main stories
ഒടുവില്‍ ബിജെപി സമ്മര്‍ദത്തിന് വഴങ്ങി ബിസിസിഐ; ബംഗ്ലാദേശ് താരത്തെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി
ലേലത്തിലൂടെ 9.2 കോടിക്ക് സ്വന്തമാക്കിയ മുസ്തഫിസുര്‍ റഹ്‌മാനെയാണ് കെകെആറിന് കൈവിടേണ്ടിവരുന്നത്.
ഒടുവില്‍ ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദത്തിനും പിന്നാലെ ബംഗ്ലാദേശ് താരത്തെ ഒഴിവാക്കാന്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നിര്‍ദേശം നല്‍കി ബിസിസിഐ. ലേലത്തിലൂടെ 9.2 കോടിക്ക് സ്വന്തമാക്കിയ മുസ്തഫിസുര്‍ റഹ്‌മാനെയാണ് കെകെആറിന് കൈവിടേണ്ടിവരുന്നത്. ഇനി ലേലപട്ടികയില്‍ നിന്ന് മറ്റൊരു താരത്തെ ടീമിന് പകരക്കാരനായി കണ്ടെത്തേണ്ടി വരും.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനും ഉടമ ഷാറൂഖ് ഖാനുമെതിരെ ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തിയത്. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം ഷാറൂഖ് കണ്ടില്ലെന്ന് നടിക്കുന്നെന്നും മനപ്പൂര്‍വം ബംഗ്ലാദേശ് താരത്തെ ടീമില്‍ എടുത്തെന്നും ആരോപിച്ചു. ബിജെപി നേതാവും മുന്‍ എംപിയുമായ സംഗീത് സോം ഷാറൂഖിനെ ചതിയനെന്നും അധിക്ഷേപിച്ചിരുന്നു.
എന്നാല്‍, ഷാറൂഖിന്റെയും കെകെആറിന്റെയും ഭാഗത്ത് തെറ്റില്ലെന്നും ബിജെപി തന്നെ നിയന്ത്രിക്കുന്ന ബിസിസിഐ തന്നെ അല്ലേ ബംഗ്ലാദേശ് താരത്തെ ലേലത്തില്‍ ഉള്‍പ്പെടുത്തിയതെന്നും കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തിരിച്ചടിച്ചിരുന്നു.
kerala
തൊണ്ടി മുതല്‍ തിരിമറി കേസ്; ആന്‍ണി രാജു കുറ്റക്കാരന്‍
ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതിവിധി.
തിരുവനന്തപുരം: തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതിവിധി. ഒന്നാം പ്രതി ക്ലാര്‍ക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
പിന്നീട് ഓസ്‌ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട കഴിയവെ സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയ വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തി. സഹ തടവുകാരന്‍ ഓസ്‌ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പോലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ. കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് തൊണ്ടിമുതല്‍ കേസില്‍ അന്വേഷണം നടത്തിയത്. തൊണ്ടിമുതല്‍ ആന്റണി രാജുവിന് കൊടുത്തുവിട്ട ക്ലാര്‍ക്ക് ജോസാണ് ഒന്നാംപ്രതി.
പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി. 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു.
kerala
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മുസ്‌ലിം ലീഗിന്റെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28 ന്
കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ദുരന്തബാധിതർക്കായുളള ലീഗിന്റെ 105 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുളള മുസ്ലിംലീഗിന്റെ പുനരധിവാസ പദ്ധതിയ ഭാഗമായ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28-ന്. 50 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുക. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ദുരന്തബാധിതർക്കായുളള ലീഗിന്റെ 105 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് നേരത്തെ വാങ്ങിയ 11 ഏക്കർ സ്ഥലത്താണ് വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് വീടുകൾക്ക് തറക്കല്ലിട്ടത്. ദുരന്തബാധിതരുടെ അഭ്യർത്ഥന പ്രകാരമാണ് മേപ്പാടി പഞ്ചായത്തിൽ തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്. മൂന്ന് കിടപ്പുമുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് വീടിന്റെ ഘടന. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകൾക്കായുളള സ്ഥലം ഏറ്റെടുത്തത്.
ലോകം പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം എത്രപെട്ടെന്നാണ് കടന്നുപോയത്. കാലചക്രം വളരെ വേഗത്തില്‍ കറങ്ങുന്നത് പോലെയൊരു തോന്നലാണുള്ളത്. പരിപാടികള്‍ എഴുതിവെക്കുന്ന ഡയറിയിലെ പേജുകള്‍ പെട്ടെന്ന് തീര്‍ന്നപോലെ, പുതിയ ഡയറി പെട്ടെന്ന് വാങ്ങേണ്ടി വന്നത് പോലെയെല്ലാം തോന്നുന്നു. എല്ലാവര്‍ക്കും അതുപോലെ തന്നെയാണെന്നാണ് പലരുമായി സംസാരിക്കുമ്പോഴും മനസിലാകുന്നത്. കഴിഞ്ഞുപോയ 365 ദിവസകാലം ഏറെ സംഭവബഹുലമായിരുന്നു. ഇതിനിടെ ചരിത്രമുഹൂര്‍ത്തങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. ഒരു നല്ല പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. മികച്ച നേട്ടങ്ങള്‍ കൊയ്യാനും ഈ വര്‍ഷത്തില്‍ സാധിച്ചിരുന്നു. മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം ഖാഇദേമില്ലത്ത് സെന്റര്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു. വയനാട് ദുരിതബാധിതര്‍ക്കുള്ള ഭവന നിര്‍മാണം തുടക്കമിടാനും 2025 ല്‍ സാധിച്ചു. തദ്ദേശ തി രഞ്ഞെടുപ്പില്‍ ചരിത്രവിജയങ്ങള്‍ നേടാനുമായി. വ്യക്തിപരമായും ഏറെ സന്തോഷകരമായ സംഭവങ്ങളുണ്ടായ വര്‍ഷമാണ് കടന്നുപോയത്. സഊദി ഗവണ്‍മെന്റ്‌റിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ചത് 2025 ലായിരുന്നു.
ദുഃഖകരമായ അവസ്ഥകളും ജീവിതത്തി ന്റെ ഭാഗമാണല്ലോ. പഹല്‍ഗാം അക്രമണം, ഗസ്സയിലെ വംശഹത്യ. സുഡാനിലെ അഭ്യന്തരയുദ്ധം, റഷ്യ യുക്രൈന്‍ യുദ്ധം എന്നിവയെല്ലാം മനസിനെ വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും വര്‍ഷമായിരുന്നു കടന്ന് പോയത്. എല്ലാവരുടെ ജീവിതത്തിലും ഉയര്‍ച്ചകളും താഴ്ചകളും സ്വപ്നസാക്ഷാത്കാരവും സ്വപ്നഭംഗവുമെല്ലാമുണ്ടായിരിക്കും. ജീവിതത്തിന്റെ ഭാഗമായുള്ള അത്തരം സന്തോഷ നിമിഷങ്ങളിലും വിഷമ സന്ധികളിലും നന്നായി ജീവിച്ച് ആ അനുഭവങ്ങളിലൂടെ പുതിയ മനുഷ്യനായി പരുവപ്പെടണം.
വിഖ്യാത എഴുത്തുകാരന്‍ ഏണസ്റ്റ് ഹെ മിങ് വേയുടെ കിഴവനും കടലും എന്ന പുസ്തകത്തില്‍ കേന്ദ്രകഥാപാത്രമായ സാന്റി യാഗോ പറയുന്നത് എല്ലാ ദിവസവും പുതിയ ദിവസമാണെന്നാണ്. Everyday is a new day. ജീവിച്ച് കഴിഞ്ഞ ദിവസത്തേക്കാള്‍ മികച്ച മനുഷ്യനാവാന്‍ അന്നത്തെ അനുഭവങ്ങള്‍ കൊണ്ട് നമുക്ക് സാധിക്കണം. കഴിഞ്ഞുപോയ ദിവസത്തില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി, പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ മെച്ചപ്പെടുത്തി പുതിയ ദിവസം മികച്ചതാക്കാന്‍ ശ്രമിക്കണം, ജീവിത സഞ്ചാരത്തിലാണല്ലോ നാം. ഇന്നലെ നമ്മുടെ സഞ്ചാരത്തിന് അല്‍പം വേഗത കുറഞ്ഞുകാണും. ഇടയില്‍ ചിലപ്പോള്‍ വഴിതെറ്റിപ്പോയിക്കാണും. ഇടക്കൊന്ന് വീണുപോയിരിക്കാം. അതെല്ലാം പരിഹരിക്കാന്‍ ഇന്നത്തെ ദിവസത്തില്‍ നമുക്ക് സാധിക്കണം. 2026 ലെ വരാനിരിക്കുന്ന ദിനങ്ങള്‍ നല്ലതാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കു കയും പ്രവര്‍ത്തിക്കുകയും ചെയ്യാം. നാളെയുടെ പുലരികള്‍ നമ്മുടേതാക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.
-
india1 day ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala2 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf17 hours agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News3 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala2 days agoമദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
