Connect with us

kerala

സേവ് ബോക്സ്‌ തട്ടിപ്പ് കേസ്; നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ ജയന്‍സൂര്യയുമായി കരാറിലേര്‍പ്പെട്ടിരുന്നതായാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്നവിവരം.

Published

on

കൊച്ചി: ‘സേവ് ബോക്സ്’ ഓണ്‍ലൈന്‍ ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യംചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് നടനെ ചോദ്യംചെയ്യുന്നത്. ജയസൂര്യയ്ക്കൊപ്പം ഭാര്യയും ഇഡി ഓഫീസിലെത്തിയിട്ടുണ്ട്. സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ ജയന്‍സൂര്യയുമായി കരാറിലേര്‍പ്പെട്ടിരുന്നതായാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്നവിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ലേല ആപ്പായ ‘സേവ് ബോക്സി’ന്റെ ഫ്രൊഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. രണ്ടുവര്‍ഷം മുന്‍പ് ഏറെവിവാദമായ കേസായിരുന്നു ഇത്. കേസില്‍ സേവ് ബോക്സ് സ്ഥാപന ഉടമയായ തൃശ്ശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഇഡിയും അന്വേഷണം നടത്തുന്നത്.

കേസില്‍ രണ്ടാം തവണയാണ് താരത്തെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്‌സ്. ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്‌സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.

ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്നുപറഞ്ഞാണ് സേവ് ബോക്സിനെ പരിചയപ്പെടുത്തിയിരുന്നത്. സേവ് ബോക്സിന്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്ദാനംചെയ്താണ് സ്വാതിഖ് റഹീം പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയത്. പഴയ ഐഫോണുകള്‍ പുതിയ കവറിലിട്ടുനല്‍കി ഇയാള്‍ സിനിമാതാരങ്ങളെ കബളിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.

 

kerala

ശബരിമല സ്വര്‍ണകൊള്ള കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റില്‍

ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്‌ഐടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റില്‍. പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമാണ്. ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്‌ഐടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ ഇരുവരുടെയും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുകയും ചെയ്തു. പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ്.

കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. 2018 നവംബറില്‍ കെ രാഘവന്റെ ഒഴിവിലേക്കാണ് എന്‍ വിജയകുമാര്‍ ദേവസ്വം ബോര്‍ഡില്‍ സിപിഎമ്മിന്റെ പ്രതിനിധിയായി വരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെയും മൊഴി.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊളള; പോറ്റിയും ഡി.മണിയും തമ്മില്‍ ഉരുപ്പടികളുടെ ഇടപാട് നടന്നതായി പ്രവാസി വ്യവസായി

ഡി.മണിയെ നാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്ഐടി.

Published

on

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി.മണിയും തമ്മില്‍ ഇടപാട് നടന്നതായി പ്രവാസി വ്യവസായി. ശബരിമലയിലെ ഉരുപ്പടികളുടെ ഇടപാട് നടന്നതായാണ് മൊഴി. ഉരുപ്പടികള്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്നും വ്യവസായി പറഞ്ഞു. ഡി.മണിയെ നാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്ഐടി.

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു പ്രവാസി വ്യവസായി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നത്. ഇത് ശബരിമലയിലേത് തന്നെയെന്ന് ഉറപ്പിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് വെച്ചാണ് ശബരിമലയില്‍ നിന്നുള്ള ഉരുപ്പടികളുടെ ഇടപാട് നടന്നത്. ഇടപാടിനായി സംഘം ആദ്യം തന്നെയാണ് സമീപിച്ചത്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. അതിനാലാണ് മറ്റാളുകളിലേക്ക് ഇടപാടുകള്‍ മാറിയതെന്നും വ്യവസായി അന്വേഷണസംഘത്തോട് മൊഴി നല്‍കി.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാട് ഡി. മണിയുമായി തന്നെയായിരുന്നുവെന്ന നിലപാടില്‍ പ്രവാസി വ്യവസായി ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ വിഗ്രഹക്കടത്തില്‍ പങ്കില്ലെന്നാണ് ഡി.മണി ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ഡിണ്ടിഗലിലെ ചോദ്യം ചെയ്യലില്‍ ഡി. മണി അന്വേഷണസംഘത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാന്‍ എസ്ഐടി മണിയെ ആവശ്യപ്പെട്ടത്. മണിയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് പ്രവാസി വ്യവസായില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് അന്വേഷണസംഘം.

Continue Reading

kerala

പക്ഷിപ്പനി; ആലപ്പുഴയില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം

ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പ്രതിസന്ധിയിലായി ആലപ്പുഴയിലെ ഹോട്ടല്‍ വ്യാപാര മേഖല.

Published

on

ആലപ്പുഴ: പക്ഷിപ്പനിയെ തുടര്‍ന്ന് ആലപ്പുഴയില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പ്രതിസന്ധിയിലായി ആലപ്പുഴയിലെ ഹോട്ടല്‍ വ്യാപാര മേഖല. ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടന ഭാരവാഹികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി. കോഴിയിറച്ചി വ്യാപാര മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ പ്രതിനിധികളും ആലപ്പുഴ കലക്ടര്‍ക്ക് നിവേദനം നല്‍കി.

ഇന്നലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇതുവരെ 24,309 പക്ഷികളെയാണ് കൊന്നൊടുക്കിയത്. കള്ളിങ് നടത്തിയ പ്രദേശങ്ങളില്‍ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതേസമയം, 31 വരെയുള്ള നിരോധനത്തിന്റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. ശീതീകരിച്ച മാംസം വില്‍ക്കാന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

 

Continue Reading

Trending