Connect with us

news

ലഹരികടത്തു കേസ്; മദൂറോയെ ഇന്നു മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും

ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.

Published

on

വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ ഇന്നു മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും. 2020ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരികടത്തുകേസിലാണ് മദൂറോ വിചാരണ നേരിടുക.

അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെ ജയിലില്‍ അടച്ച മദൂറോയെ ഇന്നലെ വൈകിട്ടാണു ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തിച്ചത്.
ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.

ഇതിനിടെ വെനസ്വേല ഇനിയൊരിക്കലും സാമ്രാജ്യത്തിന്റെ കോളനിയാവില്ലെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗോ പ്രഖ്യാപിച്ചു. വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. പരിമിതമായ ഇടപെടലുകള്‍ മാത്രമെ വെനസ്വേലയില്‍ ലക്ഷ്യമിടുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു. യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്നു ചേര്‍ന്നേക്കും.

 

 

kerala

ഡയാലിസിസ് ചെയ്ത് രണ്ടുപേര്‍ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ്

മരിച്ച രാമചന്ദ്രന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

ആലപ്പുഴ: ഡയാലിസിസിന് പിന്നാലെ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സ പിഴവിന് പോലീസ് കേസെടുത്തു. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനെത്തുടര്‍ന്ന് മരിച്ച ഇരുവരുടെയും കേസ് ഷീറ്റുകള്‍ ആരോഗ്യ വകുപ്പ് പരിശോധിക്കും. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ലാത്തതിനാല്‍, കേസ് ഷീറ്റുകള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ മരണകാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഇതുവരെ സമര്‍പ്പിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ) വ്യക്തമാക്കി.

കഴിഞ്ഞ 29നാണ് ഡയാലിസിസിന് പിന്നാലെ ആറ് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമായതോടെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കായംകുളം പുതുക്കാട് വടക്കതില്‍ മജീദ് (53), ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. സംഭവം ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചയാണെന്ന ആരോപണം ശക്തമായിരിക്കെ, വിശദമായ അന്വേഷണത്തിലൂടെ ഉത്തരവാദിത്വം വ്യക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 

Continue Reading

kerala

അവധിക്കാല തിരക്ക്; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

സാധാരണ 30 മിനിറ്റുകൊണ്ട് ഓടിയെത്താവുന്ന ചുരം റോഡ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ എടുക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു.

Published

on

കോഴിക്കോട്: ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാലം അവസാനിക്കാനായതോടെ താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം. വെള്ളി, ശനി ദിവസങ്ങളില്‍ ചുരത്തിലെ റോഡുകളില്‍ ഇരു വശങ്ങളിലുമായി വാഹനങ്ങള്‍ കുടുങ്ങികിടക്കുന്ന സ്ഥിതിയാണ്.

സാധാരണ 30 മിനിറ്റുകൊണ്ട് ഓടിയെത്താവുന്ന ചുരം റോഡ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ എടുക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശുപത്രി, വിമാനത്താവളം ഉള്‍പ്പെ അടിയന്തര ആവശ്യക്കാരായ യാത്രക്കാര്‍ക്കാണ് ചുരത്തിലെ ഗതാഗത പ്രശ്‌നം ഏറെ ദുരിതമായി മാറുന്നത്. ഏഴാം വളവില്‍ കഴിഞ്ഞ ദിവസം രണ്ടു വാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആയി കുടുങ്ങിയതും ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമായി. ഭാരവാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആവുന്നതും നിത്യകാഴ്ചയാണ്.

അതേസമയം, അവധിക്കാലം തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, വെള്ളി, ശനി ദിവസങ്ങളില്‍ വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവാഹവും തുടരുകയാണ്. വയനാടിന്റെ ഉത്സവമായ രാജ്യാന്തര പുഷ്പമേള (പൂപ്പൊലി) അമ്പലവയലില്‍ ആരംഭിച്ചതും സന്ദര്‍ശക പ്രവാഹം പതിന്‍മടങ്ങ് വര്‍ധിക്കാന്‍ കാരണമായി. പുഷ്പമേള 15 വരെ നീണ്ട് നില്‍ക്കും. വലിയ ചരക്ക് ലോറികളും മറ്റും സമയക്രമം പാലിക്കാതെ എത്തുന്നതും, വാഹനങ്ങള്‍ ലൈന്‍ മറികടന്ന് കയറിപോവുന്നതും കുരുക്ക് സങ്കീര്‍ണമാക്കുന്നു.

 

Continue Reading

kerala

അടിമാലി മണ്ണിടിച്ചില്‍; സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിച്ചില്ല, മകള്‍ക്ക് കളക്ടര്‍ പ്രഖ്യാപിച്ച തുകയും കിട്ടിയില്ല

മമ്മൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

Published

on

ഇടുക്കി: അടിമാലി മണ്ണിടിച്ചിലില്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം കിട്ടിയില്ലെന്ന് ഒരു കാല്‍ നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന സന്ധ്യ ബിജു. സര്‍ക്കാരില്‍ നിന്നും വെറും പതിനയ്യായിരം രൂപ മാത്രമാണ് കിട്ടിയത് എന്നും വീട് പോയതിന്റെ നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. മമ്മൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

മകള്‍ക്ക് കളക്ടര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയില്ല. ധനസഹായം കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥ. ദേശീയ പാത വിഭാഗം മൂന്ന് ലക്ഷം രൂപ ആശുപത്രിയില്‍ അടച്ചു. പിന്നീടിതു വരെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സന്ധ്യ പറയുന്നു.

ഇപ്പോള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. വാടക സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ല. വീടും മകള്‍ക്ക് ഒരു ജോലിയുമാണ് ആവശ്യമെന്ന് സന്ധ്യ പറയുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ ലക്ഷം വീട് ഉന്നതിയില്‍ ഒരാള്‍ മരിക്കുകയും 8 വീടുകള്‍ പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു.

 

Continue Reading

Trending