Sports
2026 ഫിഫ ലോകകപ്പ് ഫിക്‌സ്ച്ചര്‍; മത്സരങ്ങള്‍ 104
പ്രതീക്ഷ പ്രകാരം മല്‍സരങ്ങള്‍ മുന്നോട്ട് പോയാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന vs പോര്‍ച്ചുഗല്‍ മത്സരങ്ങള്‍ നടന്നേക്കാന്‍ സാധ്യതയുണ്ട്.
അടുത്ത വര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 23 മത് ഫിഫ ലോകകപ്പിനുള്ള മത്സര ക്രമമായി.ഇതാദ്യമായാണ് മൂന്ന് വലിയ രാജ്യങ്ങളിലായുള്ള ലോകകപ്പ് നടക്കുന്നത്. ജൂണ്‍ ഒന്നിന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ മെക്‌സിക്കോ സിറ്റിയിലാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.
പ്രതീക്ഷ പ്രകാരം മല്‍സരങ്ങള്‍ മുന്നോട്ട് പോയാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന vs പോര്‍ച്ചുഗല്‍ മത്സരങ്ങള്‍ നടന്നേക്കാന്‍ സാധ്യതയുണ്ട്.
ഖത്തര്‍ ലോകകപ്പില്‍ 56 മത്സരങ്ങളായിരുന്നെങ്കില്‍ ഇത്തവണ 104 മല്‍സരങ്ങളാണ് യുള്ളത്. പ്രീകോര്‍ട്ടറിനു മുന്‍പ് റൗണ്ട് 32 എന്ന തരത്തില്‍ നോക്കൗട്ട് റൗണ്ടുണ്ട്.12 ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും ഉള്‍പ്പെടുന്നതാണ് റൗണ്ട് 32. ഇതില്‍ ജയിക്കുന്ന 16 പേര്‍ പ്രിക്വര്‍ട്ടറിലെത്തും.
ഗ്രൂപ്പ് മത്സരങ്ങള്‍ ജൂണ്‍ 11 മുതല്‍ 27 വരെയും റൗണ്ട് 32 മത്സരങ്ങള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 27 വരെയും പ്രീക്വര്‍ട്ടര്‍ ഫൈനല്‍ ജുലൈ 4 മുതല്‍ 7 വരെ,ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂലൈ 9 മുതല്‍ 11 വരെ,സെമി ഫൈനല്‍ ജൂലൈ 14,15,ലൂസോഴ്‌സ് ഫൈനല്‍ ജൂലൈ 18 നും
ഫൈനല്‍ ജൂലൈ 19 ആണ്.
മല്‍സരങ്ങള്‍ ഗ്രൂപ്പ് തലത്തില്‍ ഈ വിധം
ഗ്രൂപ്പ് എ
ജൂണ്‍ 11-മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക
ജൂണ്‍ 18-യോഗ്യതാ ടീം- ദക്ഷിണാഫ്രിക്ക
ജൂണ്‍ 19- മെക്‌സിക്കോ-ദക്ഷിണ കൊറിയ
ജൂണ്‍ 25-ദക്ഷിണാഫ്രിക്ക-ദക്ഷിണ കൊറിയ
യോഗ്യതാ ടീം- മെക്‌സിക്കോ
ഗ്രൂപ്പ് ബി
ജൂണ്‍ 12- കാനഡ-യോഗ്യതാ ടീം
ഖത്തര്‍ സ്വിറ്റ്‌സര്‍ലന്‍ഡ്
ജൂണ്‍ 18- സ്വിറ്റ്‌സര്‍ലന്‍ഡ് യോഗ്യതാ ടീം
കാനഡ-ഖത്തര്‍
ജൂണ്‍ 24-സ്വിറ്റ്‌സര്‍ലന്‍ഡ്-കാനഡ
യോഗ്യതാ ടീം ഖത്തര്‍
ഗ്രൂപ്പ് സി
ജൂണ്‍13-ബ്രസില്‍-മൊറോക്കോ
ജൂണ്‍14-ഹെയ്തി-സ്‌ക്കോട്ട്‌ലന്‍ഡ്
ജൂണ്‍19-സ്‌ക്കോട്ട്‌നന്‍ഡ്-മൊറോക്കൊ
ജൂണ്‍20-ബ്രസീല്‍-ഹെയ്തി
ജൂണ്‍24-മൊറോക്കോ-ഹെയ്തി
സ്‌ക്കോട്ടലാന്‍ഡ്-ബ്രസീല്‍
ഗ്രൂപ്പ് ഡി
ജൂണ്‍ 24-സ്വിറ്റ്‌സര്‍ലന്‍ഡ്-കാനഡ
ജൂണ്‍ 13 ബ്രസില്‍-മൊറോക്കോ
ജൂണ്‍ 14- ഹെയ്തി സ്‌കോട്ട്‌ലന്‍ഡ്
ജൂണ്‍ 15-സ്‌ക്കോട്ട്‌ലന്‍ഡ്-മൊറോക്കോ
ജൂണ്‍ 20-ബ്രസില്‍-ഹെയ്തി
ജൂണ്‍ 24-മൊറോക്കോ ഹെയി സിക്കോട്ട്‌ലന്‍ഡ്-ബ്രസില്‍
ഓസ്‌ട്രേലിയ യോഗ്യതാ ടീം ജൂണ്‍ 19- യോഗ്യതാ ടീം-പരാഗ്വേ അമേരിക്ക-ഓസ്‌ട്രേലിയ
യോഗ്യതാ ടീം-അമേരിക്ക
ഗ്രൂപ്പ് ഇ
ജര്‍മനി- കുറസാവോ
ജൂണ്‍ 15-ഐവറി കോസ്റ്റ്-ഇക്വഡോര്‍
ജൂണ്‍ 20-ജര്‍മനി- ഐവറി കോസ്റ്റ്
ജൂണ്‍ 21-ഇക്വഡോര്‍-കുറസാവോ
ജൂണ്‍ 25- കുറസാവോ ഐവറി കോസ്റ്റ്
ഇക്വഡോര്‍ ജര്‍മനി
ഗ്രൂപ്പ് എഫ്
ജൂണ്‍ 14- നെതര്‍ലന്‍ഡ്‌സ്-ജപ്പാന്‍
ജൂണ്‍ 15- യോഗ്യതാ ടീം-തുണീഷ്യ
ജൂണ്‍ 20-തുണിഷ്യ-ജപ്പാന്‍
നെതര്‍ലന്‍ഡ്‌സ്-യോഗ്യതാ ടീം
ജൂണ്‍ 26 ജപ്പാന്‍ യോഗ്യതാ ടീം
തുണിഷ്യ-നെതര്‍ലന്‍ഡ്‌സ്
ഗ്രൂപ്പ് ജി
ജൂണ്‍ 15-ബെല്‍ജിയം- ഈജിപ്ത്
ജൂണ്‍ 16-ഇറാന്‍-ന്യൂസിലന്‍ഡ്
ജൂണ്‍ 21-ബെല്‍ജിയം-ഇറാന്‍
ജൂണ്‍ 22-ന്യൂസിലന്‍ഡ് ഈജിപ്ത്
ജൂണ്‍ 27-ഈജിപ്ത്-ഇറാന്‍
ന്യൂസിലന്‍ഡ്-ബൊര്‍ജിയം
ഗ്രൂപ്പ് എച്ച്
ജൂണ്‍ 15-സ്‌പെയിന്‍-കേപ് വെര്‍ദെ
സഊദി അറേബ്യ യുറഗ്വായി
ജൂണ്‍ 21-സ്‌പെയിന്‍ സഊദി അറേബ്യ യുറഗ്വായി-കേര) വെര്‍ദേ
ജൂണ്‍ 27-കേപ് വെര്‍ദെ-സഊദി അറേബ്യ
യുറഗ്വായി-സ്‌പെയിന്‍
ഗ്രൂപ്പ് ഐ
ജൂണ്‍ 16 ഫ്രാന്‍സ് സെനഗല്‍
യോഗ്യതാ ടീം-നോര്‍വെ
ജൂണ്‍ 22-ഫ്രാന്‍സ്-യോഗ്യതാ ടീം
ജൂണ്‍ 23-നോര്‍വെ സെനഗല്‍
ജൂണ്‍ 26- നോര്‍വെ ഫാന്‍സ്
സെനഗല്‍-യോഗ്യതാ ടീം
ഗ്രൂപ്പ് ജെ
ജൂണ്‍ 16-ഓസ്ട്രിയ-ജോര്‍ദ്ദാന്‍
ജൂണ്‍ 17-അര്‍ജന്റീന-അള്‍ജീരിയ
ജൂണ്‍ 22-അര്‍ജന്റീന-ഓസ്ട്രിയ
ജൂണ്‍ 23-ജോര്‍ദ്ദാന്‍ അള്‍ജീരിയ
ജൂണ്‍ 28-അള്‍ജീരിയ-ഓസ്ട്രിയ
ജോര്‍ദ്ദാന്‍-അര്‍ജന്റീന
ഗ്രൂപ്പ് കെ
ജൂണ്‍ 17-പോര്‍ച്ചുഗല്‍-യോഗ്യത ടീം
ജൂണ്‍ 18-ഉസ്‌ബെക്കിസ്താന്‍-കൊളംബിയ
ജൂണ്‍ 23-പോര്‍ച്ചുഗല്‍ ഉസ്ബെക്കിസ്താന്‍
ജൂണ്‍ 24-കൊളംബിയ യോഗ്യതാ ടീം
ജൂണ്‍ 28-കൊളംബിയ-പോര്‍ച്ചുഗല്‍
യോഗ്യതാ ടീം-ഉസ്ബെക്കിസ്താന്‍
Sports
സയ്യിദ് മുഷ്താഖ് അലി ടി20: ഇന്ന് കേരളംഅസം; സഞ്ജുവില്ലാതെ അവസാന ഗ്രൂപ്പ് മത്സരം
സൂപ്പര്‍ ലീഗ് റൗണ്ടിലേക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ഇതിനകം അവസാനിച്ച സാഹചര്യത്തിലാണ് കളി നടക്കുന്നത്.
ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് കേരളം അസമിനെ നേരിടുന്നു. രാവിലെ 11 മണിക്ക് ലക്നൗയിലെ ഏക്നാ സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ ലീഗ് റൗണ്ടിലേക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ഇതിനകം അവസാനിച്ച സാഹചര്യത്തിലാണ് കളി നടക്കുന്നത്.
ഗ്രൂപ്പ് എയില്‍ ആറു മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും നേടി 12 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രയ്ക്കെതിരായ തോല്‍വിയാണ് കേരളത്തിന്റെ മുന്നേറ്റം തടസ്സപ്പെടുത്തിയതും പുറത്താക്കിയത്. മുംബൈയും ആന്ധ്രയും 20 പോയിന്റ് വീതം നേടി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ചേരാനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിട്ടുപോയതോടെ ഇന്ന് കേരളം അദ്ദേഹമില്ലാതെ ഇറങ്ങും. ടൂര്‍ണമെന്റില്‍ 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റണ്‍സ് നേടി റണ്‍വേട്ടയില്‍ പത്താം സ്ഥാനത്തെത്തിയിരുന്നു സഞ്ജു. കേരള താരങ്ങളില്‍ ഏറ്റവും മുന്നിലുമായിരുന്നു അദ്ദേഹം.
News
ആഷസില്‍ ഇംഗ്ലണ്ട് വീണ്ടും തകര്‍ന്നടിഞ്ഞു
എട്ട് വിക്കറ്റിന് നാലാം നാളില്‍ മല്‍സരം സ്വന്തമാക്കിയ ആതിഥേയര്‍ അഞ്ച് മല്‍സര പരമ്പരയില്‍ 2-0 ലീഡ് നേടി.
ബ്രിസ്‌ബെന്‍: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ വിജ യം. എട്ട് വിക്കറ്റിന് നാലാം നാളില്‍ മല്‍സരം സ്വന്തമാക്കിയ ആതിഥേയര്‍ അഞ്ച് മല്‍സര പരമ്പരയില്‍ 2-0 ലീഡ് നേടി. ആദ്യ ഇന്നിംഗ്‌സില്‍ ജോ റൂട്ടിന്റെ സെഞ്ച്വറിയില്‍ 334 റണ്‍സ് നേടിയ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്കാര്‍ 511 റണ്‍സിലെത്തിയിരുന്നു.
പക്ഷേ രണ്ടാം ഇന്നിംഗ്സില്‍ 241 റണ്‍ സില്‍ സന്ദര്‍ശകര്‍ തകര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയക്ക് ജയിക്കാനാവശ്യമായത് 69 റണ്‍സ് മാത്രം. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ എളുപ്പത്തില്‍ മല്‍സരം നേടി. 50 റണ്‍സ് നേടി പൊരുതിയ നായകന്‍ ബെന്‍ സ്റ്റോക്‌സിന് ഇന്നലെ കാര്യമായ പിന്തുണ കിട്ടിയില്ല. 152 പന്തിലായിരുന്നു സ്റ്റോക്‌സ് അര്‍ധ ശതകത്തിലെത്തിയ ത്. 92 പന്തില്‍ 41 റണ്‍സ് നേടിയ വില്‍ ജാക്സ് നായകന് കാര്യമായ പിന്തുണ നല്‍കി. നെസര്‍ 42 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ വാലറ്റക്കാരുടെ ചെറുത്തുനില്‍പ്പൊന്നും കണ്ടില്ല. ഓസീസ് മറുപടിയില്‍ പതിവ് പോലെ ട്രാവിസ് ഹെഡിന്റെ വേഗതയിലായിരുന്നു. 22 റണ്‍സില്‍ 22 റണ്‍സ് നേടി അദ്ദേഹം പുറത്തായ ശേഷമെത്തിയ നായകന്‍ സ്റ്റീവന്‍സ് മിത്ത് ഒമ്പത് പന്തില്‍ 23 റണ്‍സ് നേടി വിജയമുറപ്പാക്കി.
Sports
മെസി മാജിക് വീണ്ടും
വാന്‍കുവര്‍ വൈറ്റ് കാപ്‌സിനെ 3-1ന് തകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി മേജര്‍ ലീഗ് സോക്കര്‍ കിരീടം ഇന്റര്‍ മിയാമിക്ക് സമ്മാനിച്ചതിലുടെ അര്‍ജന്റീനക്കാരന്‍ നിറമുള്ള കരിയറില്‍ മറ്റൊരു കനകാധ്യായം രചിച്ചു.
ഫ്‌ളോറിഡ: ലിയോ മെസി അതും സ്വന്തമാക്കി. വാന്‍കുവര്‍ വൈറ്റ് കാപ്‌സിനെ 3-1ന് തകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി മേജര്‍ ലീഗ് സോക്കര്‍ കിരീടം ഇന്റര്‍ മിയാമിക്ക് സമ്മാനിച്ചതിലുടെ അര്‍ജന്റീനക്കാരന്‍ നിറമുള്ള കരിയറില്‍ മറ്റൊരു കനകാധ്യായം രചിച്ചു. ജോര്‍ ദി ആല്‍ബയും ബുസ്‌കിറ്റ സും ക്ലബിനായി അവസാന മല്‍സരം കളിച്ച ദിനത്തിലായിരുന്നു മെസിയുടെ രണ്ട് അസിസ്റ്ററ്റില്‍ മിയാമി കരുത്ത് കാട്ടിയത്. മെസി സ്വന്തമാക്കുന്ന 44-ാമത് സീനിയര്‍ കിരീട മാണിത്. മിയാമിക്കായി മെസി നേടുന്ന മൂന്നാമത് കിരീടവും. ലീഗ്സ് കപ്പും സപ്പോര്‍ട്ടേഴ്‌സ് ഷില്‍ഡും നേരത്തെ മെസി നേടിയിരുന്നു
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

