Connect with us

News

‘വെനസ്വേല ഇനി അമേരിക്ക ഭരിക്കും’; മഡൂറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലെത്തിച്ചു

വിചാരണ നേരിടണമെന്ന് ട്രംപ്

Published

on

ന്യൂയോര്‍ക്ക്: വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തുമെന്നും ജനാധിപത്യ സര്‍ക്കരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെ അമേരിക്ക ഭരണം നടത്തുമെന്നും ട്രംപ് പറഞ്ഞു. യുഎസ് കസ്റ്റഡിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയില്‍ വിചാരണ നേരിടണമെന്നും ട്രംപ് പറഞ്ഞു.

മഡൂറോ ഏകാധിപതിയാണെന്നും വെനസ്വേലയില്‍ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

യുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയാ ഫ്ളോറസിനേയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. സ്റ്റ്യുവര്‍ട്ട് എയര്‍ഫോഴ്സ് ബേസില്‍ നിന്ന് ഇരുവരേയും ഹെലികോപ്റ്റര്‍ മാര്‍ഗം മാന്‍ഹാട്ടനിലേക്ക് കൊണ്ടുപോകും. മാന്‍ഹാട്ടനിലെ യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ ന്യൂയോര്‍ക്ക് സിറ്റിയിലെ ആസ്ഥാനത്തേക്കാണ് ഇരുവരേയും കൊണ്ടുപോകുക. ഇവിടെ വെച്ച് മഡുറോയെയും ഭാര്യയെയും ചോദ്യം ചെയ്യും. തുടര്‍ന്ന് ഇരുവരേയും ഹെലികോപ്റ്ററില്‍ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ എത്തിക്കും. അവിടെയാണ് വെനസ്വേലന്‍ പ്രസിഡന്റിനേയും ഭാര്യയേയും തടവില്‍ പാര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.

വെനസ്വലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളിലാണ് യുഎസ് സ്‌ഫോടനങ്ങള്‍ നടത്തിയത്. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യുഎസ് ആക്രമണം വെനസ്വേലയിലുടനീളം നഗരപ്രദേശങ്ങളെ ബാധിച്ചതായി പ്രതിരോധ മന്ത്രി വ്‌ളാഡിമിര്‍ പാരിനോ ലോപ്പസ് പറഞ്ഞു. അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും കാരക്കാസിലെ ഫോര്‍ട്ട്ട്യൂണ സൈനികതാവളം ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മദുറോയ്ക്കും ഭാര്യക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി യു.എ സില്‍ വിചാരണ ചെയ്യുമെന്ന് യു.എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി അറിയിച്ചു. എന്നാല്‍ അമേരിക്കന്‍ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് വെനസ്വേല ആവശ്യപ്പെട്ടു

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിങ്ങില്‍ വന്‍ തീപിടുത്തം; നിരവധി ബൈക്കുകള്‍ കത്തിനശിച്ചു

തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.

Published

on

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ വന്‍ തീപിടുത്തം. നിരവധി ബൈക്കുകള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. ഏകദേശം 600 ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. പ്ലാറ്റ് ഫോം രണ്ടിന്റെ പിന്‍വശത്തായുള്ള പാര്‍ക്കിംഗിലാണ് തീപിടിത്തം.

റെയില്‍വേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എന്‍ജിന് തീപിടിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടര്‍ന്നിട്ടുണ്ട്. അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.

 

 

Continue Reading

kerala

മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്.

Published

on

റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം വാഹനാപകടം. മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്.

ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിന് പോവുകയായിരുന്നു കുടുംബം. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരാണ് ചികിത്സയിലുള്ളത്.

മദീനയിലെ കിങ് ഫഹദ്, സൗദി ജര്‍മന്‍ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് മൂവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം ജിദ്ദ-മദീന റോഡില്‍ വാദി ഫറഹയില്‍ വച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യ്തുവരികയാണ് അബ്ദുല്‍ ജലീലില്‍. സന്ദര്‍ശന വിസയിലാണ് കുടുംബം ഇവിടെയെത്തിയത്.

 

 

Continue Reading

kerala

എസ്.ഐ.ആര്‍: തിര. കമ്മീഷന്‍ ചെയ്യുന്നത് കടുത്ത അനീതിയെന്ന് മുസ്ലിം ലീഗ്

ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ തുറന്നടിച്ചത്.

Published

on

തിരുവനന്തപുരം എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത് കടുത്ത അനീതിയെന്ന് മുസ്ലിം ലീഗ്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ തുറന്നടിച്ചത്. 1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്സ് ചട്ടങ്ങളിലെ ചട്ടം 12 പ്രകാരം കരട് പ്രസിദ്ധികരിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും അവകാശം ഉന്നയിക്കാനും തര്‍ക്കങ്ങള്‍ നല്‍കാനും 30 ദിവസം നല്‍കണമെ ന്നിരിക്കെ വിദേശത്ത് ജനിച്ച 5 ലക്ഷത്തോളം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അപേക്ഷ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് മുസ്ലിം ലീഗ് ഉള്‍പെടെയുള്ള രാഷ്ടീയ കക്ഷികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും 30 ദിവസം കാലാവധിയില്‍ 12 ദിവസമായിട്ടും വെബ്‌സൈറ്റില്‍ അനുവാദം നല്‍കിയിട്ടില്ല. 20 ലക്ഷത്തോളം പ്രവാസികളില്‍ 75000 ആളുകള്‍ മാത്രമാണ് ഇതുവരെ അപേക്ഷ നല്‍കിയിരിക്കുന്നത്. ജനുവരി 1 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ വെബ്‌സൈറ്റില്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഈ അപാകതകള്‍ പരിഹരിച്ചതിന് ശേഷം 30 ദിവസം സമയം ലഭിക്കാന്‍ ചട്ടം 12 പ്രകാരം പ്രവാസികള്‍ക്ക് അവകാശമുണ്ട്. ജനുവരി 22 ന് അവസാന ദിവസമായി തീരുമാനിക്കുന്നത് ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധതയും അവകാശലംഘനവും ഇലക്ഷന്‍ കമ്മീഷന്‍ തുടര്‍ന്നാല്‍ അതിനെതിരെ പ്ര ക്ഷോഭം നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നോണ്‍ മാപ്പിംഗ് എന്ന പേരില്‍ നോട്ടീസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷം ആളുകളും ബി.എല്‍.ഒമാര്‍ വഴി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അവരെയും നോട്ടീസ് അയച്ച് വരുത്തുന്നത് ചട്ടം 18ന് വിരുദ്ധമാണ്. നോട്ടീസ് കൊടുക്കാതെ തന്നെ അവരുടെ പേരുകള്‍ അന്തിമ പട്ടികയില്‍ നില നിര്‍ത്തണം എന്നതാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. മലയാളത്തിലുള്ള പേരുകള്‍ ഇംഗ്ലീഷിലാക്കിയപ്പോള്‍ ഉണ്ടായ അക്ഷര പിശകിനെ ‘ലോജിക്കല്‍ ഡിസ്‌ക്രിപ്പന്‍സി എന്ന ഓമനപേരിട്ട് അവര്‍ക്കും നോട്ടീസ് കൊടുക്കുന്നത്. ഇലക്ഷന്‍ കമ്മിഷന് അക്ഷരത്തെറ്റ് വന്നതിന് വോട്ടര്‍മാര്‍ ഉത്തരവാദിയാണെന്ന് പ റയുന്നതിന് തുല്ല്യമാണ്. പുതിയ 5003 ബൂത്തുകള്‍ ഉണ്ടാക്കി പുതിയ ബി.എല്‍.ഒമാരെ വെച്ചപ്പോള്‍ ഏകോപനമില്ലാത്ത കൊണ്ടും പുതിയ ബി.എല്‍.ഒമാര്‍ക്ക് പരിശീല നം ലഭിക്കാത്തതിന്റെ പേരിലും വോട്ടര്‍മാര്‍ അനാഥരാവുകയാണ്. വൃദ്ധര്‍ക്കും രോഗികള്‍ക്കും പ്രതിനിധികള്‍ വഴി ഹിയറിംഗിന് ഹാജരാകാം എന്ന് ഉത്തരവിറക്കണമെന്നും ഇതേ ആനുകൂല്യം പ്രവാസികള്‍ക്ക് നല്‍കുകയും ഒപ്പം ഓണ്‍ലൈന്‍ ഹിയറിംഗ് അനുവദിക്കുകയും വേണമെന്നും ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കണിയാപുരം ഹലീമും പങ്കെടുത്തു.

 

Continue Reading

Trending