Connect with us

local

പാണ്ടിക്കാട് UDF സമ്മേളനം: കെ.സി. വേണുഗോപാൽ എം.പി. ഷാഹിന നിയാസിനെ ആദരിച്ചു

മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രാധാന്യമുള്ള പാണ്ടിക്കാട് പഞ്ചായത്തിൽ നടന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ (UDF) സമ്മേളനം ശ്രദ്ധേയമായി.

Published

on

പാണ്ടിക്കാട് പഞ്ചായത്തിൽ udf സമ്മേളനത്തിൽ എത്തിയ ശ്രി: കെ.സി.വേണുഗോപാൽ എം.പി ആനക്കയം ജില്ലാ ഡിവിഷൻ സ്ഥാനാർഥി ഷാഹിന നിയസിക്ക് ഷ്വാൾ അണിയിക്കുന്നു. ​മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രാധാന്യമുള്ള പാണ്ടിക്കാട് പഞ്ചായത്തിൽ നടന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ (UDF) സമ്മേളനം ശ്രദ്ധേയമായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതായിരുന്നു ഈ പരിപാടി.
​കെ.സി. വേണുഗോപാൽ എം.പി. എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും രാജ്യസഭാ എം.പി.യുമായ ശ്രീ. കെ.സി. വേണുഗോപാൽ സമ്മേളനത്തിൽ പങ്കെടുത്തത് പ്രവർത്തകരിൽ ആവേശം വർദ്ധിപ്പിച്ചു. യു.ഡി.എഫ്. നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്ത സമ്മേളനം തിരഞ്ഞെടുപ്പ് രംഗത്തെ സജീവ ചർച്ചാവിഷയമായി.

മലപ്പുറം ജില്ലാ പഞ്ചായത്ത് ആനക്കയം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ഷാഹിന നിയാസിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം മണ്ണാർമലയിൽ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.സ്ഥാനാർഥിയെ പി.കെ. കുഞ്ഞാലികുട്ടി ഷ്വാൾ അണിയിച്ചു സ്വീകരിച്ചു.

local

പി.ജെ ജോസഫ് എംഎല്‍എ കുടുംബസമേതം വോട്ട് ചെയ്തു

സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുിന്റെ് ആദ്യഘട്ടം പുരോഗമിക്കപമ്പോള്‍ പുറപ്പുഴ ഗവര്‍ണ്‍മെന്റ് എല്‍.പി സ്‌കൂളിലെ 1-ാം നമ്പര്‍ ബൂത്തില്‍ പി.ജെ ജോസഫ് എംഎല്‍എ കുടുംബസമേതം വോട്ട് ചെയ്തു.

സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ബൂത്തുകള്‍ക്കു സമീപം പ്രചാരണം പാടില്ലെന്നും രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക്, വസ്ത്രം, തൊപ്പി തുടങ്ങിവയും പാടില്ലെന്നും നിര്‍ദേശം ഉണ്ട്.

Continue Reading

local

കൊണ്ടോട്ടി മുൻസിപ്പാലിറ്റി നാലാം വാർഡ് യു.ഡി.എഫ് കുടുംബ സംഗമം

വിവിധ യോഗങ്ങളിൽ ദളിത് ലീഗ് വനിതാ വിംഗ് ജില്ലാ ട്രഷറർ സി.മിനി മോൾ, മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി കെ.ഷാഹുൽ ഹമീദ്, അഡ്വ. വി.അൻവർ സാദത്ത്,എം.ഉമ്മർകോയ ‘ടി.പി. അസ്ലം, പി.പി.എ ഖയ്യും, ഇ.ടി. ബഷീർ, പി.മൂസക്കുട്ടി മാസ്റ്റർ, റഹിം എടപ്പറ്റ, വി ഹംസ മൗലവി പ്രസംഗിച്ചു

Published

on

കൊണ്ടോട്ടി: മുൻസിപ്പാലിറ്റി നാലാം വാർഡ്, തുറക്കൽ യു.ഡി. ഫ് .സ്ഥാനാർത്ഥി പി.പി. നൗഷിദയുടെ തെരെഞ്ഞെടുപ്പ് പ്രചാരണാർത്ഥം വാർഡിൻ്റെ വിവിധ ഭാഗത്ത് ഏരിയ കുടുംബസംഗമങ്ങൾ നടത്തി.
വിവിധ യോഗങ്ങളിൽ ദളിത് ലീഗ് വനിതാ വിംഗ് ജില്ലാ ട്രഷറർ സി.മിനി മോൾ, മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി കെ.ഷാഹുൽ ഹമീദ്, അഡ്വ. വി.അൻവർ സാദത്ത്,എം.ഉമ്മർകോയ ‘ടി.പി. അസ്ലം, പി.പി.എ ഖയ്യും, ഇ.ടി. ബഷീർ, പി.മൂസക്കുട്ടി മാസ്റ്റർ, റഹിം എടപ്പറ്റ, വി ഹംസ മൗലവി പ്രസംഗിച്ചു

കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി ഷാഹുൽ ഹമീദ് മുണ്ടക്കുളം പ്രസംഗിക്കുന്നു

 

Continue Reading

local

ലോകസമാധാനത്തിന്റെ വിസ്മയ ചിത്രം; ടുണീഷ്യയെ ഹൃദയത്തിലേറ്റി മാട്ടൂല്‍ നാടൊന്നാകെ

മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്‍ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്‍. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.

Published

on

കണ്ണൂര്‍: ജയത്തിലും ആര്‍മാദിക്കാതെ വേദനകളൂറും വാക്കുകള്‍.. ഹൃദയംതൊട്ട ടെന്നീസിലെ ടുണീഷ്യന്‍ വനിതാ താരം ഓണ്‍സ് ജാബറിന്റെ ചിത്രം ചരിത്രമാകുമ്പോള്‍ അഭിമാന നിമിഷങ്ങള്‍ക്ക് കൈയടിക്കുകയാണ് മാട്ടൂല്‍ ജനത. മാട്ടൂല്‍ സ്വദേശി സി.എം.കെ മുസ്തഫ വരച്ച സമാധാന സന്ദേശ ചിത്രം ടൂണീഷ്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയിലാണ് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ നാട് അഭിമാനപൂരിതമാകുന്നത്. മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്‍ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്‍. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.
ഹൃദയസ്പര്‍ശിയായ ചിത്രം ലഭിച്ചതോടെ ടുണീഷ്യന്‍ എംബസിയില്‍ പ്രത്യേകയിടമൊരുക്കി പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ലോകത്തിന്റെ ഐക്യവും സമാധാനവും പ്രോത്സാാഹിപ്പിക്കുന്നതാണ് മുസ്തഫയുടെ ചിത്രം.

തന്റെയൊരു പെയിന്റിംഗ് ലോക സമാധാനത്തിന്റെ പ്രതീകമാകുമാറ് അംഗീകരിക്കപ്പെടുമ്പോള്‍ സന്തോഷനിറവിലാണ് ചിത്രകാരന്‍ മുസ്തഫ. നാടിന്റെ പിന്തുണയും സ്‌നേഹവുമാണ് തന്നെ ഈ നേട്ടത്തിലേക്കെത്തിച്ചതെന്നും ഈ കലാകാരന്‍ പറയുന്നു. ഒരു ചിത്രത്തിലൂടെ ലോകത്തിന് മുന്നില്‍ നാടിനെ അറിയിച്ച ചരിത്ര മുഹൂര്‍ത്തം മാട്ടൂലിനെയും അഭിമാന നിറവിലാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിഷയും വൈസ് പ്രസിഡന്റ് ഗഫൂര്‍ മാട്ടൂലും സാമൂഹ്യപ്രവര്‍ത്തകന്‍ ടി.പി അബ്ബാസ് ഹാജിയും അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍വര്‍ത്തകരായ പി.വി ഇബ്രാഹിം, പി.സി ഷാജഹാന്‍, ടി.ടി.വി ഹാഷിം, എം രാജു, പി.വി പ്രദീപ്, അജിത്ത് മാട്ടൂല്‍ എന്നിവരും പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ സഹകരണവും സന്തോഷ നിമിഷങ്ങള്‍ക്ക് കരുത്താകുകയാണ്.

2023 നവംബര്‍ ഒന്നിന് നടന്ന വനിതാ ടെന്നീസ് മത്സരത്തിലെ ജേതാവ് ഓണ്‍സ് ജാബര്‍ സമ്മാനച്ചടങ്ങില്‍ വിതുമ്പലോടെ പങ്കുവെച്ച ആ വാക്കുകളാണ് ഹൃദയസ്പര്‍ശിയായ സമാധാന ചിത്രത്തിന്റെ പിറവി. താരത്തിന്റെ വാക്കുകള്‍ക്ക് മൂന്നില്‍ വികാരാധീതനായ മുസ്തഫ സമ്മാനദാന ചടങ്ങിലെ ആ ദൃശ്യത്തെ കാന്‍വാസിലാക്കിയതോടെ ലോകം ശ്രദ്ധിക്കുന്ന കാഴ്ചയായി മാറുകയായിരുന്നു ആ ചിത്രം. തന്റെ ആ ചിത്രങ്ങള്‍ ടൂണീഷ്യയില്‍ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ നിന്നും പിന്‍മാറാതെ ഡല്‍ഹിയിലെ ടൂണീഷ്യന്‍ എംബസി വഴിയാണ് ആ ദൗത്യം വിജയിപ്പിച്ചെടുത്തത്. സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയില്‍ ലോകസമാധാന ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അയച്ചും ആശയവിനിമയം നടത്തി കാത്തിരിപ്പുകള്‍ക്കൊടുവില്‍ തന്റെ കാഴ്ചപാടുകള്‍ക്ക് സ്വപ്നനിറവേകുകയായിരുന്നു മുസ്തഫ.

-സി.എം.കെ മുസ്തഫയുടെ ലോകസമാധാന സന്ദേശ ചിത്രം ടുണീഷ്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയില്‍ ഇ-മെയിലായി നാടിന്റെ സന്തോഷവും അഭിനന്ദനവും അറിയിക്കാന്‍ നേതൃത്വം നല്‍കിയ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഒത്തുകൂടിയപ്പോള്‍

Continue Reading

Trending