Connect with us

kerala

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസ്; പ്രധാന പ്രതി പിടിയില്‍

ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Published

on

മൂവാറ്റുപുഴ: ഇറ്റലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിലായി. ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രോട്ടോ ടാലന്റ് ഹയറിങ് സര്‍വീസ് എന്ന പേരില്‍ മുമ്പ് ബംഗളൂരുവില്‍ സ്ഥാപനം നടത്തിയിരുന്ന പ്രതി ഒരു വര്‍ഷത്തിലേറെയായി ഒളിവിലായിരുന്നു. ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സമാന രീതിയില്‍ കൂടുതല്‍ ആളുകളെ ചതിച്ചിട്ടുണ്ടൊയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ അതുല്‍ പ്രേം ഉണ്ണി, പി.വി. സജി, വി.സി. സജി, പി.സി. ജയകുമാര്‍, എ.എസ്.ഐ ബിജു, സീനിയര്‍ സി.പി.ഒമാരായ എച്ച്. ഹാരിസ്, കെ.കെ. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

kerala

ബാര്‍ക്ക് റേറ്റിംഗ് തട്ടിപ്പ്: പ്രാഥമിക അന്വേഷണം തുടങ്ങി , സംഭവം ഗൗരവമേറിയതെന്ന് സംസ്ഥാന പൊലീസ് മേധാവി

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടക്കുകയാണെന്നും അന്വേഷണത്തില്‍ ലഭിക്കുന്ന കണ്ടെത്തലുകള്‍ അനുസരിച്ചായിരിക്കും തുടര്‍ന്ന് നടപടികള്‍ എന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

Published

on

തിരുവനന്തപുരം: കേരളത്തിലെ ടിവി റേറ്റിംഗ് കണക്കെടുപ്പില്‍ വന്‍ കൃത്രിമം നടന്നെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബാര്‍ക്ക് റേറ്റിങ് തട്ടിപ്പില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടക്കുകയാണെന്നും അന്വേഷണത്തില്‍ ലഭിക്കുന്ന കണ്ടെത്തലുകള്‍ അനുസരിച്ചായിരിക്കും തുടര്‍ന്ന് നടപടികള്‍ എന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ക്ക് ഡാറ്റ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങുന്ന ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാര്‍ക്ക് മിഡില്‍ ലെവല്‍ ഉദ്യോഗസ്ഥന്‍ പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന്റെ പ്രധാനം. പ്രേംനാഥിന്റെ Trust Wallet-ലേക്ക് ഒഴുകിയെത്തിയത് ഏകദേശം 100 കോടി രൂപയോളം.

ഈ തുക കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നാണ് ക്രിപ്റ്റോ കറന്‍സി USDT (Tether) വഴി കൈമാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രേംനാഥും ചാനല്‍ ഉടമയും തമ്മിലുള്ള നിരന്തര ഫോണ്‍ കോളുകളുടെ ഡാറ്റയും വാട്ട്സ് ആപ്പ് ചാറ്റുകളും ഉള്‍പ്പെടെ നിരവധി തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ബന്ധപ്പെട്ട ചാനലിന്റെ റേറ്റിംഗ് കൃത്രിമമായി ഉയര്‍ത്തി പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുകയും മറ്റു ചാനലുകളുടെ റേറ്റിംഗ് ക്രമബദ്ധമായി താഴ്ത്തുകയും ചെയ്തുവെന്നതാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിവാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ ഗൂഢതന്ത്രം കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയതായി സൂചനകള്‍ ലഭിക്കുന്നു.

സംഭവം മാധ്യമരംഗത്തെ വിശ്വാസ്യതയും പരസ്യ വിപണിയിലെ നിഷ്പക്ഷതയും ചൂഷണം ചെയ്യുന്നതായതിനാല്‍ സൈബര്‍ വിങിന്റെ വിശദമായ അന്വേഷണം തുടരുമെന്നാണ് സൂചന.

Continue Reading

kerala

പ്രായത്തട്ടിപ്പ് നടത്തിയ സ്‌കൂളുകള്‍ക്ക് കായികമേളയില്‍ നിന്ന് വിലക്ക് കിട്ടാന്‍ സാധ്യത

മത്സരങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് കൂടി കണ്ടെത്തിയതോടെ, ഇത്തരം തട്ടിപ്പില്‍ ഉള്‍പ്പെട്ട സ്‌കൂളുകളെ തന്നെ ഭാവിയിലത്തെ കായികമേളകളില്‍ നിന്ന് വിലക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നതായി സൂചനകള്‍ ലഭിക്കുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പ് വിവാദം ശക്തമാകുന്നു. മത്സരങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് കൂടി കണ്ടെത്തിയതോടെ, ഇത്തരം തട്ടിപ്പില്‍ ഉള്‍പ്പെട്ട സ്‌കൂളുകളെ തന്നെ ഭാവിയിലത്തെ കായികമേളകളില്‍ നിന്ന് വിലക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നതായി സൂചനകള്‍ ലഭിക്കുന്നു.

തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഏറ്റവും പുതിയതായി തിരിച്ചറിഞ്ഞത്. ഈ സംഭവത്തിന് മുമ്പ് ദേശീയ സ്‌കൂള്‍ മീറ്റിനുള്ള ക്യാമ്പില്‍ നിന്നും പ്രായ തട്ടിപ്പില്‍പെട്ട രണ്ട് അത്‌ലറ്റുകളെ പുറത്താക്കിയിരുന്നു. തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ സീനിയര്‍ വിഭാഗം റിലേ ടീം അംഗമായ പ്രേം ഓജയും പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ സബ് ജൂനിയര്‍ 100 മീറ്റര്‍ താരമായ സഞ്ജയും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നേടിയ മെഡലുകള്‍ തമ്മില്‍ പരിശോധിച്ചപ്പോള്‍, ഇവര്‍ ഉപയോഗിച്ച ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

മികവുള്ള മറുനാടന്‍ താരങ്ങളുടെ ജനനത്തീയതിയില്‍ മാറ്റം വരുത്തി, സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മത്സരിക്കാന്‍ യോഗ്യരായി കാണിച്ചതാണ് കണ്ടെത്തിയ തട്ടിപ്പിന്റെ രീതി. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബന്ധപ്പെട്ട സ്‌കൂള്‍ ഭരണകൂടങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്ക് രൂപം ലഭിക്കുന്നത്.

Continue Reading

kerala

ടിവി റേറ്റിങ് അട്ടിമറിക്കാന്‍ മലയാളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്‍കി; പരാതി ലഭിച്ചതായി ഡിജിപി

സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെ.ടി.എഫ്) പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Published

on

ടെലിവിഷന്‍ റേറ്റിങ് അട്ടിമറിക്കാന്‍ ബാര്‍ക്കിലെ ജീവനക്കാരെ കോടികള്‍ കോഴ നല്‍കി മലയാളത്തിലെ ഒരു ചാനല്‍ സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെ.ടി.എഫ്) പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ബാര്‍ക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനല്‍ തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തെളിവുകള്‍ 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു. നേരത്തെ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി മീഡിയവണ്ണും ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക്ക് ജീവനക്കാരനിലേക്ക് എത്തിയെന്നാണ് ശ്രീകണ്ഠന്‍ നായരുടെ പരാതി. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ട്. ബാര്‍ക്ക് ജീവനക്കാരനും ആരോപണവിധേയനായ ചാനല്‍ ഉടമയും തമ്മില്‍ നടന്ന വാട്‌സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോര്‍ ചാനല്‍ പുറത്തുവിട്ടു. കൂടാതെ യൂട്യൂബ് വ്യൂവര്‍ഷിപ്പില്‍ തട്ടിപ്പു നടത്താനും ആരോപണവിധേയനായ ചാനല്‍ ഉടമ ഉപയോഗിച്ചതായി ട്വന്റി ഫോര്‍ ആരോപിച്ചു.

ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളാണ് ട്വന്റിഫോര്‍ ന്യാസ് ചാനല്‍ പുറത്തുവിട്ടത്. സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്.

Continue Reading

Trending