Connect with us

local

താനൂരില്‍ ക്ഷേത്രോത്സവത്തിനിടെ അപകടം; വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

താനൂര്‍ ശോഭപറമ്പില്‍ ക്ഷേത്രോത്സവം ഇന്ന് നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്.

Published

on

മലപ്പുറം: മലപ്പുറം താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിവഴിപാടിനിടയില്‍ അപകടം. വെടിമരുന്നിന് തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. താനൂര്‍ ശോഭപറമ്പില്‍ ക്ഷേത്രോത്സവം ഇന്ന് നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

സേവനദൗത്യം ഏറ്റെടുത്ത് അംഗീകാരങ്ങള്‍ നേടുന്ന ജില്ലയില്‍ മാതൃകയായ സാമൂഹിക പ്രവര്‍ത്തകന്‍ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി

Published

on

കാസര്‍ഗോഡ് ജില്ലയില്‍ സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ മുസ്‌ലിം ലീഗ് നേതാവും ജില്ലാ ട്രഷററുമായ മുനീര്‍ ഹാജിക്ക് സംഘടനാ തലത്തില്‍ വലിയ അംഗീകാരം. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം മുനീര്‍ ഹാജിക്ക് ഈ അംഗീകാരം കൈമാറി.
ഏറ്റെടുക്കുന്ന ദൗത്യങ്ങളും ഉത്തരവാദിത്തങ്ങളും എത്ര കഠിനമായാലും, അവയെ തന്റെ കഴിവും സമര്‍പ്പണവും ഉപയോഗിച്ച് നിര്‍ധനരായ പാവപ്പെട്ടവരുടെ ആശ്വാസമാക്കി മാറ്റുന്ന പ്രവര്‍ത്തന ശൈലിയാണ് മുനീര്‍ ഹാജിയെ ജില്ലയില്‍ വ്യത്യസ്തനാക്കുന്നത്. സാമൂഹ്യമാധ്യമ പബ്ലിസിറ്റിയോ വ്യക്തിപരമായ പ്രതാപങ്ങളോ ലക്ഷ്യമാക്കി അല്ല, മറിച്ച് നിസ്വാര്‍ത്ഥ സേവന മനോഭാവത്തോടെയാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സാമൂഹിക രംഗത്ത് അദ്ദേഹം സജീവമായി ഇടപെടുന്നത്.

മുസ്‌ലിം ലീഗിന്റെ പാരമ്പര്യ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വളര്‍ന്നുവന്ന മുനീര്‍ ഹാജി ഇന്ന് മുസ്‌ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ എന്ന സ്ഥാനത്ത് അദ്ദേഹം എത്തിനില്‍ക്കുന്നത്. പി.ടി.എച്ച് കാസറഗോഡ് ജില്ലയില്‍ ആരംഭിക്കുന്നതിലും അതിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും എന്നും അദ്ദേഹം മുന്നില്‍ തന്നെ ഉണ്ടായിട്ടുണ്ട്.

ഇടപെടുന്ന എല്ലാ മേഖലകളിലും കൃത്യവും കാര്യക്ഷമവുമായ പ്രവര്‍ത്തന ശൈലിയാണ് മുനീര്‍ ഹാജിയുടെ പ്രത്യേകത. പ്രവര്‍ത്തകര്‍ക്കിടയില്‍ വിശ്വാസം നേടിയെടുത്ത നേതാവായതിനൊപ്പം, അവര്‍ക്കെല്ലാം എന്നും പ്രചോദനവും ആവേശവും പകരുന്ന സാന്നിധ്യവുമാണ് അദ്ദേഹം. 2026-ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ മുനീര്‍ ഹാജി പ്രഥമ പരിഗണനയിലുള്ള നേതാക്കളില്‍ ഒരാളായും ഉയര്‍ന്നുവരുന്നുണ്ട്. സേവനവും സംഘടനാപരമായ കര്‍മ്മശേഷിയും ചേര്‍ന്ന മുനീര്‍ ഹാജിയുടെ പ്രവര്‍ത്തനം കാസര്‍ഗോഡ് ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നായി മാറുകയാണ്.

Continue Reading

local

വിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം

പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി.എസ്. അശ്വിന്‍ എന്നയാളാണ് ആക്രമണം നടത്തിയത്.

Published

on

മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകല്‍ നടുറോഡില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി.എസ്. അശ്വിന്‍ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ സംഭവത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് മലപ്പുറം നഗരത്തിനോട് ചേര്‍ന്ന പെന്‍ഷന്‍ ഭവന്‍ റോഡില്‍ ആക്രമണം ഉണ്ടായത്. സ്‌കൂട്ടറില്‍ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ അശ്വിന്‍ തടഞ്ഞുനിര്‍ത്തി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തില്‍ കുത്താന്‍ ശ്രമിച്ചെങ്കിലും അതുവഴി മറ്റ് യാത്രക്കാര്‍ എത്തിയതോടെ പ്രതി പെട്ടെന്ന് പിന്‍മാറി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തലക്കും കൈക്കും പരിക്കേറ്റ യുവതിയെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പരിക്കുകള്‍ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്വിനും യുവതിയും മുന്‍പ് ഒരേ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണെന്നും തുടര്‍ന്ന് ഇരുവരും പിണങ്ങിയതായും പൊലീസ് വ്യക്തമാക്കി. യുവതി മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് അശ്വിന്‍ ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് യുവതി അശ്വിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ വിളിപ്പിച്ച് ശല്യം ആവര്‍ത്തിക്കരുതെന്ന് പൊലീസ് താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതക ശ്രമം നടന്നത്. ആക്രമണ സമയത്ത് വഴിയാത്രക്കാര്‍ എത്തിയതിനാലാണ് യുവതിക്ക് രക്ഷപ്പെടാനായതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തി യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി കോഴിക്കോട് വരെ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

 

Continue Reading

local

സഹായിക്കാനെത്തി മാല പൊട്ടിച്ചു കടന്നു കളഞ്ഞു; മലപ്പുറം ചിറമംഗലം സ്വദേശി അറസ്റ്റില്‍

കുഞ്ഞിനെ കൈ കഴുകാന്‍ സഹായിക്കാം എന്ന് പറഞ്ഞു മാല മോഷ്ടിച്ചു

Published

on

മലപ്പുറം: കുഞ്ഞിനെ കൈ കഴുകാന്‍ സഹായിക്കാം എന്ന് പറഞ്ഞു മാല മോഷ്ടിച്ചു കടന്നു. മലപ്പുറം ചിറമംഗലം സ്വദേശി ടി.പി ഫൈസല്‍ അറസ്റ്റില്‍. വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തില്‍വെച്ചാണ് മോഷണം നടന്നത്. പരപ്പനങ്ങാടി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending