Connect with us

india

ചെന്നൈയില്‍ മെട്രോ ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയ സംഭവം; യാത്രക്കാര്‍ നടന്ന് സ്‌റ്റേഷനിലെത്തി

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്.

Published

on

ചെന്നൈ: ചെന്നൈ മെട്രോയില്‍ സാങ്കേതിക തകരാര്‍ കാരണം ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിലച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍ പാതയിലൂടെ നടന്ന് സുരക്ഷിതമായി സ്‌റ്റേഷനിലെത്തേണ്ടി വന്ന സംഭവമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്. ട്രെയിനിനുള്ളിലെ വൈദ്യുതി പെട്ടെന്ന് നിലച്ചതോടെ ഏകദേശം പത്ത് മിനിറ്റോളം യാത്രക്കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരെ ട്രെയിനില്‍നിന്നിറക്കി തുരങ്കത്തിലൂടെ 500 മീറ്റര്‍ അകലെയുള്ള ഹൈക്കോടതി മെട്രോ സ്‌റ്റേഷനിലേക്കാണ് നടന്ന് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു. വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലുലൈന്‍ ഭാഗത്താണ് തകരാര്‍ ഉണ്ടായത് എന്നു മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. തകരാറിലായ ട്രെയിന്‍ ഉടന്‍ ലൈനില്‍നിന്ന് മാറ്റിനിര്‍ത്തുകയും രാവിലെ 6.20 ഓടെ സര്‍വീസ് പൂര്‍ണ്ണമായും സാധാരണ നിലയിലാക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം രേഖപ്പെടുത്തിയതായി ചെന്നൈ മെട്രോ റെയില്‍ അറിയിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എസ്ഐആര്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റെില്‍ പ്രതിപക്ഷ പ്രതിഷേധം

ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: എസ്ഐആര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ നിര്‍ദ്ദിഷ്ട അനുമതിയില്ലാതെ വിഷയങ്ങള്‍ ഉയര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസുകള്‍ തള്ളുകയായിരുന്നു. ഇന്നലെയും പ്രതിപക്ഷം സമാന ആവശ്യവുമായി നല്‍കിയ നോട്ടീസ് അംഗീകരിക്കപ്പെട്ടിരുന്നില്ല.

Continue Reading

india

എസ്ഐആര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിനും ആശങ്ക

കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗത്തിനും ആശങ്കയെന്ന് റിപ്പോര്‍ട്ട്. കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എസ്ഐആര്‍ നടപടികള്‍ പൗരന്മാരെ ഉപദ്രവിക്കുന്നതാകരുതെന്നും വൃദ്ധര്‍, രോഗികള്‍, വികലാംഗര്‍, ദരിദ്രര്‍ എന്നിവര്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തി. സുഖ്ബീര്‍ സിങിന്റെ കുറിപ്പിന് ശേഷം അന്തിമ ഉത്തരവില്‍ പൗരത്വ പരാമര്‍ശം ഒഴിവാക്കിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഹാര്‍ എസ്ഐആര്‍ രേഖയുടെ കരട് റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തിയത്. എസ്ഐആര്‍ കരട് പട്ടികയില്‍ പൗരത്വ പരാമര്‍ശം ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ് ആശങ്കക്ക് വഴിവെച്ചത്.

എസ്ഐആര്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന് ഭാഗമായി സാധാരണക്കാരായ ആര്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും സുഖ്ബീര്‍ രേഖപ്പെടുത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

india

പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ നീക്കം ശക്തം; 72 ലോഞ്ച് പാഡുകള്‍ സജീവമാക്കി: ബിഎസ്എഫ്

അതിര്‍ത്തി പ്രദേശങ്ങളില്‍ 72 ഭീകര ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്‍.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്ക് പാക് ഭീകരര്‍ ശക്തമായി ഒരുങ്ങുന്നതായി ബിഎസ്എഫ് മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി പ്രദേശങ്ങളില്‍ 72 ഭീകര ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്‍. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി ഇന്ത്യ തകര്‍ത്ത ലോഞ്ച് പാഡുകള്‍ പാകിസ്താന്‍ വീണ്ടും പുനര്‍നിര്‍മിച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

സിയാല്‍ക്കോട്ട്, സഫര്‍വാല്‍ മേഖലയില്‍ 12 ലോഞ്ച് പാഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി കണ്ടെത്തിയിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഏത് നേരവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തടയാന്‍ ബിഎസ്എഫ് മുഴുവന്‍ സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു.

ഭീകരരുടെ നീക്കങ്ങള്‍ തടയാന്‍ ഗ്രൗണ്ട് സര്‍വൈലന്‍സ് റഡാര്‍, ഇലക്ട്രോ-ഒപ്റ്റിക്കല്‍ തെര്‍മല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, സൈന്യത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഹാന്‍ഡ്ലറെ കൈമാറിയതിനായി പഞ്ചാബിലെ ഫിറോസ്പൂര്‍ സ്വദേശിയായ പ്രകാശ് സിങ്‌നെ രാജസ്ഥാന്‍ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.

സോഷ്യല്‍ മീഡിയ വഴിയാണ് പ്രകാശ് സിങ് ഭീകര സംഘടനകളുമായി ബന്ധപ്പെടുകയും രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈനിക വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവങ്ങള്‍ അതിര്‍ത്തി സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തിപ്പെടുത്തുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.

 

 

Continue Reading

Trending