Connect with us

kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 520 രൂപ കൂടി

ഇന്നലെ രണ്ടുതവണ സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നിരുന്നു.

Published

on

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 520 രൂപയുടെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,970 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകണം.

ഇന്നലെ രണ്ടുതവണ സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 95,240 രൂപയാണ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയത്.

അതേസമയം, ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ എല്ലായിടത്തും രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. നിലവിലെ നിരക്ക് ഇതിലേക്കു ദൂരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെ വിലയിലും പ്രതിഫലിക്കുന്നത്.

 

kerala

കണ്ണൂരില്‍ കടുവയെ കണ്ടെത്താന്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി

വാണിയപ്പാറയിലെ പുല്ലന്‍പാറ തട്ട് മേഖലയില്‍ സ്ഥാപിച്ച ക്യാമറകള്‍ ആണ് മോഷണം പോയത്.

Published

on

കണ്ണൂരില്‍ വനംവകുപ്പ് ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ സ്ഥാപിച്ച മൂന്ന് ക്യാമറകള്‍ മോഷണം പോയി. വാണിയപ്പാറയിലെ പുല്ലന്‍പാറ തട്ട് മേഖലയില്‍ സ്ഥാപിച്ച ക്യാമറകള്‍ ആണ് മോഷണം പോയത്.

പുല്ലന്‍പാറ തട്ട് ഭാഗത്തുള്ള സമ്പത്ത് ക്രഷറിന് സമീപമുള്ള പഴയ പാറമടയ്ക്ക് സമീപം സ്ഥാപിച്ച 25,000 രൂപ വിലയുള്ള മൂന്ന് ക്യാമറ ട്രാപ്പുകളാണ് കളവുപോയത്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രണ്ടാഴ്ച മുന്‍പ് മേഖലയില്‍ വളര്‍ത്തുപശുവിന്റെ പാതി ഭക്ഷിച്ചഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വളര്‍ത്തുപട്ടിയെയും അജ്ഞാത ജീവി പിടിച്ചിരുന്നു. കടുവ മേഖലയിലുണ്ടെന്ന് നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിരുന്നു.

കൊട്ടിയൂര്‍ റെയ്ഞ്ച് ഇരിട്ടി സെക്ഷന്‍ പരിധിയില്‍ വരുന്ന പാറക്കാമല ഭാഗത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വാണിയപ്പാറ പുല്ലമ്പാറതട്ട് ഭാഗത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചത്.

Continue Reading

kerala

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

മലയോര മേഖലയില്‍ ഉള്ളവര്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷിദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Continue Reading

kerala

കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

Published

on

കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു.

വളവില്‍ നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വാഹനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 42 കുട്ടികളും നാല് അധ്യപകരും ഉള്‍പ്പെട്ട സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുകമ്പോഴായിരുന്നു അപകടം.

Continue Reading

Trending