News
അഴിമതിക്കേസുകളിലെ വിചാരണ; ഇസ്രാഈല്‍ പ്രസിഡന്റിന് മാപ്പപേക്ഷ സമര്‍പ്പിച്ച് നെതന്യാഹു
ദീര്‍ഘകാലമായി അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ് ബെഞ്ചമിന്‍ നെതന്യാഹു.
അഴിമതിക്കേസുകളിലെ വിചാരണയുമായി ബന്ധപ്പെട്ട് ഇസ്രാഈല്‍ പ്രസിഡന്റിന് മാപ്പപേക്ഷ സമര്‍പ്പിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രസിഡന്റ് യിസാക് ഹെര്‍സോഗിന്റെ ഓഫിസ് തന്നെയാണു ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദീര്‍ഘകാലമായി അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ് ബെഞ്ചമിന്‍ നെതന്യാഹു.
നെതന്യാഹുവിനോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഹെര്‍സോഗിന് കത്തയച്ചിരുന്നു. ”കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന അസാധാരണമായ അഭ്യര്‍ത്ഥനയാണ് നെതന്യാഹു നടത്തിയിരിക്കുന്നത്. എല്ലാ അഭിപ്രായങ്ങളും സ്വീകരിച്ച ശേഷം, പ്രസിഡന്റ് ഈ അപേക്ഷ ഉത്തരവാദിത്തത്തോടെയും ആത്മാര്‍ത്ഥമായും പരിഗണിക്കും” ഹെര്‍സോഗിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്രാഈലി പ്രധാനമന്ത്രിയാണു നെതന്യാഹു. മൂന്ന് വ്യത്യസ്ത കേസുകളിലായാണു നിലവില്‍ നെതന്യാഹു വിചാരണ നേരിടുന്നത്.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 11,960 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്. പവന്റെ വിലയില്‍ 480 രൂപയുടെ വര്‍ധനയുണ്ടായി. 95,680 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,835 രൂപയായി. 50 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 7,660 രൂപയായി.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 4,238.02 ഡോളറിലേക്ക് എത്തി. സ്പോട്ട് സില്‍വറിന്റെ വിലയും ഉയര്‍ന്നു. 0.71 ഡോളര്‍ ഉയര്‍ന്ന് സില്‍വറിന്റെ വില 57.16 ഡോളറായി. 1.26 ശതമാനം വര്‍ധനയാണ് വെള്ളിക്കുണ്ടായത്.
kerala
കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനം; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്
മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് കാരണം കാണിക്കല്‍ നല്‍കിയത്. മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
കിഫ്ബി എം.ഡി കെ.എം എബ്രഹാം, മുന്‍മന്ത്രി തോമസ് ഐസക് എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരിട്ടോ അഭിഭാഷകന് വഴിയോ വിശദീകരണം നല്കാന് ഉത്തരവ്. മസാലബോണ്ട് വഴി കണ്ടെത്തിയ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. ഫെമ നിയമലംഘനമടക്കം കണ്ടെത്തിയിട്ടുണ്ട്.
2019ല്‍ 9.72 പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത് . 2021ലാണ് ഇഡി അന്വേഷണം ആരംഭിക്കുന്നത്.
News
ആഗോള ആയുധവില്‍പ്പനയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച
2024-ല്‍ ലോകമെമ്പാടുമുള്ള ആയുധ നിര്‍മ്മാണ കമ്പനികള്‍ ചേര്‍ന്ന് 679 മില്യണ്‍ ഡോളറിലധികം ലാഭം രേഖപ്പെടുത്തി.
സ്റ്റോക്ഹോം: ഗസ്സയിലെ യുദ്ധവും യുക്രൈന്-റഷ്യ സംഘര്‍ഷവും തുടരുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ ആയുധ വില്‍പ്പനയില്‍ വന്‍ വര്‍ധനയുണ്ടായതായി സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച്ിന്‍സ്റ്റിട്ട്യൂട്ട് (SIPRI) റിപ്പോര്‍ട്ട് ചെയ്തു. 2024-ല്‍ ലോകമെമ്പാടുമുള്ള ആയുധ നിര്‍മ്മാണ കമ്പനികള്‍ ചേര്‍ന്ന് 679 മില്യണ്‍ ഡോളറിലധികം ലാഭം രേഖപ്പെടുത്തി.
ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണവും ഫലസ്തീനില്‍ നടന്ന വംശഹത്യയും, യുക്രൈന് യുദ്ധവും, കൂടാതെ മറ്റു പ്രാദേശിക സംഘര്‍ഷങ്ങളും കൂട്ടി ആയുധ നിര്‍മാണ, വിതരണ മേഖലയില്‍ വലിയ വളര്‍ച്ചയാണ് കണ്ടത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.9 ശതമാനം വളര്‍ച്ച ആയുധ ആവശ്യത്തില്‍ ഉണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആയുധ വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നത് യൂറോപ്പും അമേരിക്കയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. ഏഷ്യയും ഓഷ്യാനിയയും-ചൈനീസ് ആയുധ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം-മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള കമ്പനികള്‍ക്കും മുന്‍വര്‍ഷങ്ങളിലേതുപോലെ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി.
യുഎസിലെ ലോഖീഡ് മാര്ട്ടിന്, നോര്‍ത്ത്റോപ്പ് ഗ്രമ്മന്, ജനറല്‍ ഡൈനാമിക്സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ആഗോള തലത്തിലെ മികച്ച 100 ആയുധ കമ്പനികള്‍ ചേര്‍ന്ന് 3.8 ശതമാനം ലാഭവര്‍ധന കൈവരിച്ചു. യുഎസിലെ 39 പ്രമുഖ ആയുധനിര്‍മാണ കമ്പനികളില്‍ 30 എണ്ണം ഇത്തവണയും നേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടി.
ആഗോള സൈനിക നിര്‍മ്മാണരംഗത്ത് ഇലോണ്‍ മസ്കിന്റെ SpaceX കൂടി ആദ്യമായി ഉയര്‍ന്ന നിലയില്‍ പ്രവേശിച്ചു. 2023-ല്‍ ഉണ്ടായ വരുമാന ഇരട്ടിയിലൂടെയാണ് കമ്പനിക്ക് ഇത്തവണ ലിസ്റ്റില്‍ പ്രകടമായ ഉയര്‍ച്ച നേടാനായത്.
SIPRI കണക്കുകള്‍ പ്രകാരം ചരിത്രത്തില്‍ ആദ്യമായി മികച്ച 100 ആയുധ കമ്പനികളിലെ മുന്നിലെ ഒമ്പത് സ്ഥാനങ്ങളിലും പാശ്ചാത്യ രാജ്യങ്ങള്‍ ഇടം നേടി.
ഗസ്സയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഇസ്രാഈലി ആയുധക്കമ്പനികള്‍ ചേര്‍ന്ന് 16 ശതമാനം ലാഭം രേഖപ്പെടുത്തി. ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 70,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports19 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

