Connect with us

kerala

ചികിത്സപ്പിഴവില്‍ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം; സര്‍ക്കാര്‍ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല

സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ മാതാവ് പ്രസീദ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Published

on

പാലക്കാട്: ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് വലതു കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് ആവശ്യമായ വിദഗ്ധ ചികിത്സയും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ക്ക് പരാതി നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ മാതാവ് പ്രസീദ പരാതിയില്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് ശസ്ത്രക്രിയകള്‍ക്ക് ശേഷം 20 ദിവസം മുന്‍പ് വീട്ടിലെത്തിയ വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കല്‍ സംബന്ധിച്ചും ഇതുവരെ നടപടികളൊന്നുമില്ലെന്ന് കുടുംബം പറയുന്നു. സ്‌കൂളില്‍ പോകാനും കഴിയാത്ത അവസ്ഥയില്‍ ചികിത്സയിലും വിദ്യാഭ്യാസത്തിലും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് പിതാവ് വിനോദ് വ്യക്തമാക്കി. കൂലിപ്പണിയാണു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം.

സെപ്റ്റംബര്‍ 24ന് വീട്ടില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയെ ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചു. രണ്ട് എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്ലാസ്റ്റര്‍ വെച്ച് ഡിസ്ചാര്‍ജ് ചെയ്തു. അടുത്ത ദിവസം ഒ.പിയില്‍ എത്തിയപ്പോള്‍ വേദനയുണ്ടായിരുന്നെങ്കിലും കൈവിരലുകള്‍ അനക്കാന്‍ കഴിഞ്ഞിരുന്നു. മരുന്ന് നല്‍കി വീട്ടിലേക്കയച്ചു. സെപ്റ്റംബര്‍ 30ന് ഒ.പിയില്‍ എത്തുമ്പോഴേക്കും രക്തയോട്ടം നിലച്ച നിലയിലായിരുന്നു. പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തുവെങ്കിലും പിന്നീട് കൈയുടെ ഭാഗം മുറിച്ചുമാറ്റേണ്ടിവന്നു.

സംഭവം വിവാദമാകുകയും ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ചികിത്സയില്‍ വീഴ്ചയില്ലെന്ന് ഡി.എം.ഒ. റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ശക്തമായ വിമര്‍ശനങ്ങള്‍ തുടര്‍ന്ന് പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്റ് ഡോ. മുസ്തഫയെയും കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസിനെയും സസ്പെന്‍ഡ് ചെയ്തു. ആശുപത്രി സൂപ്രണ്ടും അടക്കം ഉത്തരവാദികളായി കണ്ടവര്‍ക്കെതിരെ കോടതിയും കേസ് എടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കായുള്ള ഡോക്ടര്‍മാരോടും അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കുട്ടിക്ക് ആവശ്യമായ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.

 

kerala

തിരുവനന്തപുരം ബോണക്കാട് വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാണാതായി

പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍

Published

on

തിരുവനന്തപുരം: കടുവകളുടെ എണ്ണം രേഖപ്പെടുത്തുന്നതിനിടെ ബോണക്കാട് ഉള്‍വനത്തില്‍ പോയ മൂന്ന് ഫോറസ്റ്റ് വകുപ്പ് ജീവനക്കാരെ കാണാതായിരിക്കുകയാണ്. ഇവര്‍ക്കായി വ്യാപകമായ തിരച്ചില്‍ തുടരുകയാണെന്ന് വകുപ്പ് അറിയിച്ചു.

പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍. ഇന്നലെ രാവിലെ ഇവര്‍ കടുവകളുടെ എണ്ണം എടുക്കല്‍  പതിവ് സര്‍വേയുടെ ഭാഗമായി ബോണക്കാട് വനത്തിലേക്ക് കയറി. എന്നാല്‍ വൈകുന്നേരത്തോടെ അവരുടെ മൊബൈല്‍ ഫോണ്‍ ബന്ധം നഷ്ടപ്പെട്ടു.

തുടര്‍ന്ന് ഇവരെക്കുറിച്ച് വിവരം ലഭ്യമാകാതെ വന്നതോടെ റാപ്പിഡ് റിസ്‌പോണ്‍സ് ടീം (RRT) അംഗങ്ങളെയും മറ്റു വനപാലകരെയും ഉള്‍പ്പെടുത്തി രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചു. ബോണക്കാട് പ്രദേശം കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന ദുഴര്‍ഘട പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വെല്ലുവിളിയോടെയാണ് നടത്തുന്നത്.

വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തുടരുന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴമുന്നറിയിപ്പിന്റെ ഭാഗമായി നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മലയോരവും തീരദേശ പ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. ഇതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

 

Continue Reading

kerala

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

Published

on

കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂ‍ർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.

Continue Reading

Trending