Connect with us

Sports

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര; ഓപ്പണറാവാന്‍ സഞ്ജു

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.ടെസ്റ്റ്പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ ഗില്ലിനു രണ്ടാം ടെസ്റ്റും ഏകദിന പരമ്പരയും നഷ്ടമായിട്ടുണ്ടായിരുന്നു.

കഴുത്തിനേറ്റ പരിക്കു മാറി ഫിറ്റ്‌നസ് പരിശോധനയ്ക്കായി ഗില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ എത്തിയിരുന്നുവെങ്കിലും, ടെസ്റ്റിന് വിധേനായ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ കൂടി കളിക്കാനാകില്ലെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ വൈകുന്നത് ശുഭ്മാന്‍ ഗില്ലിനു വേണ്ടി.

ഗില്‍ ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്താന്‍ വേണ്ടിയാണ് ടീം പ്രഖ്യാപനം ബിസിസിഐ വൈകിപ്പിക്കുന്നത്.അതേസമയം, ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ടീമില്‍ തിരിച്ചെത്തും.മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് അദ്ദേഹം ഫിറ്റ്‌നെസ് തെളിയിച്ചിരുന്നു; പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങി 77 റണ്‍സടിച്ച് ഹാര്‍ദിക് തിളങ്ങുകയും ചെയ്തു.

പരുക്ക് ഭേദമായ ഗില്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലേക്ക് എത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന പരിശോധനകള്‍ക്കു ശേഷം, പരുക്കു പൂര്‍ണമായി ഭേദമായെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഗില്ലിന് കളിക്കാന്‍ സാധിക്കൂ.ഡിസംബര്‍ ഒന്‍പത് മുതലാണ് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര. അഭിഷേക് ശര്‍മ ഓപ്പണറായി തുടരുമെന്ന് ഉറപ്പായി.

Sports

15 വര്‍ഷത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ ഒരുങ്ങി വിരാട് കോഹ്ലി

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രോഹന്‍ ജെയ്റ്റ്‌ലിയാണ് കോഹ്ലി പങ്കെടുക്കുന്നുവെന്ന വിവരം സ്ഥിരീകരിച്ചത്.

Published

on

ന്യൂഡല്‍ഹി: ദേശീയ ടീമില്‍ ഇടം ഉറപ്പാക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധമാക്കിയ ബിസിസിഐയുടെ നിര്‍ദേശത്തിന് വഴങ്ങി വിരാട് കോഹ്ലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറായി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രോഹന്‍ ജെയ്റ്റ്‌ലിയാണ് കോഹ്ലി പങ്കെടുക്കുന്നുവെന്ന വിവരം സ്ഥിരീകരിച്ചത്.

മുമ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കോഹ്ലി താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതോടെ 15 വര്‍ഷത്തിന് ശേഷം കോഹ്ലി ആഭ്യന്തര ഏകദിന മത്സരരംഗത്തേക്ക് തിരിച്ചെത്തുകയാണ്.

ടെസ്റ്റും ട്വന്റി20യും വിടവാങ്ങിയ കോഹ്ലിയും രോഹിതും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റിലാണ് ഇന്ത്യക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്ക് ശേഷം കോഹ്ലി ലണ്ടനിലെ കുടുംബത്തെ സന്ദര്‍ശിച്ച് തുടര്‍ന്ന് വിജയ് ഹസാരെ ട്രോഫിക്കായി നാട്ടിലെത്തും.

വിശാലമായ മത്സരങ്ങളായ ഏകദിന ലോകകപ്പ് ഉള്‍പ്പെടെ ചാമ്പ്യന്‍ഷിപ്പുകള്‍ മുന്നിലിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബോര്‍ഡിന്റെയും സെലക്ടര്‍മാരുടെയും നിര്‍ദ്ദേശം തന്നെയാണ് കോഹ്ലിയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

കായികക്ഷമതയും മല്‍സരപരിചയവും നിലനിര്‍ത്താനായി ആഭ്യന്തര ക്രിക്കറ്റ് ആവശ്യമാണ് എന്ന നിലപാടിലാണ് ബിസിസിഐ. ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കണമെങ്കില്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കാളികളാകണമെന്ന് കോഹ്ലിയോടും രോഹിത്തിനോടും നേരത്തെ തന്നെ ബോര്‍ഡ് അറിയിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി പരമ്പര തോല്‍വിക്ക് പിന്നാലെയാണ് ബിസിസിഐ നടപടി കടുപ്പിച്ചത്.

 

Continue Reading

Sports

ഫലസ്തീന്‍ വീരഗാഥ….

59 വര്‍ഷത്തെ അറബ് കപ്പ് ചരിത്രത്തില്‍ ഫലസ്തിന്റെ ആദ്യ വിജയം കൂടിയാണിത്.

Published

on

ഫിഫ അറബ് കപ്പില്‍ ഗംഭീര അട്ടിമറി നടത്തിയ ആഹ്ലാദത്തില്‍ ഫലസ്തീന്‍ താരങ്ങള്‍. ഗ്രൂപ്പ് എയില്‍ ആതിഥേയരും ലോകകപ്പ് യോഗ്യത നേടിയവരുമായ ഖത്തറിനെ ഫലസ്തീന്‍ അട്ടിമറിച്ചിരുന്നു. ഇതോടെ സിറിയക്കൊപ്പം ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഫലസ്തീന്‍ രണ്ടാമതെത്തി. തുണീഷ്യയെയായിരുന്നു ആദ്യ മല്‍സരത്തല്‍ സിറിയെ പരാജയപ്പെടുത്തിയത്. ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച്ച രണ്ട് മല്‍സരങ്ങളായിരുന്നു. അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലെ അങ്കത്തിലായിരുന്നു സിറിയ ജയിച്ചതെങ്കില്‍ 2022 ലെ ലോകകപ്പിന്റെ ഉദ്ഘാടന വേദിയായ അല്‍ബൈത്തിലായിരുന്നു ഖത്തറിനെ ഫലസ്തീന്‍ ഞെട്ടിച്ചത്. മല്‍സരത്തിന്റെ അവസാനത്തില്‍ ഡിഫന്‍ഡര്‍ സുല്‍ത്താന്‍ അല്‍ ബ്രാക്കിന് സംഭവിച്ച പിഴവായിരുന്നു ഖത്തറിന് ആഘാതമായത്. 59 വര്‍ഷത്തെ അറബ് കപ്പ് ചരിത്രത്തില്‍ ഫലസ്തിന്റെ ആദ്യ വിജയം കൂടിയാണിത്.

Continue Reading

News

അതിവേഗ സെഞ്ച്വറിയുമായി ദേവ്ദത്ത്; തമിഴ്നാടിനെ വീഴ്ത്തി കര്‍ണാടക

താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ കര്‍ണാടക തമിഴ്‌നാടിനെ 146 റണ്‍സിന് വീഴ്ത്തി.

Published

on

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20യില്‍ അതിവേഗ സെഞ്ച്വറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍. താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ കര്‍ണാടക തമിഴ്‌നാടിനെ 146 റണ്‍സിന് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടക മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ (46 പന്തില്‍ പുറത്താവാതെ 102) കരുത്തില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍ തമിഴ്‌നാട് 14.2 ഓവറില്‍ 100 ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ശ്രേയസ് ഗോപാല്‍, പ്രവീണ്‍ ദുബെ എന്നിവരാണ് തമിഴ്‌നാടിനെ തകര്‍ത്തത്.

29 റണ്‍സ് നേടിയ തുഷാര്‍ റഹേജയാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. എന്‍ ജഗദീഷന്‍ (21), രാജ്കുമാര്‍ രവിചന്ദ്രന്‍ (16), അമിത് സാത്വിക് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇന്ത്യന്‍ ടെസ്റ്റ് താരം സായ് സുദര്‍ശന്‍ (8) നിരാശപ്പെടുത്തി. ഷാരുഖ് ഖാന്‍ (2), സായ് കിഷോര്‍ (2), സോനു യാദവ് (3), വരുണ്‍ ചക്രവര്‍ത്തി (0) ടി നടരാജന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഗുര്‍ജപ്നീത് സിംഗ് (0) പുറത്താവാതെ നിന്നു. നേരത്തെ, ദേവ്ദത്തിന്റെ ഇന്നിംഗ്‌സ് തന്നെയായിരുന്നു മത്സരത്തിലെ സവിശേഷത.

ആറ് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ശരത് (53), മായങ്ക് അഗര്‍വാള്‍ (24), കരുണ്‍ നായര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സ്മരണ്‍ രവിചന്ദ്രന്‍ (29 പന്തില്‍ 46) പുറത്താവാതെ നിന്നു.

Continue Reading

Trending