tech
ഇനി രണ്ട് ദിവസം മാത്രം; ടാറ്റ മുതല്‍ മഹീന്ദ്ര വരെ, കാറുകളില്‍ വര്‍ഷാവസാന ഓഫറുകള്‍
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ വര്‍ഷാവസാന വില്‍പ്പന പ്രോത്സാഹനങ്ങളുടെ ഭാഗമായി വന്‍ കിഴിവുകളാണ് വാഗ്ദാനം ചെയ്യതിരിക്കുന്നത്.
2025 ഡിസംബര്‍ അവസാനത്തോട് അടുക്കുമ്പോള്‍ രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ വര്‍ഷാവസാന വില്‍പ്പന പ്രോത്സാഹനങ്ങളുടെ ഭാഗമായി വന്‍ കിഴിവുകളാണ് വാഗ്ദാനം ചെയ്യതിരിക്കുന്നത്. ഇനി രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്യുവികള്, ഇലക്ട്രിക് കാറുകള്‍, ഫ്ളീറ്റ് വാഹനങ്ങള്‍ തുടങ്ങി വിവിധ സെഗ്മെന്റുകളിലായി ഉപഭോക്താക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപ ലാഭിക്കാനുള്ള അവസരമാണ് നിലവിലുള്ളത്.
ക്യാഷ് ഡിസ്കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, ലോയല്‍റ്റി ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ് ഓഫറുകള്‍, ഇഎംഐ പിന്തുണാ സ്കീമുകള്‍ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങള്‍. മാരുതി സുസുക്കി കാറുകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് ഡിസംബറില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാഗണ്‍ആറിന്റെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകള്‍ക്ക് 61,100 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ബലേനോയില്‍ 53,000 രൂപ വരെയും ഡിസയറില്‍ 15,000 രൂപ വരെയും സ്വിഫ്റ്റില്‍ 40,000 രൂപ വരെയും സിഎന്‍ജി സ്വിഫ്റ്റില്‍ 30,000 രൂപ വരെയും ലാഭിക്കാം.
ഗ്രാന്‍ഡ് വിറ്റാരയുടെ മിക്ക വേരിയന്റുകള്‍ക്കും ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് ആനുകൂല്യങ്ങള്‍. സ്ട്രോങ്ങ് ഹൈബ്രിഡ് പതിപ്പിന് 2.03 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ് ഏറ്റവും ഉയര്‍ന്ന ഓഫര്‍. കിയ ഇന്ത്യ 2025 ഡിസംബര്‍ 31 വരെ സാധുതയുള്ള ‘ഇന്‍സ്പയറിങ് ഡിസംബര്‍’ എന്ന രാജ്യവ്യാപക വില്‍പ്പന കാമ്പെയ്നിലൂടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 3.65 ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സെല്‍റ്റോസ്, സോണെറ്റ്, സിയറോസ്, കാരന്‍സ് ക്ലാവിസ് (ICE, EV), കാര്‍ണിവല്‍ തുടങ്ങിയ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ക്യാഷ് ഡിസ്കൗണ്ടുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍, ലോയല്‍റ്റി ബോണസുകള്‍, കോര്‍പ്പറേറ്റ് സ്കീമുകള്‍ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങള്‍. സ്റ്റോക്കും വേരിയന്റും അനുസരിച്ച് ഓഫറുകളില്‍ മാറ്റമുണ്ടാകാം. ടാറ്റ മോട്ടോഴ്സ് തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് വര്‍ഷാവസാന കിഴിവുകള്‍ക്കും ഇഎംഐ സ്കീമുകള്‍ക്കും പുറമേ അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ടാറ്റ പഞ്ചിന് 40,000 രൂപ വരെയും നെക്സോണിന് 50,000 രൂപ വരെയും പുതിയ ആള്‍ട്രോസിന് 25,000 രൂപ വരെയും ലാഭിക്കാം. ഫെയ്സ്ലിഫ്റ്റിന് മുന്‍പുള്ള സ്റ്റോക്കുകളില്‍ 85,000 രൂപ വരെയും ഹാരിയര്‍, സഫാരി മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും വര്‍ഷാവസാന ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഹ്യുണ്ടായി ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്യുവികള് എന്നിവയ്ക്കായി ഡിസംബറില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മൊത്തം കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്.
വേരിയന്റുകള്‍ അനുസരിച്ച് ഓഫറുകള്‍ വ്യത്യാസപ്പെടും. ഗ്രാന്‍ഡ് ഐ10 നിയോസിന് 1.43 ലക്ഷം രൂപ വരെയും ഐ20യ്ക്ക് 1.68 ലക്ഷം രൂപ വരെയും എക്സെന്റിന് 1.74 ലക്ഷം രൂപ വരെയും മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കാം. മഹീന്ദ്രയും ഡിസംബര്‍ അവസാനത്തേക്ക് വലിയ ഓഫറുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. XUV 3XOയ്ക്ക് 1,14,500 രൂപ വരെയും തഡഢXUV400യ്ക്ക് 4,45,000 രൂപ വരെയും ആനുകൂല്യങ്ങള്‍ ലഭ്യമാണ്. സ്കോര്‍പിയോ ക്ലാസിക്കിന് 1,40,000 രൂപ വരെയും സ്കോര്‍പിയോ എന്ക്ക് 85,600 രൂപ വരെയും ഥാര്‍ റോക്കിന് 1,20,000 രൂപ വരെയും XUV700യ്ക്ക് 1,55,600 രൂപ വരെയും ആനുകൂല്യങ്ങളുണ്ട്. ക്യാഷ് ഡിസ്കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, ലോയല്‍റ്റി ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ് ഓഫറുകള്‍, ഇന്‍ഷുറന്‍സ് സ്കീമുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വേരിയന്റ്, നഗരം, ഡീലര്‍ഷിപ്പ് എന്നിവയെ ആശ്രയിച്ച് യഥാര്‍ത്ഥ ഓഫറുകളില്‍ മാറ്റം ഉണ്ടാകുമെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു.
News
ബ്രസീലിൽ ഐഫോൺ ഉപയോക്താക്കൾക്ക് തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾ; ആപ്പിളിന്റെ കർക്കശ നയങ്ങളിൽ വലിയ മാറ്റം
കാലങ്ങളായി അടച്ചുപൂട്ടിയിരുന്ന ഐഒഎസ് ഇക്കോസിസ്റ്റം 2026 ഓടെ ബ്രസീലിൽ തുറക്കാൻ ആപ്പിൾ സമ്മതിച്ചു
വാഷിങ്ടൺ: ബ്രസീലിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ആപ് സ്റ്റോറിന് പുറത്തുനിന്നുള്ള തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. കാലങ്ങളായി അടച്ചുപൂട്ടിയിരുന്ന ഐഒഎസ് ഇക്കോസിസ്റ്റം 2026 ഓടെ ബ്രസീലിൽ തുറക്കാൻ ആപ്പിൾ സമ്മതിച്ചു. ഈ മാറ്റം വൈകാതെ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നാണ് വിലയിരുത്തൽ.
ബ്രസീലിയൻ കോമ്പറ്റീഷൻ അതോറിറ്റിയായ CADE-യുമായി ഒപ്പുവെച്ച പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ആപ്പിൾ ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. 2026 ഓടെ ബ്രസീലിലെ ഐഫോണുകളിൽ ഈ നയമാറ്റങ്ങൾ പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയനിന് പിന്നാലെയാണ് ഇപ്പോൾ ബ്രസീലിലും ആപ്പിളിന് തങ്ങളുടെ കർശന നിയമങ്ങളിൽ ഇളവ് നൽകേണ്ടിവന്നത്.
ലാറ്റിനമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ മെർക്കാഡോ ലിബ്രെ 2022-ൽ നൽകിയ പരാതിയാണ് ആപ്പിളിനെതിരെ നടപടിയിലേക്ക് ബ്രസീൽ അധികൃതരെ നയിച്ചത്. ആപ്പ് വിപണിയിൽ ആധിപത്യം ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതോടെ മൂന്ന് വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കും അവസാനം കുറിച്ചു.
ഇതിനുമുമ്പ് യൂറോപ്പിലും ജപ്പാനിലും തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾക്ക് ആപ്പിൾ അനുമതി നൽകിയിരുന്നു. ബ്രസീൽ ഉന്നയിച്ച ആശങ്കകളോട് സാമ്യമുള്ള വിഷയങ്ങളാണ് യൂറോപ്യൻ യൂണിയനും ജപ്പാനും ഉയർത്തിയിരുന്നത്.
പുറത്തുനിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകരുതെന്നും, കൃത്യവും നിഷ്പക്ഷവുമായ വിവരങ്ങൾ മാത്രമേ നൽകാവൂ എന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നു. തേർഡ് പാർട്ടി ആപ്പുകൾക്ക് ഐഒഎസിൽ അനുമതി നൽകുന്നത് ഉപകരണങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് ആപ്പിൾ നേരത്തെ വാദിച്ചിരുന്നു. എന്നാൽ ഒടുവിൽ ബ്രസീൽ അധികൃതരുടെ നിലപാടിന് കമ്പനി വഴങ്ങുകയായിരുന്നു.
അതേസമയം, ഇന്ത്യയിലും ആപ്പിളിനെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. 2024-ൽ ആപ്പ് വിപണിയിലെ ആധിപത്യം ആപ്പിൾ ദുരുപയോഗം ചെയ്തതായി ഇന്ത്യൻ കോമ്പറ്റീഷൻ കമ്മീഷന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
tech
ഗൂഗിള്‍ അസ്സിസ്റ്റന്റിന് പകരം എഐ ടൂള്‍; പുതുവര്‍ഷ പ്രഖ്യാപനവുമായി ഗൂഗിള്‍
ആന്‍ഡ്രോയിഡ് ഫോണുകള്‍, ടാബ് ലെറ്റുകള്‍, ഗൂഗിള്‍ അസിസ്റ്റന്റിന്റെ ഐഒഎസ് ആപ്പ് തുടങ്ങിയവയിലെല്ലാം ഈ പുത്തന്‍ മാറ്റമെത്തും.
ആന്‍ഡ്രോയിഡില്‍ പുതുവര്‍ഷം മുതല്‍ ഗൂഗിള്‍ അസ്സിസ്റ്റന്റിന് പകരം എഐ ടൂളായ ജെമിനി. 2026 മുതല്‍ പുതിയ മാറ്റം നിലവില്‍ വരും. ആന്‍ഡ്രോയിഡ് ഫോണുകള്‍, ടാബ് ലെറ്റുകള്‍, ഗൂഗിള്‍ അസിസ്റ്റന്റിന്റെ ഐഒഎസ് ആപ്പ് തുടങ്ങിയവയിലെല്ലാം ഈ പുത്തന്‍ മാറ്റമെത്തും.
ഗൂഗിള്‍ അസ്സിസ്റ്റന്റിന് പകരം ജെമിനി എത്തുന്നതോടെ ആളുകള്‍ക്ക് കൂടുതല്‍ സംവദിക്കാനും ആശയവിനിമയം സുതാര്യമാക്കാനും സാധിക്കും. സ്വാഭാവിക ഭാഷയില്‍ തന്നെ ജെമിനിയോട് സംസാരിക്കാന്‍ സാധിക്കുന്നതും ജെമിനി ലൈവ് പോലുള്ള സവിശേഷതകളുമൊക്കെയാണ് ഉപയോക്താക്കളെ ജെമിനിയിലേക്ക് കൂടുതല്‍ അടുപ്പിച്ചിരിക്കുന്നത്. സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് പോലും ജെമിനിയുടെ ഉത്തരങ്ങള്‍ വളരെ ലളിതവും മനസിലാക്കാന്‍ സാധിക്കുന്നതുമായിരിക്കും. അതിനാല്‍ ഗൂഗിള്‍ അസിസ്റ്റന്റിനേക്കാള്‍ മികവ് ജെമിനിക്ക് ഉണ്ടെന്നതാണ് വിലയിരുത്തലുകള്‍.
ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് ജെമിനി എത്തുന്നതോടെ ദൈനംദിന ജോലികളെ സഹായിക്കുന്നതിനോടൊപ്പം ഫോണിലെ ആപ്പുകളില്‍ നിന്നുള്ള ഡാറ്റയിലൂടെ സ്മാര്‍ട്ട് സഹായം നല്‍കുകയും ചെയ്യും. അസിസ്റ്റന്റില്‍ നിന്ന് ജെമിനിയിലേക്കുള്ള മാറ്റം ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ പാടില്ലെന്നും ഉപയോഗം കൂടുതല്‍ സുഗമമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഗൂഗിള്‍ വ്യക്തമാക്കി. അതിനാല്‍ അല്‍പ്പം സമയമെടുത്താകും ജെമിനിയുടെ മുഖം മിനുക്കിയുള്ള വരവ്. ഇതോടെ ജെമിനി ഡിഫോള്‍ട്ട് അസിസ്റ്റന്റായിട്ടാകും പ്രവര്‍ത്തിക്കുക.
ഓരോ രാജ്യങ്ങളിലും ഘട്ടം ഘട്ടമായിട്ടാകും മാറ്റങ്ങള്‍ കൊണ്ട് വരുകയെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. 2025 അവസാനത്തോടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാറ്റം വരുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ വര്‍ഷാവസാനവും അവധിക്കാല സീസണുമായതിനാല്‍ ഉപയോക്താക്കള്‍ക്ക് തടസ്സം നേരിടാതിരിക്കാനാണ് പുതുവര്‍ഷത്തിലേക്ക് തീരുമാനം ഗൂഗിള്‍ മാറ്റിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
india
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In). സൈബർ ആക്രമണങ്ങൾ നേരിടാനും സൈബർ സുരക്ഷ ഉറപ്പാക്കാനും ചുമതലയുള്ള രാജ്യത്തെ പ്രധാന ഏജൻസിയാണിത്. ഡിവൈസ് ലിങ്കിങ് എന്ന ഫീച്ചറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഈ കേന്ദ്ര ഏജൻസി. ഗോസ്റ്റ് പേയറിങ്(GhostPairing ) എന്നറിയപ്പെടുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്.
വാട്സ്ആപ്പ് പൂർണമായി ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. Hi, check this photo എന്ന സന്ദേശത്തിനൊപ്പം വരുന്ന ലിങ്ക് വഴിയാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾ പൂർണമായി ഹാക്ക് ചെയ്യപ്പെടുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ സന്ദേശം അയച്ചവർക്ക് വാട്സ്ആപ്പ് ഹാക്ക് ചെയ്യാൻ സാധിക്കും. സൈബർ ആക്രമണം നടത്തുന്നവർക്ക് വാട്സ്ആപ്പിലേക്ക് മറ്റൊരു അനുവദാവും ഇല്ലാതെ പ്രവേശനം ലഭിക്കുന്ന രീതിയാണ് ഗോസ്റ്റ് പേയറിങ്(GhostPairing ).
ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടിൽ നിന്ന് കോൺടാക്ടിലുള്ളവർക്ക് സന്ദേശം അയക്കാനും തട്ടിപ്പ് നടത്താനും സാധിക്കും. ഫേസ്ബുക്ക് ലിങ്കിന് സമാനമായ ഒരു ലിങ്കാണ് സൈബർ ആക്രമണകാരികൾ സന്ദേശത്തിനോടൊപ്പം അയക്കുന്നത്. ഇത് ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുന്നതോടെ ഒരു വ്യാജ ഫേസ്ബുക്ക് വ്യൂവർ ആണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ വാട്സ്ആപ്പ് പൂർണമായും ഹൈജാക്ക് ചെയ്ത് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്യുന്നതെന്ന് കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു.
ഈ വർഷം ഒക്ടോബറിൽ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യങ്ങൾ ഉപയോഗിച്ച് ഇരകളെ കബളിപ്പിച്ച് അവരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര കുറ്റകൃത്യ പ്രവണത തിരിച്ചറിഞ്ഞതായി പറഞ്ഞു.
ഇത്തരം തട്ടിപ്പുകളിൽ നിന്ന് വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ നിർദേശങ്ങളും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറപ്പെടുവിച്ചിട്ടുണ്ട്.
- സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
- ബാഹ്യ സൈറ്റുകളിൽ നിങ്ങളുടെ ഫോൺ നമ്പർ ഒരിക്കലും നൽകരുത്.tech
- വാട്സ്ആപ്പിൽ ലിങ്ക് ചെയ്ത ഉപകരണങ്ങൾ പതിവായി പരിശോധിക്കുക.
- പരിചയമില്ലാത്ത ഏതെങ്കിലും ഉപകരണം ശ്രദ്ധയിൽപ്പെട്ടാൽ, അത് ഉടൻ ലോഗ് ഔട്ട് ചെയ്യുക.
-
kerala1 day ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala2 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
india1 day agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala21 hours agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india20 hours agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala1 day agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala3 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala2 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
