Connect with us

Sports

അണ്ടര്‍17 ഏഷ്യന്‍ കപ്പ്: ഇറാനെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് യോഗ്യത

ശക്തരായ ഇറാനെ 2-1 ന് പരാജയപ്പെടുത്തി യുവ ഇന്ത്യന്‍ ടീമ് ഇതോടെ പത്താം തവണയും ഇന്ത്യ ടൂര്‍ണമെന്റില്‍ പ്രവേശനം ഉറപ്പിച്ചു.

Published

on

അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍17 ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ത്യ യോഗ്യത നേടി.ശക്തരായ ഇറാനെ 2-1 ന് പരാജയപ്പെടുത്തി യുവ ഇന്ത്യന്‍ ടീമ് ഇതോടെ പത്താം തവണയും ഇന്ത്യ ടൂര്‍ണമെന്റില്‍ പ്രവേശനം ഉറപ്പിച്ചു.

ഇറാനാണ് മത്സരത്തിന് തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ച് ലീഡെടുത്തത്. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ അമിറേസ വാലിപൂര്‍ ഇറാനെ മുന്നിലെത്തിച്ചു. തുടര്‍ച്ചയായ ആക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടിക്കാന്‍ ശ്രമിച്ചതോടെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനില ലഭിച്ചു. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ദല്ലാല്‍മുന്‍ ഗാംഗ്‌തേ ഇന്ത്യയ്ക്കായി വലകുലുക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ വിജയം ലക്ഷ്യമിട്ട് മുന്നേറ്റം ശക്തമാക്കി. ഗുന്‍ലൈബ നേടിയ ഗോളിലൂടെ ഇന്ത്യ ലീഡ് സ്വന്തമാക്കി. ശേഷിക്കുന്ന സമയത്ത് ഇറാനെ പ്രതിരോധിച്ച് ഇന്ത്യന്‍ യുവസംഘം വിജയവും ടൂര്‍ണമെന്റിലേക്കുള്ള യോഗ്യതയും കരസ്ഥമാക്കി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ. 17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 332 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. 49.2 ഓവറില്‍ 332 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടേയും രോഹിത് ശര്‍മയുടെയും, കെ.എല്‍.രാഹുലിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കമൊന്ന് പകച്ചെങ്കിലും ഗംഭീരമായി തിരിച്ചുവന്നു. മാത്യു ബ്രീറ്റ്‌സ്‌കെയുടെയും (72) മാര്‍ക്കോ ജാന്‍സന്റെയും (70) കോര്‍ബിന്‍ ബോഷിന്റെയും (67) നേതൃത്വത്തിലുള്ള തിരിച്ചടിയില്‍ ഇന്ത്യ ഒന്ന് തളര്‍ന്നെങ്കിലും അന്തിമ ജയം ഇന്ത്യക്കായിരുന്നു.

Continue Reading

News

ഓള്‍ടൈം ഹിറ്റ് മാന്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടി ചരിത്രനേട്ടവുമായി രോഹിത് ശര്‍മ

ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്‍ നേടിയ മൂന്നാമത്തെ സിക്‌സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നത്.

Published

on

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച് രോഹിത് ശര്‍മ. ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന ചരിത്രനേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്‍ നേടിയ മൂന്നാമത്തെ സിക്‌സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നത്. ഇതോടെ 277 ഏകദിന മത്സരങ്ങളില്‍ നിന്ന് 352 സിക്‌സുകളാണ് രോഹിത് നേടിയത്. 398 മത്സരങ്ങളില്‍ നിന്ന് 351 സിക്‌സുകളായിരുന്നു ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ്.

ഏകദിനത്തില്‍ താരത്തിന്റെ അറുപതാം അര്‍ധ സെഞ്ച്വറിയാണിത്. ദക്ഷിണാഫ്രിക്കക്കെതിരെ 51 പന്തില്‍ 3 സിക്‌സും 5 ഫോറുമടക്കം 57 റണ്‍സാണ് രോഹിത് നേടിയത്. അതേസമയം, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്‌ലി സെഞ്ച്വറിയും, കെ.എല്‍ രാഹുലും രോഹിത്തും അര്‍ധസെഞ്ച്വറിയും നേടി. 120 പന്തില്‍ 11 ഫോറും 7 സിക്‌സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.

നേരത്തെ നാലാം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 136 കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. കെ.എല്‍ രാഹുലും 60 (56) അര്‍ധ സെഞ്ച്വറി കുറിച്ചു. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്‍സന്‍, നാന്‍ഡ്രെ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ്, ഓട്ട്‌നീല്‍ ബാര്‍ട്ടമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Continue Reading

News

ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം

120 പന്തില്‍ 11 ഫോറും 7 സിക്‌സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.

Published

on

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്‌ലി സെഞ്ച്വറിയും, കെ.എല്‍ രാഹുലും രോഹിത്തും അര്‍ധസെഞ്ച്വറിയും നേടി. 120 പന്തില്‍ 11 ഫോറും 7 സിക്‌സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.

നേരത്തെ നാലാം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 136 കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. കെ.എല്‍ രാഹുലും 60 (56) അര്‍ധ സെഞ്ച്വറി കുറിച്ചു.

ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്‍സന്‍, നാന്‍ഡ്രെ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ്, ഓട്ട്‌നീല്‍ ബാര്‍ട്ടമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Continue Reading

Trending