Connect with us

india

ജാതിയുടെ പേരില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് പെണ്‍കുട്ടി

മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ സാക്ഷം ടാറ്റ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

Published

on

മുംബൈ: ജാതി വ്യത്യാസം കാരണം പ്രണയബന്ധത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ സാക്ഷം ടാറ്റ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ആഞ്ചല്‍ എന്ന പെണ്‍കുട്ടി സഹോദരന്‍മാര്‍ വഴിയാണ് സാക്ഷമുമായി പരിചയപ്പെടുന്നത്. വീട്ടിലെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങളിലൂടെ ആഞ്ചല്‍ സാക്ഷയുമായി കൂടുതല്‍ അടുത്തു. മൂന്നുവര്‍ഷത്തോളം നീണ്ട ബന്ധം അടുത്തിടെയാണ് വീട്ടിലറിഞ്ഞത്. ഇരുവരും വ്യത്യസ്ത ജാതിയില്‍ പെട്ടവരായതിനാല്‍ ആഞ്ചലിന്റെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ച് ഇവര്‍ ബന്ധം തുടര്‍ന്നു.

ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതറിഞ്ഞതിനോടെയാണ് ആഞ്ചലിന്റെ അച്ഛനും സഹോദരന്മാരും ചേര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച സാക്ഷമിനെ കൊലപ്പെടുത്തുന്നത്. ക്രൂരമായി മര്‍ദിച്ചതിനുശേഷം തലയില്‍ വെടിവെച്ചു, പിന്നീട് കല്ലുകൊണ്ട് തല ഇടിച്ചു തകര്‍ത്താണ് കൊലപാതകം നടന്നത്.

സാക്ഷമിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുന്നതിനിടെ സാക്ഷമിന്റെ വീട്ടിലെത്തിയ ആഞ്ചല്‍, അവന്റെ മൃതശരീരത്തില്‍ മഞ്ഞള്‍ പുരട്ടുകയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് എല്ലാവരെയും ഞെട്ടിച്ചു. സാക്ഷമിന്റെ ഭാര്യയായി അവന്റെ വീട്ടില്‍ ജീവിതകാലം മുഴുവന്‍ തുടരാനാണ് സ്വന്തമായുള്ള തീരുമാനമെന്നും ആഞ്ചല്‍ പ്രഖ്യാപിച്ചു.

‘സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ പ്രണയം വിജയിച്ചു. അവനെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ വേണം,’ എന്നും ആഞ്ചല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ആഞ്ചലിന്റെ പിതാവും സഹോദരന്മാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ് എടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.

ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന്‍ അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.

തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.

മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര്‍ തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.

 

Continue Reading

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

india

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.

തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

Continue Reading

Trending