Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് എലിപ്പനി ഭീഷണി: 11 മാസത്തില്‍ 5000-ത്തിലധികം പേര്‍ക്ക് രോഗബാധ, 356 മരണം

356 പേരാണ് എലിപ്പനിബാധയെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് സര്‍ക്കാര്‍ ആശുപത്രി കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി രോഗബാധ അതിവേഗം വ്യാപിക്കുന്നതിനിടെ 11 മാസത്തിനിടെ 5000-ത്തിലധികം പേരാണ് രോഗബാധിതരായത്. 356 പേരാണ് എലിപ്പനിബാധയെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് സര്‍ക്കാര്‍ ആശുപത്രി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസ ശരാശരി 32 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഈ വര്‍ഷം മരണപ്പെട്ട 386 പേരില്‍ 207 പേര്‍ക്ക് ചികിത്സയ്ക്കിടെ രോഗം സ്ഥിരീകരിച്ചവരാണ്. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണുണ്ടായത്. രോഗികളുടെ എണ്ണം തുടര്‍ച്ചയായി ഉയരുന്നതില്‍ ആരോഗ്യവകുപ്പും പൊതുജനങ്ങളും ആശങ്ക പ്രകടിപ്പിച്ചു.

മണ്ണില്‍ എലി, നായ, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെ പകരുന്ന ലെപ്‌റ്റോസ്‌പൈറാ ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. ശരീരത്തില്‍ കാണുന്ന ചെറുമുറിവുകളിലൂടെയും പകര്‍ച്ച സംഭവിക്കാം. ശക്തമായ തലവേദനയോടുള്ള പനിയാണ് പ്രധാന ലക്ഷണം. പിന്നാലെ കഠിന ക്ഷീണം, പേശിവേദന, നടുവേദന, വയറിളക്കം എന്നിവയും പ്രകടമാകും.

രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ലഭിച്ചാല്‍ പൂര്‍ണമായും രോഗമുക്തിയാര്‍ജിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, മൃഗമാലിന്യവുമായി സമ്പര്‍ക്കം ഒഴിവാക്കുക, മഴക്കാലത്ത് സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 200 രൂപ കുറവ്

ഒക്ടോബര്‍ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോര്‍ഡ്.

Published

on

കൊച്ചി: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ ഉയര്‍ച്ചയ്‌ക്കൊടുവില്‍ ചൊവ്വാഴ്ച പവന് 200 രൂപ കുറിഞ്ഞ് 95,480 രൂപ എന്ന നിലയിലേക്കാണ് 22 കാരറ്റ് (916) സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞതോടെ വില 11,935 രൂപയായി.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13,020 രൂപ, 18 കാരറ്റ് സ്വര്‍ണം 9,765 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന.

ഒക്ടോബര്‍ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോര്‍ഡ്. അതിലേക്ക് അടുക്കുന്നതിനിടെയാണ് വിലയില്‍ നേരിയ ഇളവ് സംഭവിച്ചത്. തിങ്കളാഴ്ച ഗ്രാമിന് 60 രൂപ കൂടി 11,960 രൂപയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ആഗോള വിപണിയിലെ വിലയിടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 22.56 ഡോളര്‍ കുറഞ്ഞ് 4,219.4 ഡോളര്‍ ആയിട്ടുണ്ട്. വെള്ളിവിലയും ഇന്ന് താഴ്ന്നതായി റിപ്പോര്‍ട്ട്.

 

Continue Reading

kerala

പത്തനംതിട്ടയില്‍ എഎസ്‌ഐ സസ്‌പെന്‍ഷന്‍; കാപ്പാ കേസ് പ്രതികള്‍ക്ക് വിവരം ചോര്‍ത്തി പണം വാങ്ങിയതായി കണ്ടെത്തല്‍

റിമാന്‍ഡ് റിപ്പോര്‍ട്ടും കോടതിയിലേക്കുള്ള നടപടികളും സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പണം വാങ്ങി പ്രതികളുടെ അഭിഭാഷകര്‍ക്ക് കൈമാറിയെന്ന പരാതിയിലൂടെയായിരുന്നു നടപടി.

Published

on

പത്തനംതിട്ട: കാപ്പാ കേസിലെ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന എഎസ്‌ഐ ബിനു കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. റിമാന്‍ഡ് റിപ്പോര്‍ട്ടും കോടതിയിലേക്കുള്ള നടപടികളും സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പണം വാങ്ങി പ്രതികളുടെ അഭിഭാഷകര്‍ക്ക് കൈമാറിയെന്ന പരാതിയിലൂടെയായിരുന്നു നടപടി.

ഗുണ്ടകളുടെ അഭിഭാഷകരില്‍ നിന്ന് പണം വാങ്ങി വിവരങ്ങള്‍ ചോര്‍ത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഡിഐജി അജിതാ ബീഗം ആണ് എഎസ്‌ഐ ബിനു കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് കൂടുതല്‍ നടപടികള്‍ക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ ശിക്ഷാനടപടികള്‍ എടുത്തേക്കുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending