Connect with us

Health

കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ

14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്

Published

on

കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.

ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.

സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.

2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.

ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.

അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.

ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

യൂറിക് ആസിഡ് കുറയ്ക്കാം; പ്രതിവിധിക്കായി സഹായകരമായ പ്രകൃതിദത്ത പാനീയങ്ങള്‍

യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അത് രക്തത്തില്‍ അടിഞ്ഞുകൂടി സന്ധിവാതം, കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. യൂറിക് ആസിഡ് നിയന്ത്രണത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ലളിതമായ പാനീയങ്ങൾ

Published

on

ശരീരത്തില്‍ പ്യൂരിന്‍ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് രൂപപ്പെടുന്നത്. സാധാരണയായി വൃക്കകള്‍ മൂത്രത്തിലൂടെ ഇത് പുറത്താക്കും. എന്നാല്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അത് രക്തത്തില്‍ അടിഞ്ഞുകൂടി സന്ധിവാതം, കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണരീതി, പ്രകൃതിദത്ത പാനീയങ്ങള്‍ എന്നിവ ഉപയോഗിച്ചാല്‍ മരുന്നില്ലാതെ തന്നെ യൂറിക് ആസിഡ് കുറയ്ക്കാന്‍ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത പാനീയങ്ങള്‍:

ചെറി ജ്യൂസ് – ചെറിയില്‍ ഉള്ള ആന്തോസയാനിന്‍ എന്ന സംയുക്തം ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണം ലഭ്യമാക്കി യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തില്‍ അടിഞ്ഞുകൂടുന്ന യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്താക്കുന്നതിലും ഇത് ഗുണം ചെയ്യും.

ഇഞ്ചി ചായ – ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ സന്ധിവേദനയും യൂറിക് ആസിഡിന്റെ അളവും കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ലെമണ്‍ ജ്യൂസ് – നാരങ്ങയിലെ വിറ്റാമിന്‍ സി, പൊട്ടാസ്യം സിട്രേറ്റ് എന്നിവ വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും യൂറിക് ആസിഡ് പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പരീക്ഷണങ്ങളില്‍ ലെമണ്‍ വാട്ടര്‍ വൃക്കക്ക് കേടുപാടുകള്‍ വരുത്താതെ യൂറിക് ആസിഡ് കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഗ്രീന്‍ ടീ – പോളിഫെനോളുകള്‍ ധാരാളമുളള ഗ്രീന്‍ ടീ രക്തത്തിലെ സെറം യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിലെ ആന്റിഓക്‌സിഡന്റ് നില ഉയര്‍ത്തുകയും ചെയ്യുന്നു. യൂറിക് ആസിഡ് നിര്‍മ്മിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നുമുണ്ട്.

ആപ്പിള്‍ സിഡെര്‍ വിനിഗര്‍ (ACV) – യൂറിക് ആസിഡ് കുറയ്ക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്ന പ്രകൃതിദത്ത പാനീയം. അസറ്റിക് ആസിഡ് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും രക്തത്തിലെ പിഎച്ച് നില നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും യൂറിക് ആസിഡ് പുറന്തള്ളല്‍ എളുപ്പമാകുകയും ചെയ്യും.

യൂറിക് ആസിഡ് നിയന്ത്രണത്തിനായി സമതുലിതമായ ഭക്ഷണം, ജലസേവനം, വ്യായാമം എന്നിവയും നിര്‍ണായകമാണെന്ന് വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.

Continue Reading

Health

ഹൃദയം ആരോഗ്യകരമാക്കാന്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളും പാനീയങ്ങളും

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ പാനീയങ്ങളും നിര്‍ബന്ധമായി ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തണം.

Published

on

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. ഹൃദയം ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതിലാണ് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമതയും ആശ്രയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ പാനീയങ്ങളും നിര്‍ബന്ധമായി ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തണം.

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില പ്രധാന പാനീയങ്ങളും ഭക്ഷണങ്ങളും ദിവസേന ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഏറെ സഹായിക്കുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടിയിലുള്‍പ്പെട്ടിരിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും നല്ല കൊളെസ്റ്ററോളിന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇതുവഴി ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടിക്ക് കഴിവുണ്ട്. സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായകമാണ്‌

Continue Reading

Health

നിങ്ങള്‍ വൈകി ഭക്ഷണം കഴിക്കുന്നവരാണോ?കരുതിയിരിക്കണം ഇക്കാര്യങ്ങള്‍

വൈകി ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

Published

on

തിരക്കു പിടിച്ച ജീവിതം പലപ്പോഴും നമ്മുടെ ഭക്ഷണസമയം വൈകിപ്പിക്കാറുണ്ട്. ഇക്കാലത്ത് സമയത്തിന് ഭക്ഷണം കഴിക്കുന്നവര്‍ വിരളമാണ്. രാത്രി ഭക്ഷണം കഴിക്കുന്നവരുടെ കാര്യം അതിലും ശോകമാണ്. വൈകിയുള്ള ഭക്ഷണ ശീലം നമ്മുടെ ആരോഗ്യത്തിന് എത്ര അപകടകരമാണെന്ന് നമ്മള്‍ ചിന്തിക്കുന്നു പോലുമില്ല എന്നതാണ് വാസ്തവം.

ഇപ്പോഴിതാ, വൈകി ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

*വൈകുന്നേരങ്ങളില്‍ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നുണ്ട്. രാത്രി വൈകി ധാരാളം ഭക്ഷണം കഴിക്കുന്നത് വയറുവീര്‍ക്കലിന് കാരണമാകും.

*വൈകുന്നേരങ്ങളില്‍ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നുണ്ട്.

*വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കം തടസ്സപ്പെടുന്നതിന് കാരണമാകും. രാത്രി എട്ടിന് മുമ്പ് അത്താഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ കാരണമാകും.

*അത്താഴം ഒരുപാട് വൈകുന്നത് ശരീരം ഗ്ലൂക്കോസിനെ പ്രൊസസ്സ് ചെയ്യുന്ന പ്രക്രിയയെ ബാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകും.
അതേസമയം, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. ഓരോ വ്യക്തിയും ഭക്ഷണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി പോഷകാഹാര വിദഗ്ദ്ധര്‍ ഭക്ഷണക്രമം തയ്യാറാക്കാറുണ്ട്. ഇക്കാര്യത്തില്‍ നാം എപ്പോഴാണ് കഴിക്കുന്നതെന്നും പ്രധാനമാണ്.

*വീക്കം അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന പ്രശ്‌നമാണ്. സ്ഥിരമായി അത്താഴം വൈകി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും വീക്കം വര്‍ധിപ്പിക്കുകയും ചെയ്യും. രാത്രി ഏഴിനും എട്ടിനുമിടയില്‍ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. രോഗപ്രതിരോധ സംവിധാനത്തിനും വീക്കം കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം വളരെ പ്രധാനമാണ്
*കിടക്കാന്‍ പോകുന്നതിന് രണ്ട് മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുമെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

*നേരത്തെ അത്താഴം കഴിക്കുന്നത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കും. രാത്രി ഏഴിനോ എട്ടിനോ മുമ്പ് അത്താഴം കഴിക്കുന്നത് ഉറക്കത്തിന് മുമ്പ് ദഹനവ്യവസ്ഥയ്ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സമയം നല്‍കുന്നു.

ആരോഗ്യകരമായ ജീവിതശൈലിക്ക് ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

Continue Reading

Trending