹ്റൈന്‍ കെഎംസിസിയുടെ നിറസാന്നിദ്ധ്യവും കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനുമാണ് അഷ്റഫ് കുന്നത്തുപറമ്പില്‍. കൂടാതെ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, ബഹ്റൈന്‍ തിരൂര്‍ കൂട്ടായ്മ, മാപ്പിള കലാ അകാദമി ബഹ്റൈന്‍ ചാപ്റ്റര്‍ തുടങ്ങി നിരവധി സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചു.

ദീര്‍ഘ കാലമായി മനാമ പൊലീസ് കോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്ന അഷ്റഫ് സാഹിബ് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ ദിവസം കുടുംബസമേതം താത്കാലികമായി നാട്ടിലേക്ക് മടങ്ങി. യാത്ര അയപ്പ് സംഗമത്തില്‍ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, ജില്ല ജനറല്‍ സെക്രട്ടറി അലി അക്ബര്‍ ഓര്‍ഗനൈസിങ് സെക്രട്ടറി റിയാസ്, ഉമ്മര്‍ ഉള്‍പ്പെടെ മലപ്പുറം ജില്ല ഭാരവാഹികള്‍,തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം മൗസല്‍ മൂപ്പന്‍ തിരൂര്‍, ട്രഷറര്‍ റഷീദ് പുന്നത്തല, ഓര്‍ഗനൈസിങ് സെക്രട്ടറി റമീസ് കല്പ, മണ്ഡലം ഭാരവാഹികള്‍ ആയ സുലൈമാന്‍ പട്ടര്‍ നടക്കാവ്,താജു ചെമ്പ്ര, ഫാറൂഖ് തിരൂര്‍, ഇബ്രാഹിം പരിയാപുരം, മുനീര്‍ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ധീന്‍ കുറ്റൂര്‍, റഷീദ് മുത്തൂര്‍, സലാം ചെമ്പ്ര എന്നിവര്‍ സംബന്ധിച്ചു.

 

Continue Reading

local

മലപ്പുറം വഴിക്കടവില്‍ പത്തൊന്‍പതുകാരി കുഴഞ്ഞുവീണു മരിച്ചു; മരണകാരണം വ്യക്തമല്ല

കസേരയില്‍ ഇരിക്കുകയായിരുന്ന രിഫാദിയ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു.

Published

on

മലപ്പുറം: വഴിക്കടവില്‍ പത്തൊന്‍പതുകാരി കുഴഞ്ഞുവീണ് മരിച്ചു. കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

കസേരയില്‍ ഇരിക്കുകയായിരുന്ന രിഫാദിയ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നൂര്‍ജഹാനാണ് രിഫാദിയയുടെ മാതാവ്. സഹോദരി റിസ്വാന.

Continue Reading

local

ചൗക്കി കുന്നിൽ ഗ്രീൻസ്റ്റാർ വിജയാരവം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് ജില്ലാ ട്രെഷറർ പി എം മുനീർ ഹാജി ഉദ്ഘാടനം ചെയ്തു, മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ അൻവർ ചേരങ്കയ് ജന പ്രതിനിധികൾക്ക് ഉപഹാരം നൽകി.

Published

on

ചൗക്കി കുന്നിൽ : ഗ്രീൻസ്റ്റാർ ചൗക്കി കുന്നിൽ ക്ലബ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി, മുസ്ലിം ലീഗ് ജില്ലാ ട്രെഷറർ പി എം മുനീർ ഹാജി ഉദ്ഘാടനം ചെയ്തു, മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ അൻവർ ചേരങ്കയ് ജന പ്രതിനിധികൾക്ക് ഉപഹാരം നൽകി.

ക്ലബ്‌ പ്രസിഡന്റ്‌ നജീബ് കുന്നിൽ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു,
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം എ നജീബ് മുഖ്യ പ്രഭാഷണം നടത്തി, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ അബ്ദുള്ള കുഞ്ഞി, പി എം കബീർ കമ്പാർ, എ കെ ഷാഫി, കരീം ചൗക്കി,
എരിയാൽ മുഹമ്മദ് കുഞ്ഞി, ഷെഫീഖ് പീബീസ് , മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അർഫാന നജീബ്, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഷ്‌റഫ്‌ കർള, സോയ ലത്തീഫ്, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ, ധർമ്മപാലൻ ദാരില്ലത്ത്, ജമാൽ ബള്ളൂർ, അമീർ മഠം, അസ്മീന ഷാഫി, ഫൗസിയ സൈനുദ്ധീൻ, മാഷിത മുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ
ശദീദ് കടവത്ത്, ജുനൈദ് കമ്പാർ , അൽത്താഫ് ചൗക്കി, ദുബൈ കെ എം സി സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബഷീർ കെ എം, സമദ് ബണ്ടി, അബ്ദു നീട്ടത്തിൽ, മുനീർ അച്ചു , ഉസ്മാൻ കല്ലങ്കയ്, ബഷീർ മൂപ്പാ, അൻസാർ പെരിയെടുക്ക, ഹബീബ് മൂപ്പ, റഹ്മാൻ കന്യപ്പാടി, ശിഹാബ് അർജാൽ, തശ്രീഫ്, മൊയ്തീൻ കുട്ടി, രജാഹ് ചൗക്കി കുന്നിൽ , നാസർ ചൗക്കി, ഷെമീർ ചൗക്കി , ഇമ്തിയാസ് മൂപ്പാ, ലത്തീഫ് ആരിക്കാടി, തുടങ്ങിയവർ സംബന്ധിച്ചു , ക്ലബ്‌ ട്രെഷറർ നവാസ് കസ്സു നന്ദി പറഞ്ഞു ,

Continue Reading

Trending