kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഡ്രൈവറുടെ നില ഗുരുതരം
മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.
തൃശൂര്‍: തൃശൂരിലെ ചേലക്കര ഉദുവടിയില്‍ ഇന്ന് പുലര്‍ച്ചെ 7.15 ഓടെ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയില്‍ കുടുങ്ങി, അദ്ദേഹത്തിന് ഗുരുതര പരിക്കുകളുണ്ട്. ഇരുബസുകളിലുമുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ക്കും പരിക്കേറ്റു, എങ്കിലും അവരുടെ പരിക്ക് ജീവന് ഭീഷണിയല്ലെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മണിക്കൂറുകളായി തൃശൂരില്‍ പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് കാരണമായതെന്നാണു പ്രാഥമിക നിഗമനം.
മഴയെ തുടര്‍ന്ന് റോഡില്‍ ബസ് തെന്നി നിയന്ത്രണം വിട്ടതായി അന്വേഷണ സംഘം സൂചന നല്‍കി. യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാന പാതയില്‍ അപകടത്തെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി തടസപ്പെട്ടിരുന്നു.
kerala
ലഹരി പരിശോധനയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തി
വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ആലപ്പുഴ : കാര്‍ത്തികപ്പള്ളി മേഖലയിലെ എയ്ഡഡ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ടു വെടിയുണ്ടകളാണ് കണ്ടെത്തിയത്. വീടിനു സമീപമുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് വെടിയുണ്ട കിട്ടിയതെന്ന് വിദ്യാര്‍ത്ഥി അധ്യാപകരോട് പറഞ്ഞതായി അറിയുന്നു. കാലപ്പഴക്കം ചെന്ന വെടിയുണ്ടകളാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നേടുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
kerala
ഒന്നരമാസം മുന്‍പു പൊട്ടി വീണ വൈദ്യുതക്കമ്പി എടുത്തുമാറ്റുന്നതനിടെ ഷോക്കേറ്റ് കര്‍ഷകനു ദാരുണാന്ത്യം
ഈ വൈദ്യുതക്കമ്പി ഒന്നരമാസം മുന്‍പു പൊട്ടിയതാണ്, പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല.
കാസര്‍കോട് പാടത്ത് ഒന്നരമാസം മുന്‍പു പൊട്ടി വീണ വൈദ്യുതക്കമ്പി എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് കര്‍ഷകനു ദാരുണാന്ത്യം. ചെമ്മട്ടംവയല്‍ അടമ്പില്‍ സ്വദേശി എ.കുഞ്ഞിരാമനാണ് (65) മരിച്ചത്. കെഎസ്ഇബിയുടെ അനാസ്ഥയാണു മരണത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഈ വൈദ്യുതക്കമ്പി ഒന്നരമാസം മുന്‍പു പൊട്ടിയതാണ്, പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല. പ്രദേശവാസികള്‍ പറഞ്ഞു.
പേരക്കുട്ടിയെ അങ്കണവാടിയില്‍ വിട്ടശേഷം സമീപത്തെ തോട്ടത്തില്‍ അടയ്ക്ക പെറുക്കാന്‍പോയ കുഞ്ഞിരാമനെ ഉച്ചയ്ക്കു രണ്ടിനാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊട്ടിവീണ ലൈനില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം. കാലങ്ങളായി വീണുകിടക്കുന്ന ലൈനില്‍ വൈദ്യുതിയുണ്ടാകില്ലെന്ന ധാരണയില്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അപകടമുണ്ടായെന്നാണു പ്രാഥമിക നിഗമനം.
സ്ഥിരമായി പാടത്തിനു നടുവിലെ വൈദ്യുതിലൈന്‍ പൊട്ടിവീഴുന്നതിനാല്‍ മറുഭാഗത്തുകൂടി പുതിയ ലൈന്‍ സ്ഥാപിച്ചിരുന്നു. എന്നിട്ടും പഴയ ലൈനിലെ വൈദ്യുതി വിഛേദിച്ചിരുന്നില്ല. അതേസമയം, ലൈനിലേക്കുള്ള വൈദ്യുതി നേരത്തേ വിഛേദിച്ചതാണെന്നും എങ്ങനെയാണ് ഇതിലൂടെ വൈദ്യുതിപ്രവാഹമുണ്ടായതെന്നു പരിശോധിക്കുന്നുണ്ടെന്നും കെഎസ്ഇബി മാവുങ്കാല്‍ സെക്ഷന്‍ അസി.എന്‍ജിനീയര്‍ പറഞ്ഞു.
kerala
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 520 രൂപ കൂടി
ഇന്നലെ രണ്ടുതവണ സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നിരുന്നു.
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 520 രൂപയുടെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,970 രൂപയാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകണം.
ഇന്നലെ രണ്ടുതവണ സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 95,240 രൂപയാണ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയത്.
അതേസമയം, ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ എല്ലായിടത്തും രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. നിലവിലെ നിരക്ക് ഇതിലേക്കു ദൂരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെ വിലയിലും പ്രതിഫലിക്കുന്നത്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala17 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
india18 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala15 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala16 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

