Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര തോല്‍വി; പരാജയം 408 റണ്‍സിന്

അഞ്ചാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 140 റൺസിൽ ഓൾ ഔട്ടായി മടങ്ങി

Published

on

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 408 റൺസ് തോൽവി. അഞ്ചാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 140 റൺസിൽ ഓൾ ഔട്ടായി മടങ്ങി. രവീന്ദ്ര ജഡേജ നേടിയ അർദ്ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക ആശ്വാസം. ദക്ഷിണാഫ്രിക്കക്കായി സൈമൺ ഹാർമർ ആറ് വിക്കറ്റുകൾ വീഴ്ത്തി. സ്വന്തം മണ്ണിൽ ഇന്ത്യ ഏറ്റുവാങ്ങുന്ന ടെസ്റ്റിലെ ഏറ്റവും വലിയ തോൽവിയാണിത്. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടുന്നത് രണ്ടര പതിറ്റാണ്ടിന് ശേഷം.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ചാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത രണ്ട് വിക്കറ്റുകൾ നഷ്ടമായി. കുൽദീപ് യാദവിനെയും ദ്രുവ് ജ്യുറേലിനെയും സൈമൺ ഹാർമർ മടക്കി അയച്ചു. പിന്നാലെ വന്ന റിഷഭ് പന്തും വൈകാതെ തിരികെ പോയി. സെനുരൻ മുത്തുസാമി സായി സുദർശൻ മടക്കിയയക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റു നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലായിരുന്നു. ഒരു ഭാഗത്ത് രവീന്ദ്ര ജഡേജ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. 61ാം ഓവറിൽ വാഷിങ്ടൺ സുന്ദർ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ 130 റൺസായിരുന്നു. പിന്നീടുള്ള പത്ത് റൺസ് എടുക്കുന്നതിനിടെ ബാക്കിയുള്ള മൂന്ന് വിക്കറ്റുകളും നഷ്ടമായി. കേശവ് മഹാരാജാണ് സിറാജിനെ പുറത്താക്കി ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്ത്തിയത്.

സ്വന്തം മണ്ണിലെ ദാരുണമായ തോൽവിയോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. ടെസ്റ്റ് പരമ്പര നഷ്ടവുമായ ഇന്ത്യക്ക് ഇനിയുള്ളത് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ്. നവംബർ 30 ഞായറാഴ്ച റാഞ്ചിയിലാണ് പരമ്പരയിലെ ആദ്യ മത്സരം.

Continue Reading

Sports

പിടിച്ചു നില്‍ക്കാനാകാതെ ഇന്ത്യന്‍ ബാറ്റിംഗ്; അഞ്ച് വിക്കറ്റ് നഷ്ടം – തോല്‍വിയുടെ വക്കില്‍ ടീം ഇന്ത്യ

549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വെറും 70 റണ്‍സ് മാത്രം നേടിയ നിലയിലാണ്.

Published

on

ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരാജയത്തിന്റെ വക്കിലേക്കാണ് നീങ്ങുന്നത്. 549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വെറും 70 റണ്‍സ് മാത്രം നേടിയ നിലയിലാണ്. ശേഷിക്കുന്ന അഞ്ചു വിക്കറ്റുകളുമായി ഇന്നത്തെ ദിവസം മുഴുവന്‍പിടിച്ചുനില്ക്കാനാകാത്ത പക്ഷം പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരും.

നാലാം ദിനം കളി അവസാനിച്ചപ്പോള്‍ ഇന്ത്യ രണ്ടിന് 27 എന്ന നിലയിലായിരുന്നു. അവസാന ദിനത്തില്‍ ആദ്യ സെഷന്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ മൂന്നു വിക്കറ്റുകള്‍ കൂടി തകര്‍ന്നു. നിലവില്‍ സായ് സുദര്‍ശന്‍ (13), രവീന്ദ്ര ജഡേജ (7) എന്നിവര്‍ ക്രീസില്‍ തുടരുന്നു. കഴിഞ്ഞ ദിവസം വാച്ച്മാനായി എത്തിയ കുല്‍ദീപ് യാദവ് (5) ആണ് ഇന്ന് ആദ്യം പുറത്തായത്. രണ്ട് റണ്‍സിന്റെ കൂട്ടിച്ചേര്‍ക്കലില്‍ ധ്രുവ് ജുറലും (2) വീണു. 13 റണ്‍സ് നേടിയ ഋഷഭ് പന്തും പിന്നാലെ പവലിയനിലെത്തി.

കെ.എല്‍. രാഹുലിന്റെ സ്റ്റംപ് പിഴുതതോടെ സൈമണ്‍ ഹാമര്‍ ഇന്നുവരെ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ജന്‍സെന് ഒരു വിക്കറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്ക വലിയ ആശങ്കകളില്ലാതെ ബാറ്റുചെയ്ത പിച്ചിലാണ് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് തകരുന്നത്. അതേസമയം, ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 489 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 260/5 ഡി എന്ന നിലയിലും മത്സര നിയന്ത്രണം കൈവശപ്പെടുത്തി.

Continue Reading

Sports

ചാമ്പ്യന്‍സ് ലീഗ്: ചെല്‍സി ബാഴ്സയെ തകര്‍ത്തു

സ്പാനിഷ് ഭീമന്‍ ബാഴ്സലോണയെ 3-0 ന് പരാജയപ്പെടുത്തി വമ്പന്‍ ജയം സ്വന്തമാക്കി.

Published

on

അര്‍ധരാത്രി നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ പ്രമുഖ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ നിരവധി അപ്രതീക്ഷിത ഫലങ്ങളാണ് പുറത്തുവന്നത്.

ഇംഗ്ലീഷ് ക്ലബ് ചെല്‍സി, സ്പാനിഷ് ഭീമന്‍ ബാഴ്സലോണയെ 3-0 ന് പരാജയപ്പെടുത്തി വമ്പന്‍ ജയം സ്വന്തമാക്കി. മറുവശത്ത്, ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബുണ്ടസ് ലീഗ ക്ലബ് ലവര്‍കുസനോട് 0-2 ന് തോല്‍വി വഴങ്ങി ഞെട്ടലുണ്ടാക്കി.

ഇറ്റാലിയന്‍ ക്ലബ് ജുവന്റ്സ്, നോര്‍വീജിയന്‍ ടീമായ ബോഡോ ഗ്ലിംറ്റിനെ 3-2 ന് പരാജയപ്പെടുത്തി മൂന്ന് പോയിന്റ് നേടി.

ഡോര്‍ട്ട്മുണ്ട്‌വിയ്യാര്‍യല്‍ മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബ് ഡോര്‍ട്ട്മുണ്ട് 4-0 എന്ന ഭേദപ്പെട്ട സ്‌കോറില്‍ വിജയിച്ചു. മത്സരത്തില്‍ ലഭിച്ച രണ്ട് പെനല്‍റ്റി അവസരങ്ങളും ഡോര്‍ട്ട്മുണ്ട് പാഴാക്കിയെങ്കിലും വലിയ വിജയം നേടുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ടീമായ ന്യൂകാസില്‍, ഫ്രഞ്ച് ക്ലബ് മാഴ്സലെയോട് 1-2 ന് പരാജയപ്പെട്ടു.

ഇറ്റാലിയന്‍ ക്ലബ് നാപ്പോളി, അസര്‍ബൈജാന്‍ ടീമായ ഖരാബാഗിനെതിരെ 2-0 ന് ജയിച്ച് വിജയരേഖ തുടരുകയും ചെയ്തു.

Continue Reading

Trending