Connect with us

kerala

തൊണ്ടി മുതല്‍ തിരിമറി കേസ്; ആന്‍ണി രാജു കുറ്റക്കാരന്‍

ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതിവിധി.

Published

on

തിരുവനന്തപുരം: തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതിവിധി. ഒന്നാം പ്രതി ക്ലാര്‍ക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

പിന്നീട് ഓസ്‌ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട കഴിയവെ സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയ വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തി. സഹ തടവുകാരന്‍ ഓസ്‌ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പോലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ. കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് തൊണ്ടിമുതല്‍ കേസില്‍ അന്വേഷണം നടത്തിയത്. തൊണ്ടിമുതല്‍ ആന്റണി രാജുവിന് കൊടുത്തുവിട്ട ക്ലാര്‍ക്ക് ജോസാണ് ഒന്നാംപ്രതി.

പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി. 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു.

 

kerala

റെക്കോഡ് വിലയില്‍ നിന്ന് സ്വര്‍ണവില താഴോട്ട്

പവന് 280 രൂപയാണ് കുറഞ്ഞത്.

Published

on

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99600 രൂപയും ഗ്രാമിന് 12450 രൂപയുമായി. ഇന്നലെ പവന് 12,485 രൂപയും ഗ്രാമിന് 99,880 രൂപയുമായിരുന്നു കേരളത്തിലെ സ്വര്‍ണവില.

ഒരു പവന്‍ ആഭരണത്തിന് ശനിയാഴ്ചത്തെ നിരക്ക് അനുസരിച്ച് 1,07,000 രൂപയെങ്കിലും നല്‍കണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നല്‍കേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.

സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് മലയാളികള്‍ കണക്കാക്കുന്നത്. ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടിച്ചേര്‍ന്ന് വില വീണ്ടും ഉയരുമെന്നതിനാല്‍ സ്വര്‍ണം നാണയമായി കൈവശം വെക്കുന്ന പതിവുമുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഡോളര്‍, രൂപ വിനിമയ നിരക്ക് ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

Continue Reading

kerala

മുസ്‌ലിംലീഗിന് 324 തദ്ദേശ തലവന്മാര്‍; മുഴുവന്‍ ജില്ലകളിലും തലവന്മാര്‍ സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം

Published

on

ലുഖ്മാന്‍ മമ്പാട്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടിയ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന് കേരളത്തില്‍ 324 തദ്ദേശ തലവന്മാര്‍. കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിപ്പിച്ച് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായതിന്റെ തുടര്‍ച്ചയാണ് തലവന്മാരുടെ തെരഞ്ഞെടുപ്പിലും പ്രകടമായത്. എല്ലാ ജില്ലകളിലും ഇതാദ്യമായി അംഗത്വമുണ്ടാക്കിയതിനൊപ്പം എല്ലാ ജില്ലകളിലും തദ്ദേശ തലവന്മാരെയും മുസ്്‌ലിംലീഗ് നേടി. കോണ്‍ഗ്രസിനും സി.പി.എമ്മിനും മാത്രമെ ലീഗിന് പുറമെ എല്ലാ ജില്ലകളിലും തദ്ദേശ തലവന്മാരൊളളൂ.

131 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും 116 വൈസ് പ്രസിഡന്റുമാരും 19 ബ്ലക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും 18 ബ്ലോക്ക് വൈസ് പ്രസിഡന്റുമാരും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ജില്ലാ പഞ്ചായത്ത് വൈസ്് പ്രസിഡന്റുമാരും നേടിയ മുസ്്‌ലിംലീഗ് ഗ്രാമങ്ങളില്‍ മാത്രമല്ല, നഗരങ്ങളിലും ശക്തി തെളിയിച്ചു. 34 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെയും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും ലഭിച്ച മുസ്്‌ലിം ലീഗിന് ഒരു ഡെപ്യൂട്ടി മേയറും 22 നഗരസഭ ചെയര്‍പേഴ്‌സണ്‍മാരും 13 നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാരുമാണുള്ളത്.
കാസര്‍ഗോഡ് ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 11 പഞ്ചായത്ത് പ്രസിഡണ്ട്, ഏഴു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നിവരാണുളളത്. കണ്ണൂര്‍ ജില്ലയില്‍ ഒരു ഡെപ്യൂട്ടി മേയര്‍, രണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡണ്ട്, ഒമ്പത് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നാലു പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. വയനാട് ജില്ലയില്‍ ഒരു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഒരു നഗരസഭ ചെയര്‍പേഴ്‌സണും ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണും ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരും, എട്ട് പഞ്ചായത്ത് പ്രസിഡന്റുമാരും, ഒമ്പത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുമുണ്ട്.

കോഴിക്കോട് ജില്ലയില്‍ 497 അംഗങ്ങളാണ് മുസ്്‌ലിംലീഗിനുളളത്. ഇതില്‍ ഒരു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, നാലു നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍,, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡന്റ്, മൂന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, 22 പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, 18 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരാണുളളത്. മലപ്പുറം ജില്ലയില്‍ ആയിരത്തിലേറെ അംഗങ്ങളെ നേടിയ മുസ്്‌ലിംലീഗിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, 68 പഞ്ചായത്ത് പ്രസിഡന്റുമാര്‍, 39 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, 10 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 10 ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, 10 നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, അഞ്ച് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരാണുളളത്. (അധ്യക്ഷരെ തെരഞ്ഞെടുക്കാനുള്ള അഞ്ചിടത്തും മുസ്്‌ലിംലീഗിനാണ് മുന്‍തൂക്കം).
പാലക്കാട് ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ്‌പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡണ്ട്, രണ്ട് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, എട്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 12 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്.

തൃശൂര്‍ ജില്ലയില്‍ രണ്ട് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 10 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. എറണാകുളം ജില്ലയില്‍ മൂന്ന് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഏഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. (കോര്‍പ്പറേഷനിലും ഭരണപങ്കാളിത്തതിന് ധാരണയുണ്ട്). ഇടുക്കി ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് പ്രസിഡണ്ട്, ആറ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്.

കോട്ടയം ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരുണ്ട്. ആലപ്പുഴ ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരുണ്ട്. (ആലപ്പുഴ നഗര സഭയില്‍ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി, മൂന്ന് വര്‍ഷത്തിന് ശേഷം ചെയര്‍പേഴ്‌സണ്‍ ധാരണ). പത്തനംതിട്ട ജില്ലയില്‍ ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, (തിരുവല്ല നഗരസഭയില്‍ അവസാന രണ്ട് വര്‍ഷം ചെയര്‍പേഴ്‌സണ്‍, കൊറ്റനാട് പഞ്ചായത്തില്‍ അവസാന രണ്ട് വര്‍ഷം പ്രസിഡണ്ട് എന്നിവയില്‍ ധാരണ). കൊല്ലം ജില്ലയില്‍ കോര്‍പ്പറേഷനില്‍ പ്രാതിനിധ്യം നേടിയതിന് പുറമെ ഒരു ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ഒരു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നിവരുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷനില്‍ രണ്ട് അംഗങ്ങളെ എത്തിച്ച് കരുത്ത് കാണിച്ച മുസ്്‌ലിംലീഗിന് ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ലഭിച്ചു.

Continue Reading

kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മുസ്‌ലിം ലീഗിന്റെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28 ന്‌

കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ദുരന്തബാധിതർക്കായുളള ലീഗിന്റെ 105 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

Published

on

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുളള മുസ്ലിംലീഗിന്റെ പുനരധിവാസ പദ്ധതിയ ഭാഗമായ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28-ന്. 50 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുക. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ദുരന്തബാധിതർക്കായുളള ലീഗിന്റെ 105 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് നേരത്തെ വാങ്ങിയ 11 ഏക്കർ സ്ഥലത്താണ് വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് വീടുകൾക്ക് തറക്കല്ലിട്ടത്. ദുരന്തബാധിതരുടെ അഭ്യർത്ഥന പ്രകാരമാണ് മേപ്പാടി പഞ്ചായത്തിൽ തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്. മൂന്ന് കിടപ്പുമുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് വീടിന്റെ ഘടന. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകൾക്കായുളള സ്ഥലം ഏറ്റെടുത്തത്.

Continue Reading

Trending