Connect with us

local

നീലഗിരി ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ ബോഡിയോഗം

പരിപാടിയിൽ സ്റ്റേറ്റ് യൂത്ത് ലീഗ് സെക്രട്ടറി ഷാജി മാസ്റ്റർ ഉദ്ഘാടനവും മുജീബ് മുഗളേൽ അധ്യക്ഷതയും വഹിച്ചു.

Published

on

നീലഗിരി ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ ബോഡിയോഗം ഗൂഡല്ലൂർ സി.എച്ച് നഗർ മർഹൂം വി.കെ.നാസർ ഹാജി നഗറിൽ നടന്നു. അയ്യൂബ് ഫൈസി പ്രാർത്ഥന നടത്തി. പരിപാടിയിൽ സ്റ്റേറ്റ് യൂത്ത് ലീഗ് സെക്രട്ടറി ഷാജി മാസ്റ്റർ ഉദ്ഘാടനവും മുജീബ് മുഗളേൽ അധ്യക്ഷതയും വഹിച്ചു. പഴയ കമ്മിറ്റിയുടെ റിപ്പോർട്ട് നൗഫൽ മാസ്റ്റർ ഒന്നാം മൈൽ അവതരിപ്പിച്ചു.

യൂത്ത് ലീഗ് നാഷണൽ വൈസ് പ്രസിഡന്റ് ഹസൻ സക്കറിയ സാഹിബ് അവർകളുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായി യൂനുസ് ജമീൽ എരുമാട്, സെക്രട്ടറി ഫൈസൽ ബിദർക്കാട്, ട്രഷറർ ത്വൽഹത്ത് ഫസ്റ്റ് മൈൽ എന്നിവരെ തിരഞ്ഞെടുത്തു പുതിയ കമ്മിറ്റിക്ക് എസ്.ടി.യു നാഷണൽ ട്രെഷറർ എൻ ആർ അബ്ദുൽ മജീദ് സാഹിബ് എരുമാട്, മുസ്ലിം ലീഗ് നീലഗിരി ജില്ലാ സെക്രട്ടറി ഹനീഫ വട്ടക്കളരി, യൂത്ത് ലീഗ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ കെ.പി ഫൈസൽ, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കരുവള്ളി ബഷീർ സാഹിബ്, മുസ്ലിം ലീഗ് ജോ:സെക്രട്ടറി അൻവർ മടക്കൽ എന്നിവർ ആശംസയും മുഹമ്മദ്‌ അൻസാർ ദേവാല നന്ദിയും പറഞ്ഞു.

kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ഇടുക്കി ജില്ലയില്‍ ഇതുവരെ 3,55,652 പേര്‍ വോട്ട് രേഖപ്പെടുത്തി

പോളിംഗ് ശതമാനം 38.98%

Published

on

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടുക്കി ജില്ലയില്‍ നിലവില്‍ 3,55,652 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 9,121,33 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 38.98%.

നഗരസഭ

തൊടുപുഴ – 42.44%
കട്ടപ്പന – 40.06%

ബ്ലോക്ക് പഞ്ചായത്തുകള്‍

* ദേവികുളം -40.47%
* നെടുങ്കണ്ടം -40.54%
* ഇളംദേശം -40.81%
* ഇടുക്കി -36.08%
* കട്ടപ്പന -37.9%
* തൊടുപുഴ -40.99%
* അഴുത -36.05%
* അടിമാലി -38.87%

സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

local

പാണ്ടിക്കാട് UDF സമ്മേളനം: കെ.സി. വേണുഗോപാൽ എം.പി. ഷാഹിന നിയാസിനെ ആദരിച്ചു

മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രാധാന്യമുള്ള പാണ്ടിക്കാട് പഞ്ചായത്തിൽ നടന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ (UDF) സമ്മേളനം ശ്രദ്ധേയമായി.

Published

on

പാണ്ടിക്കാട് പഞ്ചായത്തിൽ udf സമ്മേളനത്തിൽ എത്തിയ ശ്രി: കെ.സി.വേണുഗോപാൽ എം.പി ആനക്കയം ജില്ലാ ഡിവിഷൻ സ്ഥാനാർഥി ഷാഹിന നിയസിക്ക് ഷ്വാൾ അണിയിക്കുന്നു. ​മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രാധാന്യമുള്ള പാണ്ടിക്കാട് പഞ്ചായത്തിൽ നടന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ (UDF) സമ്മേളനം ശ്രദ്ധേയമായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതായിരുന്നു ഈ പരിപാടി.
​കെ.സി. വേണുഗോപാൽ എം.പി. എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും രാജ്യസഭാ എം.പി.യുമായ ശ്രീ. കെ.സി. വേണുഗോപാൽ സമ്മേളനത്തിൽ പങ്കെടുത്തത് പ്രവർത്തകരിൽ ആവേശം വർദ്ധിപ്പിച്ചു. യു.ഡി.എഫ്. നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്ത സമ്മേളനം തിരഞ്ഞെടുപ്പ് രംഗത്തെ സജീവ ചർച്ചാവിഷയമായി.

മലപ്പുറം ജില്ലാ പഞ്ചായത്ത് ആനക്കയം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ഷാഹിന നിയാസിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം മണ്ണാർമലയിൽ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.സ്ഥാനാർഥിയെ പി.കെ. കുഞ്ഞാലികുട്ടി ഷ്വാൾ അണിയിച്ചു സ്വീകരിച്ചു.

Continue Reading

local

പി.ജെ ജോസഫ് എംഎല്‍എ കുടുംബസമേതം വോട്ട് ചെയ്തു

സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുിന്റെ് ആദ്യഘട്ടം പുരോഗമിക്കപമ്പോള്‍ പുറപ്പുഴ ഗവര്‍ണ്‍മെന്റ് എല്‍.പി സ്‌കൂളിലെ 1-ാം നമ്പര്‍ ബൂത്തില്‍ പി.ജെ ജോസഫ് എംഎല്‍എ കുടുംബസമേതം വോട്ട് ചെയ്തു.

സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ബൂത്തുകള്‍ക്കു സമീപം പ്രചാരണം പാടില്ലെന്നും രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക്, വസ്ത്രം, തൊപ്പി തുടങ്ങിവയും പാടില്ലെന്നും നിര്‍ദേശം ഉണ്ട്.

Continue Reading

Trending