Connect with us

News

പ്രളയത്തില്‍ കുടുങ്ങിയ 9 മാസം ഗര്‍ഭിണിയെ രക്ഷപ്പെടുത്തി ഇന്ത്യന്‍ സേന

തകര്‍ന്ന വീടുകളുടെ ഭാഗത്ത് നിന്ന് കേട്ട കരച്ചിലിന്‍ പിന്നാലെയാണ് ഇന്ത്യന്‍ ദുരന്തനിവാരണസംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്

Published

on

കൊളംബോ: ശ്രീലങ്കയിലെ അലവത്തുംഗയില്‍ പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കുടുങ്ങിയ ഒന്‍പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ഇന്ത്യന്‍ സേന രാത്രി നടത്തിയ അതിവേഗ രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെടുത്തു.

തകര്‍ന്ന വീടുകളുടെ ഭാഗത്ത് നിന്ന് കേട്ട കരച്ചിലിന്‍ പിന്നാലെയാണ് ഇന്ത്യന്‍ ദുരന്തനിവാരണസംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഗര്‍ഭിണിയെയും കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെയും ഉടന്‍ മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റി ചികിത്സ നല്‍കി. ഓപ്പറേഷന്‍ ‘സാഗര്‍ ബന്ധു’യുടെ ഭാഗമായി ഇന്ത്യന്‍ സംഘം പ്രളയബാധിത പ്രദേശങ്ങളിലേയ്ക്ക് ഭക്ഷണം, മരുന്ന് തുടങ്ങി അടിയന്തര സഹായങ്ങള്‍ എത്തിച്ചു വരികയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

world

16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; ഓസ്‌ട്രേലിയയില്‍ 10 ലക്ഷം കുട്ടികളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യും

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ടിക്ടോക് എന്നിവ ഉള്‍പ്പെടെ പത്തിലധികം പ്ലാറ്റ്‌ഫോമുകളിലാണ് ഈ നടപടി ബാധകമാകുന്നത്.

Published

on

മെല്‍ബണ്‍: 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന പുതിയ നിയമം ആസ്‌ട്രേലിയ നടപ്പിലാക്കിയതോടെ, 10 ലക്ഷത്തിലധികം കുട്ടികളുടെ അക്കൗണ്ടുകള്‍ ഡിസംബര്‍ പത്തോടെ നിര്‍ജീവമാകാനിരിക്കുകയാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ടിക്ടോക് എന്നിവ ഉള്‍പ്പെടെ പത്തിലധികം പ്ലാറ്റ്‌ഫോമുകളിലാണ് ഈ നടപടി ബാധകമാകുന്നത്.

സോഷ്യല്‍ മീഡിയ കമ്പനികള്‍ ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്യാതെയോ പ്രായപരിധി കൃത്യമായി പാലിക്കാതെയോ പോയാല്‍, 4.95 കോടി ആസ്‌ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പിഴ മുഴുവന്‍ ടെക് കമ്പനികളാണ് അടയ്‌ക്കേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രായപരിധി (16+) എത്തിയാലാണ് കുട്ടികള്‍ക്ക് പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കാന്‍ കഴിയുക.

സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഇത്തരത്തില്‍ കര്‍ശന നിയമം കൊണ്ടുവരുന്ന ലോകത്തിലെ ആദ്യ രാജ്യമായി ആസ്‌ട്രേലിയ മാറുകയും ചെയ്തു. കുട്ടികളെ ഓണ്‍ലൈന്‍ അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുക, ഹാനികരമായ ഉള്ളടക്കങ്ങളെ കുറയ്ക്കുക, അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല

എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു. കഴിഞ്ഞയാഴ്ച ‌വിശദമായി വാദം കേട്ട ശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വാസുവിന് ജാമ്യം നല്‍കുന്നത് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ശക്തമായി എതിര്‍ത്തിരുന്നു. കേസിലെ നിര്‍ണായക കണ്ടെത്തലുകള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. സ്വര്‍ണക്കൊള്ള കേസില്‍ വാസുവിന് പങ്കുണ്ടെന്നായിരുന്നു എസ്‌ഐടിയുടെ നിഗമനം.

സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറിയതില്‍ തനിക്ക് പങ്കില്ലെന്നും അത് താന്‍ വിരമിച്ച ശേഷമാണ് നടന്നതെന്നും വാസു കോടതിയില്‍ വാദിച്ചിരുന്നു. ബോര്‍ഡിന്റെ ഉത്തരവ് പുറപ്പെടുവിച്ച സമയത്ത് താന്‍ ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.

 

Continue Reading

News

ഉച്ചഭാഷിണിയിലൂടെ സഹായ അഭ്യര്‍ത്ഥന; ഇമാമിന്റെ ഇടപെടലില്‍ രക്ഷപ്പെട്ടത് ഏഴു ജീവനുകള്‍

പുലര്‍ച്ചെ ദേശീയപാതയില്‍ നിന്ന് നിയന്ത്രണം വിട്ട വാഹനം…

Published

on

ദിസ്പൂര്‍: മുങ്ങിക്കൊണ്ടിരുന്ന വാഹനത്തിനുള്ളില്‍ നിന്നു ഇമാമിന്റെ ഇടപെടലിലല്‍ രക്ഷപ്പെട്ടത് ഏഴു ജീവനുകള്‍. ഉച്ചഭാഷിണിയിലൂടെയുള്ള സഹായ ആഹ്വാനത്തിലൂടെയാണ് കാറിനുള്ളിലുണ്ടായിരുന്ന ഏഴ് പേരും ജീവിതത്തിലേക്ക് തിരിച്ചുവന്നത്.അസമിലെ ശ്രീഭൂമി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.

മൗലാന അബ്ദുള്‍ ബാസിത് എന്ന ഇമാം ആണ് അപകട വിവരം പള്ളിയിലെ ഉച്ചഭാഷിണി വഴി പുലര്‍ച്ചെ ഗ്രാമത്തിലുള്ളവരെ അറിയിച്ചത്. ഇതോടെ മുങ്ങിക്കൊണ്ടിരുന്ന വാഹനത്തില്‍ കുടുങ്ങിയ ഏഴ് പേരെ രക്ഷിക്കാന്‍ പ്രദേശവാസികള്‍ ഓടിയെത്തുകയായിരുന്നു.

പുലര്‍ച്ചെ ദേശീയപാതയില്‍ നിന്ന് നിയന്ത്രണം വിട്ട വാഹനം തെന്നിമാറി കുളത്തിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെയായതിനാല്‍ മിക്കവരും ഉറക്കമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കാറിനുള്ളിലുള്ളവര്‍ക്കും മനസ്സിലായില്ല.പുറത്ത് വലിയൊരു ശബ്ദം കേട്ടാണ് പള്ളിയിലെ ഇമാമും മിരാബാരി മദ്രസയിലെ അധ്യാപകനുമായ മൗലാന അബ്ദുള്‍ ബാസിത് ഉടന്‍ പുറത്തിറങ്ങി നോക്കിയത്.

ഒരു വാഹനം വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടു. ഉടന്‍ തന്നെ ഇമാം സമയോചിതമായി ഇടപെടുകയായിരുന്നു.
അപകടം സംഭവിച്ചെന്നും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തണമെന്നും പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ അദ്ദേഹം പ്രദേശവാസികളോട് ആവശ്യപ്പെട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ പരിസരവാസികള്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനത്തില്‍ കുടുങ്ങിയ ഏഴ് യാത്രക്കാരെയും പുറത്തെത്തിച്ചു.

Continue Reading

Trending