india
എസ്ഐആര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗത്തിനും ആശങ്ക
കമ്മീഷന് അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗത്തിനും ആശങ്കയെന്ന് റിപ്പോര്‍ട്ട്. കമ്മീഷന് അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എസ്ഐആര്‍ നടപടികള്‍ പൗരന്മാരെ ഉപദ്രവിക്കുന്നതാകരുതെന്നും വൃദ്ധര്‍, രോഗികള്‍, വികലാംഗര്‍, ദരിദ്രര്‍ എന്നിവര്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന് അംഗം ആശങ്ക രേഖപ്പെടുത്തി. സുഖ്ബീര്‍ സിങിന്റെ കുറിപ്പിന് ശേഷം അന്തിമ ഉത്തരവില്‍ പൗരത്വ പരാമര്‍ശം ഒഴിവാക്കിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിഹാര്‍ എസ്ഐആര്‍ രേഖയുടെ കരട് റിപ്പോര്‍ട്ടിലാണ് കമ്മീഷന് അംഗം ആശങ്ക രേഖപ്പെടുത്തിയത്. എസ്ഐആര്‍ കരട് പട്ടികയില്‍ പൗരത്വ പരാമര്‍ശം ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ് ആശങ്കക്ക് വഴിവെച്ചത്.
എസ്ഐആര്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന് ഭാഗമായി സാധാരണക്കാരായ ആര്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും സുഖ്ബീര്‍ രേഖപ്പെടുത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
india
പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ നീക്കം ശക്തം; 72 ലോഞ്ച് പാഡുകള്‍ സജീവമാക്കി: ബിഎസ്എഫ്
അതിര്‍ത്തി പ്രദേശങ്ങളില്‍ 72 ഭീകര ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്‍.
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്ക് പാക് ഭീകരര്‍ ശക്തമായി ഒരുങ്ങുന്നതായി ബിഎസ്എഫ് മുന്നറിയിപ്പ് നല്കി. അതിര്‍ത്തി പ്രദേശങ്ങളില്‍ 72 ഭീകര ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്‍. ‘ഓപ്പറേഷന് സിന്ദൂര്‍’ വഴി ഇന്ത്യ തകര്‍ത്ത ലോഞ്ച് പാഡുകള്‍ പാകിസ്താന് വീണ്ടും പുനര്‍നിര്‍മിച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
സിയാല്‍ക്കോട്ട്, സഫര്‍വാല്‍ മേഖലയില്‍ 12 ലോഞ്ച് പാഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി കണ്ടെത്തിയിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഏത് നേരവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തടയാന്‍ ബിഎസ്എഫ് മുഴുവന്‍ സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു.
ഭീകരരുടെ നീക്കങ്ങള്‍ തടയാന്‍ ഗ്രൗണ്ട് സര്‍വൈലന്‍സ് റഡാര്‍, ഇലക്ട്രോ-ഒപ്റ്റിക്കല്‍ തെര്‍മല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സൈന്യത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് ഹാന്‍ഡ്ലറെ കൈമാറിയതിനായി പഞ്ചാബിലെ ഫിറോസ്പൂര്‍ സ്വദേശിയായ പ്രകാശ് സിങ്നെ രാജസ്ഥാന് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.
സോഷ്യല്‍ മീഡിയ വഴിയാണ് പ്രകാശ് സിങ് ഭീകര സംഘടനകളുമായി ബന്ധപ്പെടുകയും രാജസ്ഥാന്, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈനിക വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവങ്ങള്‍ അതിര്‍ത്തി സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തിപ്പെടുത്തുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.
india
ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ആന്ധ്ര തീരത്ത് ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്നാടിന്റെ തീരദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും കേന്ദ്ര ജല കമ്മീഷന് പ്രളയ മുന്നറിയിപ്പ് നല്കി. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പും പുറത്തുവിട്ടു.
തുടര്‍ച്ചയായ മഴയില്‍ തമിഴ്നാട്ടില്‍ ഇതുവരെ നാല് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
ശക്തമായി ആഞ്ഞടിച്ച ശ്രീലങ്കയില്‍ ദുരന്തസ്ഥിതി തുടരുകയാണ്. അവിടെ 334 പേര് മരിച്ചു, 370 പേര് കാണാതായി, രാജ്യത്തെ 25 ജില്ലകളിലായി 11 ലക്ഷം പേര് ചുഴലിക്കാറ്റിന്റെ ബാധിതരായി.
ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ഇരുരാജ്യങ്ങളിലും പുരോഗമിക്കുകയാണ്.
india
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: ഏകോപിത അന്വേഷണം സി.ബി.ഐക്ക്
സംസ്ഥാനങ്ങള്‍ അന്വേഷണം അനുവദിക്കുമെന്നും പൂര്‍ണമായി സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്കി.
ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമാകുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകേസുകളില്‍ ഏകോപിതവും സമഗ്രവുമായ അന്വേഷണം നടത്താനുള്ള ചുമതല സുപ്രീംകോടതി സി.ബി.ഐക്ക് നല്കി. സംസ്ഥാനങ്ങള്‍ അന്വേഷണം അനുവദിക്കുമെന്നും പൂര്‍ണമായി സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്കി.
സൈബര്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതില്‍ എ.ഐയും മെഷീന് ലേണിങ് സാങ്കേതികവിദ്യകളും ഉപയോഗിക്കാത്തതിനെ കുറിച്ച് റിസര്‍വ് ബാങ്കില്‍ നിന്ന് വിശദീകരണം തേടി കോടതി നോട്ടീസ് നല്കി. കൂടാതെ സംസ്ഥാന, റീജനല്‍ തലങ്ങളില്‍ സൈബര്‍ ക്രൈം കോആര്‍ഡിനേഷന്‍ സെന്ററുകള്‍ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹരിയാനയിലെ മുതിര്‍ന്ന ദമ്പതികള്‍ ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. മുതിര്‍ന്ന പൗരന്മാരാണ് കൂടുതലും തട്ടിപ്പുകാര്‍ക്ക് ഇരയാകുന്നത് എന്ന കോടതി നിരീക്ഷണം ശ്രദ്ധേയമാണ്.
സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനായി സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് ബെഞ്ച് വ്യക്തമാക്കി. പല സിം കാര്‍ഡുകള്‍ ലഭ്യമാകുന്നത് തട്ടിപ്പിന് സഹായകരമാകുന്നതിനാല്‍ ടെലികോം വകുപ്പ് കര്‍ശന നിയന്ത്രണം ഉറപ്പാക്കണം എന്നും നിര്‍ദേശം നല്കി.
തട്ടിപ്പുകാര്‍ക്ക് വ്യാജ അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി. രാജ്യത്ത് 3000 കോടി രൂപയിലധികം സൈബര്‍ തട്ടിപ്പ് നടന്നതായി കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീംകോടതി കര്‍ശന ഇടപെടല്‍ പ്രഖ്യാപിച്ചത്.
ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ ഉരുക്കുമുഷ്ടിയോടെ കൈകാര്യം ചെയ്യുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
-
kerala15 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india13 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala17 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala14 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala3 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
More15 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

