Connect with us

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Published

on

മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.

രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വേളയില്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.

ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല്‍ ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിയ അവാര്‍ഡ് നേടിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.

1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Continue Reading

entertainment

‘ദി റൈഡ്’ തീയറ്ററുകളിലേക്ക്; റിലീസ് ഡിസംബര്‍ 5ന്

Published

on

ബോളിവുഡ് നിര്‍മ്മാണ സ്ഥാപനമായ ഡയസ്‌പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘ദി റൈഡ്’ ഡിസംബര്‍ 5ന് തീയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട പുതിയ അപ്‌ഡേറ്റിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് ഇത്. സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോനും സുഹാസ് ഷെട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇരുവരും സഹനിര്‍മ്മാതാക്കളുമാണ്.
ഒരു കാര്‍ യാത്രയ്ക്കിടെ തിരഞ്ഞെടുത്ത കുറുക്കുവഴി യാത്രക്കാരുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെയാണ് ചിത്രത്തിന്റെ കഥ കൈകാര്യം ചെയ്യുന്നത്. ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തില്‍ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ഒരു പ്രമുഖ താരത്തിന്റെ സര്‍പ്രൈസ് എന്‍ട്രിയും ഉണ്ടാകുമെന്ന് സംഘത്തിന്റെ സൂചന. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്ര യാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. റീന ഒബ്രോയ് ക്രിയേറ്റീവ് പ്രൊഡ്യൂസറായും ശശി ദുബൈ ഹെഡ് ഓഫ് പ്രൊഡക്ഷനായും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം ബാബ തസാദുഖ് ഹുസൈന്‍ നിര്‍വഹിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ കിഷ്‌കിന്ദകാണ്ഡയ്ക്കുള്ള മികച്ച എഡിറ്റര്‍ പുരസ്‌കാരം നേടിയ സൂരജ് ഇ.എസ് ആണ് എഡിറ്റിംഗ്. നിതീഷ് രാംഭദ്രന്‍ സംഗീതം നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കലാസംവിധാനം കിഷോര്‍ കുമാര്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്‌സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല. സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, മാനേജര്‍ റഫീഖ് ഖാന്‍. കാസ്റ്റിംഗ് നിതിന്‍ സി.കെ ചന്ദ്രന്‍. അസോസിയേറ്റ് ടീമില്‍ വിഷ്ണു രഘുനന്ദന്‍, ജിയോ സെബി മലമേല്‍, ശരത്കുമാര്‍ കെ.ജി എന്നിവരുണ്ട്. അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്. സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്‌സ് തിങ്ക് വിഎഫ്എക്‌സ്, പ്രമോ-മനീഷ് ജയ്‌സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര. മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ മെയിന്‍ലൈന്‍ മീഡിയയും ഫോര്‍വേഡ് സ്‌ലാഷ് മീഡിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ പ്രമോഷന്‍ കൈകാര്യം ചെയ്യുന്നത്. പിആര്‍ഒ സതീഷ് എരിയാളത്ത്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി. ചിത്രത്തിന്റെ വിതരണ ചുമതല ഫിയോക്ക്.

Continue Reading

entertainment

കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ ചെയ്തത് താനെന്ന് സുനില്‍ രാജ്; ‘ജൂനിയര്‍ കുഞ്ചാക്കോ’യുടെ അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക്

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു.

Published

on

കുഞ്ചാക്കോ ബോബനെ അനുകരിക്കുന്ന കലാകാരന്‍ എടപ്പാളിലെ സുനില്‍ രാജ്, പുതിയൊരു വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു. സുനില്‍ രാജിന്റെ വാക്കുകളില്‍ പുറത്തുവിടാന്‍ പാടില്ലായിരുന്നൊരു കാര്യം തന്നെയാണ്, പക്ഷേ ആളുകള്‍ ചോദിച്ചുപോവുന്നു ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി’ എന്ന ചോദ്യം തന്നെയാണ് സത്യം പറയാന്‍ പ്രേരിപ്പിച്ചത്. ആ സിനിമയില്‍ ചാക്കോച്ചന്റെ തിരക്കുമൂലം കുറച്ച് സീനുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. അതും അദ്ദേഹത്തിന്റെ തന്നെയുള്ള സജഷനിലൂടെയാണ് .കുഞ്ചാക്കോ ബോബന്റെ ശബ്ദത്തിലും ഭാവത്തിലും അത്ഭുതകരമായ സാമ്യം പുലര്‍ത്തുന്ന സുനില്‍ രാജ്, ബാല്യകാലം മുതല്‍ മിമിക്രിയില്‍ സജീവനാണ്. സ്‌റ്റേജ് ഷോകളില്‍ ‘ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. റതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ഓഫ് ആയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ രൂപപ്പെട്ടത്. രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേശന്‍ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രത്തിലെ നായകന്‍. അതേ ചിത്രത്തില്‍ നിന്നുള്ള സുമലതയും നായികയായി എത്തുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ സൗകര്യക്കുറവ് മൂലം പല ഷൂട്ടിങ് സമയങ്ങളിലും അദ്ദേഹത്തെ പകരം സുനിലിനെ ഉപയോഗിച്ചതായാണ് സൂചന. തനിക്ക് ലഭിച്ച ഈ അവസരം കലാരംഗം നല്‍കിയ അംഗീകാരമായി തന്നെയാണ് കാണുന്നതെന്ന് സുനില്‍ പറയുന്നു.

Continue Reading

Trending