Connect with us

Sports

ഏറനാടന്‍ വീരഗാഥ; കെന്നഡിയുടെ ഹാട്രിക്കില്‍ മലപ്പുറം സെമിയില്‍

രണ്ടു ഗോളുകള്‍ക്ക് പിറകില്‍ നിന്ന ടീമാണ് നാലു ഗോളുകള്‍ നേടി സെമി ഫൈനലിലേക്ക് ആധികാരി കമായി മാര്‍ച്ച് ചെയ്തത്. പകരക്കാരനായി വന്ന ഇന്ത്യന്‍ താരം ഇഷാന്‍ പണ്ഡിത (88) പട്ടിക പൂര്‍ത്തിയാക്കി.

Published

on

സാംബാന്യത്തം കുണ്ട മഞ്ചേരി പയ്യനാട്ടെ ആയിരങ്ങള്‍ക്ക് സമാധാനത്തോടെ ഉറങ്ങാം. ബ്രസിലിയന്‍ താരം ജോണ്‍ കെന്നഡിയുടെ ഹാട്രിക്ക് കരുത്തില്‍ (33,45,48), മലപ്പുറം എഫ്.സിക്ക് സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ടിക്കറ്റ്. രണ്ടു ഗോളുകള്‍ക്ക് പിറകില്‍ നിന്ന ടീമാണ് നാലു ഗോളുകള്‍ നേടി സെമി ഫൈനലിലേക്ക് ആധികാരി കമായി മാര്‍ച്ച് ചെയ്തത്. പകരക്കാരനായി വന്ന ഇന്ത്യന്‍ താരം ഇഷാന്‍ പണ്ഡിത (88) പട്ടിക പൂര്‍ത്തിയാക്കി.

കൊച്ചിക്കായി അഭിത്ത് കെ.ബി (9), അലക്‌സാണ്ടര് റൊമാരിയോ (26) എന്നിവര്‍ ഗോള്‍ നേ ടി. 14 പോയിന്റ് നേടി മൂന്നാം സ്ഥാനത്തോടെയാണ് മലപ്പുറം സെമിയിലെത്തുന്നത്. എട്ടു ഗോളോടെ സൂപ്പര്‍ ലീഗിലെ ഗോളടിക്കാരില്‍ ഒന്നാമതെത്തി കെന്നഡി ഏഴിന് തൃശൂരിനെതിരെ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മലപ്പുറത്തിന്റെ സെമി ഫൈനല്‍. 10ന് കോഴിക്കോടും കണ്ണൂരും കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടും.

തോറ്റാല്‍ പുറത്താകുമെന്ന അവസ്ഥയില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങിയ മലപ്പുറം തുടക്കം തന്നെ ആക്രമിച്ചാണ് കളിച്ചത്. ഒമ്പതാം മിനുറ്റില്‍ മലപ്പുറത്തെ ഞെട്ടിച്ച് കൊച്ചി വല കുലുക്കി. ഇടത് വിംഗില്‍ നിന്നും അഭിജിത്ത് നീട്ടിയടിച്ച പന്ത് എം.എഫ്.സി പ്രതിരോധ താരം ഇര്‍ഷാദിന്റെ കാലില്‍ തട്ടി ഫസ്റ്റ് പോസ്റ്റിലേക്ക് കയറി. ഗോള്‍ മലപ്പുറത്തെ തളര്‍ത്തിയില്ല. കൊച്ചി ഹാഫിലേക്ക് തുരു തുരാ ആക്രമണം. 18-ാം മിനു റ്റില്‍ ജോണ്‍ കെന്നഡിക്ക് വിണ്ടുമൊരു സുവര്‍ണാവസരം. മധ്യഭാഗത്തുനിന്നും നീട്ടി ലഭിച്ച പന്ത് ആദ്യ ടച്ച് മനോഹ രമാക്കി ബോക്‌സിലേക്ക് കുതിച്ച കെന്നഡിക്ക് രണ്ടാം ടെച്ച് പിഴച്ചു. പ്രതിരോധ താരം സഞ്ജുവിന്റെ ഭീമന്‍ പിഴവില്‍ നിന്നും കൊച്ചി രണ്ടാമത്തെ ഗോളും നേടി.

ബോക് സിലൂടെ പുറത്തേക്ക് പോവുന്ന പന്ത് സഞ്ജു ക്ലിയര്‍ ചെയ്യാതെ നോക്കി നിന്നു. വലതു വിംഗിലൂടെ പ്രതിരോധ താരങ്ങളെ വകഞ്ഞു മാറ്റി ഫസലു നടത്തിയ സോളോ മുന്നേറ്റത്തില്‍ നിന്നാണ് മലപ്പുറം കൊച്ചിയുടെ ലീഡ് കുറച്ചത്. 33-ാം മിനുറ്റിലാണ് മലപ്പുറത്തിന്റെ ഗോള്‍ വന്നത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്താണ് ഗ്യാലറിയില്‍ പൊട്ടിത്തെറി സൃഷ്ടിച്ച് കെന്നഡി തന്റെ രണ്ടാം ഗോളോടെ മലപ്പുറത്തിന് സമനില സമ്മാനിച്ചത്. മൊറോക്കന്‍ താരം എല്‍ഫോഴ്‌സി മധ്യ ഭാഗത്തുനിനിന്നും നീട്ടി നല്‍കിയ പന്ത് പ്രതിരോധ താരങ്ങളെയെല്ലാം നിഷ് പ്രയാസം കബളിപ്പിച്ചാണ് കെന്നഡി വല കുലുക്കിയത്. മധ്യ നിരയില്‍ നിന്നും ഇഷാന്‍ പണ്ഡിത നടത്തിയ ഒറ്റയാന്‍ മുന്നേറ്റമാണ് മലപ്പുറത്തിന് ലീഡും കെന്നഡിക്ക് ഹാട്രിക്കും സമ്മാനിച്ചത്.

ഇഷാന്‍ പണ്ഡിത നല്‍കിയ പാസുമായി മുന്നേറിയ ടോണി ബോക്‌സിലേക്ക് നല്‍കിയ ബാള്‍ ഓടി വന്ന കെന്നഡി വലയിലേക്ക് തിരിച്ചു. മലപ്പുറം ലീഡില്‍. 88-ാം മിനുറ്റില്‍ പകരക്കാരനായി വന്ന ഇഷാന്‍ പണ്ഡിത മലപ്പുറത്തിനായി ആദ്യ ഗോള്‍ നേ ടി പട്ടിക തികച്ചു. രണ്ടു പ്രതിരോധ താരങ്ങളെയും ഗോളിയെയും കമ്പളിപ്പിച്ചാണ് പണ്ഡിത വലകുലുക്കിയത്.

 

Sports

ട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍

കഴിഞ്ഞ വര്‍ഷം കുട്ടിക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്, ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനുള്ള താല്‍പര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

Published

on

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍നിര താരംയും മുന്‍ നായകനുമായ രോഹിത് ശര്‍മ്മ വീണ്ടും ട്വന്റി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ വര്‍ഷം കുട്ടിക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്, ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനുള്ള താല്‍പര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ 12 മുതല്‍ 18 വരെ ഇന്‍ഡോറില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലാണ് രോഹിത് മുംബൈയ്ക്കായി കളിക്കാന്‍ സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ഇന്ത്യ അടുത്ത മത്സരമായ ന്യൂസിലന്‍ഡിനെതിരെ ജനുവരി 11ന് ഇറങ്ങും. തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ ഇടം നിലനിര്‍ത്താന്‍ ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധമാണെന്ന് ബി.സി.സി.ഐ വിരാട് കോഹ്ലിക്കും രോഹിത്തിനും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോഹ്ലിയും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ ഒരുങ്ങുന്നത്.

201112 സീസണിനുശേഷം ആദ്യമായാണ് രോഹിത് ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റില്‍ ഇറങ്ങുന്നത്. മത്സര ക്രിക്കറ്റില്‍ വലിയ ഇടവേള തുടരുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താരം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ നാലു മത്സരങ്ങളും ജയിച്ച മുംബൈക്ക് നോക്കൗട്ട് സാധ്യത ശക്തമാണ്.

രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റും ട്വന്റി20യും അവസാനിപ്പിച്ച രോഹിത്തും കോഹ്ലിയും ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇരുവരും മികച്ച ഫോമിലാണ് പ്രോട്ടീസിനെതിരെ കളിച്ച രണ്ടും ഏകദിനങ്ങളിലും കോഹ്ലി സെഞ്ചുറി നേടിയപ്പോള്‍, രോഹിത് റാഞ്ചിയിലെ ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി.

ശനിയാഴ്ച വിശാഖപട്ടണത്താണ് ഇന്ത്യദക്ഷിണാഫ്രിക്ക പരമ്പരയിലെ നിര്‍ണായക മത്സരം. ഇതിന് പിന്നാലെ രോഹിത് ഇന്‍ഡോറില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Continue Reading

Sports

മുംബൈയുടെ താരസാന്നിധ്യത്തെയും മറികടന്ന് കേരളത്തിന് തകര്‍പ്പന്‍ ജയം; ആസിഫിന്റെ അഞ്ച് വിക്കറ്റ്

ഇന്ത്യന്‍ ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരടങ്ങിയ മുംബൈയുടെ താരനിരയ്‌ക്കെതിരെയായിരുന്നു കേരളത്തിന്റെ ഈ വലിയ നേട്ടം.

Published

on

ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ശക്തരായ മുംബൈക്കെതിരെ കേരളം 15 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഇന്ത്യന്‍ ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരടങ്ങിയ മുംബൈയുടെ താരനിരയ്‌ക്കെതിരെയായിരുന്നു കേരളത്തിന്റെ ഈ വലിയ നേട്ടം.

ആദ്യം ബാറ്റിംഗ് നടത്തിയ കേരളം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ആക്രമണ ബാറ്റിംഗിന്റെ കരുത്തില്‍ 178 റണ്‍സ് നേടി. 28 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുത്തി സഞ്ജു 46 റണ്‍സ് നേടി. വിഷ്ണു വിനോദ് പുറത്താകാതെ 43 റണ്‍സ് നേടിയപ്പോള്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (32) ഷറഫുദ്ദീന്‍ (35) എന്നിവരും വിലപ്പെട്ട സംഭാവന നല്‍കി. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തോടെയാണ് കേരളം 178 റണ്‍സ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ആദ്യം തന്നെ ആയുഷ് മാത്രെ (3) പുറത്തായെങ്കിലും, അജിങ്ക്യ രഹാനെ (32) സര്‍ഫറാസ് ഖാന്‍ (52) കൂട്ടുകെട്ട് മുംബൈയെ മുന്നിലെത്തിച്ചു. തുടര്‍ന്ന് എത്തിയ സൂര്യകുമാര്‍ യാദവ് 32 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും, 18-ാം ഓവറില്‍ കെ.എം. ആസിഫിന്റെ തീപാറുന്ന സ്‌പെല്ലില്‍ മത്സരം കേരളം കൈയടക്കി.

ആസിഫ് 18-ാം ഓവറില്‍ സായ് രാജ് പട്ടില്‍, സൂര്യകുമാര്‍ യാദവ്, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരുടെ വിക്കറ്റുകള്‍ നേടി മുംബൈയെ തകര്‍ത്തു. 5 വിക്കറ്റ് വിലപ്പെട്ട നേട്ടമാക്കിയ ആസിഫിന്റെ മികച്ച ബൗളിംഗ് മികവാണ് മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. വിഗ്നേഷ് പുത്തൂര്‍ രണ്ട് വിക്കറ്റും നേടി.

മൊത്തത്തില്‍ 163 റണ്‍സില്‍ മുംബൈയെ ഒതുക്കി 15 റണ്‍സിനാണ് കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

 

Continue Reading

News

കേരളത്തിന് മികച്ച തുടക്കം നല്‍കി; പിടിച്ചു നില്‍ക്കാനാവാതെ സഞ്ജു വീണു

ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ

Published

on

ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം നല്‍കി സഞ്ജു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.  എന്നാല്‍ 28 പന്തില്‍ 48 റണ്‍സുമായി സഞ്ജു മടങ്ങുകയായിരുന്നു.

ഷാര്‍ദുല്‍ താക്കൂറിനായിരുന്നു വിക്കറ്റ്. ലക്‌നൗവില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്.  വിഷ്ണു വിനോദ് (4), മുഹമ്മദ് അസറുദ്ദീന്‍ (5) എന്നിവരാണ് ക്രീസില്‍. നേരത്തെ രോഹന്‍ കുന്നുമ്മലിന്റെ (2) വിക്കറ്റും കേരളത്തിന് നഷ്ടമായിരുന്നു. ഷംസ് മുലാനിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹന്‍.

വിദര്‍ഭയ്‌ക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച സാലി സാംസണ്‍, അഹമ്മദ് ഇമ്രാന്‍, അങ്കിത് ശര്‍മ എന്നിവരില്ലാതെയാണ് കേരളം ഇറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീന്‍, അഖില്‍ സ്‌കറിയ, കെ എം ആസിഫ് എന്നിവര്‍ തിരിച്ചെത്തി.

 

 

Continue Reading

Trending