Connect with us

Sports

മുംബൈയുടെ താരസാന്നിധ്യത്തെയും മറികടന്ന് കേരളത്തിന് തകര്‍പ്പന്‍ ജയം; ആസിഫിന്റെ അഞ്ച് വിക്കറ്റ്

ഇന്ത്യന്‍ ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരടങ്ങിയ മുംബൈയുടെ താരനിരയ്‌ക്കെതിരെയായിരുന്നു കേരളത്തിന്റെ ഈ വലിയ നേട്ടം.

Published

on

ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ശക്തരായ മുംബൈക്കെതിരെ കേരളം 15 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഇന്ത്യന്‍ ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരടങ്ങിയ മുംബൈയുടെ താരനിരയ്‌ക്കെതിരെയായിരുന്നു കേരളത്തിന്റെ ഈ വലിയ നേട്ടം.

ആദ്യം ബാറ്റിംഗ് നടത്തിയ കേരളം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ആക്രമണ ബാറ്റിംഗിന്റെ കരുത്തില്‍ 178 റണ്‍സ് നേടി. 28 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുത്തി സഞ്ജു 46 റണ്‍സ് നേടി. വിഷ്ണു വിനോദ് പുറത്താകാതെ 43 റണ്‍സ് നേടിയപ്പോള്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (32) ഷറഫുദ്ദീന്‍ (35) എന്നിവരും വിലപ്പെട്ട സംഭാവന നല്‍കി. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തോടെയാണ് കേരളം 178 റണ്‍സ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ആദ്യം തന്നെ ആയുഷ് മാത്രെ (3) പുറത്തായെങ്കിലും, അജിങ്ക്യ രഹാനെ (32) സര്‍ഫറാസ് ഖാന്‍ (52) കൂട്ടുകെട്ട് മുംബൈയെ മുന്നിലെത്തിച്ചു. തുടര്‍ന്ന് എത്തിയ സൂര്യകുമാര്‍ യാദവ് 32 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും, 18-ാം ഓവറില്‍ കെ.എം. ആസിഫിന്റെ തീപാറുന്ന സ്‌പെല്ലില്‍ മത്സരം കേരളം കൈയടക്കി.

ആസിഫ് 18-ാം ഓവറില്‍ സായ് രാജ് പട്ടില്‍, സൂര്യകുമാര്‍ യാദവ്, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരുടെ വിക്കറ്റുകള്‍ നേടി മുംബൈയെ തകര്‍ത്തു. 5 വിക്കറ്റ് വിലപ്പെട്ട നേട്ടമാക്കിയ ആസിഫിന്റെ മികച്ച ബൗളിംഗ് മികവാണ് മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. വിഗ്നേഷ് പുത്തൂര്‍ രണ്ട് വിക്കറ്റും നേടി.

മൊത്തത്തില്‍ 163 റണ്‍സില്‍ മുംബൈയെ ഒതുക്കി 15 റണ്‍സിനാണ് കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

 

News

കേരളത്തിന് മികച്ച തുടക്കം നല്‍കി; പിടിച്ചു നില്‍ക്കാനാവാതെ സഞ്ജു വീണു

ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ

Published

on

ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം നല്‍കി സഞ്ജു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.  എന്നാല്‍ 28 പന്തില്‍ 48 റണ്‍സുമായി സഞ്ജു മടങ്ങുകയായിരുന്നു.

ഷാര്‍ദുല്‍ താക്കൂറിനായിരുന്നു വിക്കറ്റ്. ലക്‌നൗവില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്.  വിഷ്ണു വിനോദ് (4), മുഹമ്മദ് അസറുദ്ദീന്‍ (5) എന്നിവരാണ് ക്രീസില്‍. നേരത്തെ രോഹന്‍ കുന്നുമ്മലിന്റെ (2) വിക്കറ്റും കേരളത്തിന് നഷ്ടമായിരുന്നു. ഷംസ് മുലാനിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹന്‍.

വിദര്‍ഭയ്‌ക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച സാലി സാംസണ്‍, അഹമ്മദ് ഇമ്രാന്‍, അങ്കിത് ശര്‍മ എന്നിവരില്ലാതെയാണ് കേരളം ഇറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീന്‍, അഖില്‍ സ്‌കറിയ, കെ എം ആസിഫ് എന്നിവര്‍ തിരിച്ചെത്തി.

 

 

Continue Reading

Sports

കോഹ്ലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി

റാഞ്ചിയിലെ ആദ്യ മത്സരത്തില്‍ 135 റണ്‍സോടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോഹ്ലി, മൂന്നുദിവസത്തിന് ശേഷം റായ്പൂരിലും വീണ്ടും സെഞ്ച്വറി ഉയര്‍ത്തി.

Published

on

റായ്പൂര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വിരാട് കോഹ്ലിയുടെ ഭീകര ഫോം തുടരുന്നു. റാഞ്ചിയിലെ ആദ്യ മത്സരത്തില്‍ 135 റണ്‍സോടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോഹ്ലി, മൂന്നുദിവസത്തിന് ശേഷം റായ്പൂരിലും വീണ്ടും സെഞ്ച്വറി ഉയര്‍ത്തി.

ബുധനാഴ്ച ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തിലെ രണ്ടാം ഏകദിനത്തില്‍ 90 പന്തില്‍ സിംഗിള്‍ നേടി കോഹ്ലി മൂന്ന് അക്കത്തിലെത്തി. 53-ാം ഏകദിന സെഞ്ച്വറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 84-ാം ടണ്ണുമാണ് താരം സ്വന്തമാക്കിയത്. ഏഴ് ഫോറുകളും രണ്ട് സിക്സറും ഉള്‍പ്പെടുന്ന പക്കാ ഇന്നിംഗ്സായിരുന്നു ഇത്. കരിയറില്‍ പത്താം തവണയാണ് കോഹ്ലി തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്നത്.

റായ്പൂരിലെ മത്സരത്തില്‍ ശ്രദ്ധനേടിയത് കോഹ്ലി മാത്രമല്ല. പരിക്കേറ്റ ശ്രേയസ് അയ്യറിന്റെ അഭാവത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ റുതുരാജ് ഗെയ്ക്വാട് തന്റെ കന്നി ഏകദിന സെഞ്ചുറിയും നേടി.

 

Continue Reading

Sports

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര; ഓപ്പണറാവാന്‍ സഞ്ജു

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.ടെസ്റ്റ്പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ ഗില്ലിനു രണ്ടാം ടെസ്റ്റും ഏകദിന പരമ്പരയും നഷ്ടമായിട്ടുണ്ടായിരുന്നു.

കഴുത്തിനേറ്റ പരിക്കു മാറി ഫിറ്റ്‌നസ് പരിശോധനയ്ക്കായി ഗില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ എത്തിയിരുന്നുവെങ്കിലും, ടെസ്റ്റിന് വിധേനായ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ കൂടി കളിക്കാനാകില്ലെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ വൈകുന്നത് ശുഭ്മാന്‍ ഗില്ലിനു വേണ്ടി.

ഗില്‍ ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്താന്‍ വേണ്ടിയാണ് ടീം പ്രഖ്യാപനം ബിസിസിഐ വൈകിപ്പിക്കുന്നത്.അതേസമയം, ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ടീമില്‍ തിരിച്ചെത്തും.മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് അദ്ദേഹം ഫിറ്റ്‌നെസ് തെളിയിച്ചിരുന്നു; പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങി 77 റണ്‍സടിച്ച് ഹാര്‍ദിക് തിളങ്ങുകയും ചെയ്തു.

പരുക്ക് ഭേദമായ ഗില്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലേക്ക് എത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന പരിശോധനകള്‍ക്കു ശേഷം, പരുക്കു പൂര്‍ണമായി ഭേദമായെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഗില്ലിന് കളിക്കാന്‍ സാധിക്കൂ.ഡിസംബര്‍ ഒന്‍പത് മുതലാണ് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര. അഭിഷേക് ശര്‍മ ഓപ്പണറായി തുടരുമെന്ന് ഉറപ്പായി.

Continue Reading

Trending