kerala
കോഴിക്കോട് പുറമേരിയില്‍ സ്ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്കൂള്‍ ബസ് കടന്നുപോയ ഉടനെ ബസിന്റെ ടയര്‍ റോഡിലൂടെ കടന്നപ്പോള്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് നാദാപുരം പുറമേരിയിലെ അറാംവെള്ളിയില്‍ റോഡില്‍ സ്ഫോടനം. സ്കൂള്‍ ബസ് കടന്നുപോയ ഉടനെ ബസിന്റെ ടയര്‍ റോഡിലൂടെ കടന്നപ്പോള്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഉഗ്രശബ്ദം കേട്ടതോടെ ബസ് നിര്‍ത്തിയ ഡ്രൈവര്‍ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് റോഡില്‍ സ്ഥാപിച്ച സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായത്.
വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. സുരക്ഷിതമായി കുട്ടികളെ സ്കൂളില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടകവസ്തുവിന്റെ ഭാഗങ്ങള്‍ റോഡില്‍ നിന്ന് കണ്ടെത്തിയതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സ്ഫോടനത്തിന് പിന്നിലെ കാരണവും പ്രതികളെയും കണ്ടെത്താന്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
kerala
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍
ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി തന്ത്രിക്ക് ഉറ്റബന്ധമുണ്ടെന്നും പോറ്റി ശബരിമലയിലെത്തിയത് സഹായിയായിയാണെന്നും സ്പോണ്‍സര്‍ഷിപ് ഇടനില സ്വര്‍ണക്കൊള്ളയായി മാറിയെന്നും കണ്ടെത്തല്‍. പാളികളില്‍ സ്വര്‍ണം പൂശാന്‍ തന്ത്രി അനുമതി നല്‍കിയതായും മൊഴി.
തന്ത്രിയില്‍ നിന്ന് കഴിഞ്ഞ നവംബറിലും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെയെല്ലാം ചുമതല ദേവസ്വം ബോര്‍ഡിനാണ്. പാളികളുടെ അറ്റകുറ്റപ്പണികള്‍ക്കായി ദേവസ്വം ഉദ്യോഗസ്ഥരാണ് സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് മുന്‍പ് മൊഴി നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡ് അപേക്ഷിച്ചപ്പോള്‍ അനുമതിയും, ഭഗവാന്റെ അനുഗ്രഹവും നല്‍കുകയാണ് ചെയ്തത്. ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണ അങ്കിയുടെ നിറം മങ്ങിയതിനാല്‍ അത് നവീകരിക്കാമെന്ന് അനുമതിയില്‍ പറഞ്ഞിട്ടുണ്ടെന്നും തന്ത്രി എസ്.ഐ.ടി.യെ അറിയിച്ചിരുന്നു.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് നടത്തിയ ‘ദൈവതുല്യരായ ആളുകള്‍’ എന്ന പ്രസ്താവനയോട്, ‘ദൈവതുല്യരായ എത്ര ആളുകളുണ്ടെന്ന് എനിക്കെങ്ങനെ അറിയാന്‍ കഴിയും?’ എന്നായിരുന്നു രാജീവരുടെ പ്രതികരണം. തന്ത്രി കണ്ഠര് മോഹനരും ഇതിനുമുന്‍പ് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസെടുത്ത് ഇഡി. കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു . പിഎംഎല്‍എ വകുപ്പ് ചുമത്തിയാണ് അന്വേഷണം. ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത എല്ലാവരും ഇഡി കേസിലും പ്രതികളാണ്. എ.പത്മകുമാര്‍, എന്‍.വാസു, ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു എന്നിവര്‍ പ്രതിപ്പട്ടികയിലാണ്. അന്വേഷണം അസിസിറ്റന്റ് ഡയറക്ടര്‍ രാകേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ്.
kerala
ഇന്ത്യ യുഎസ് വ്യാപാര കരാര്‍; മോദി ട്രംപിനെ വിളിക്കാത്തതു കാരണം വൈകുന്നു -യു.എസ്
മുംബൈ: ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ വൈകുന്നത് മോദി ട്രംപിനെ ഫോണില്‍ വിളിക്കാത്തതിനാലെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുത്നിക്.
”വ്യാപാര ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി. പക്ഷെ, കരാര്‍ ഒപ്പിടാന്‍ തയാറാണെന്ന് അറിയിച്ച് ട്രംപിനെ മോദി വിളിച്ചിട്ടില്ല. കരാറില്‍ ഇന്ത്യയുടെ നേതൃത്വം അസ്വസ്ഥരാണ്. അതുകൊണ്ടാണ് മോദി ട്രംപിനെ വിളിക്കാതിരുന്നത്” ലുത്നിക് ഒരു പോഡ്കാസ്റ്റിനിടെ വ്യക്തമാക്കി.
ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുമായി ഉയര്‍ന്ന താരിഫ് നിരക്കില്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മാറ്റുള്ള രാജ്യങ്ങളുമായി വ്യാപാര കരാര്‍ പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യ വൈകിച്ചു. ഇപ്പോള്‍ ഇന്ത്യ പറയുന്നു ‘ഞങ്ങള്‍ തയാറാണ്’. ഞാന്‍ ചോദിച്ചു ‘എന്തിന് തയാര്‍’. മൂന്ന് ആഴ്ച മുമ്പ് സ്റ്റേഷന് വിട്ടുപോയ ട്രെയിനില്‍ പോകാന്‍ തയാറാണോയെന്ന് ചോദിക്കുന്നത് പോലെയാണ് ഇന്ത്യയുടെ ചോദ്യമെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയും യു.എസും തമ്മില്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ഇരു വിഭാഗങ്ങളും ആറ് തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം അടക്കം ഇന്ത്യക്കെതിരെ 50 ശതമാനം നികുതിയാണ് യു.എസ് ചുമത്തിയിട്ടുള്ളത്. മറ്റേതു രാജ്യത്തേക്കാളും കൂടുതല്‍ നികുതി യു.എസ് ചുമത്തിയത് ഇന്ത്യക്കെതിരെയാണ്. വീണ്ടും ഇന്ത്യക്കെതിരെ 500 ശതമാനം നികുതി ചുമത്താനുള്ള ബില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് കഴിഞ്ഞ ദിവസം യു.എസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം അറിയിച്ചിരുന്നു.
kerala
മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള മത്സരം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്
സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
കൊച്ചി: പുതുതായി ഇറങ്ങാനിരിക്കുന്ന മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള മത്സരം സംഘടിപ്പിച്ച ബെവ്കോ നടപടിക്കെതിരെ ഹൈക്കോടതി. സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ബെവ്കോയുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടീസ്. മദ്യ ഉപഭോഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ഹര്‍ജിയിലെ വാദം. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില് നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു സര്‍ക്കാര്‍ പരസ്യം.
ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കാനാണ് ബെവ്കോ തീരുമാനം.
-
kerala2 days agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala2 days ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
india2 days agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala3 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf3 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
kerala2 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoമുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
-
kerala3 days agoപോലീസ് അക്കാദമി ക്യാമ്പസിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തി; അന്വേഷണം ആരംഭിച്ചു
