kerala
ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
മലയോര മേഖലയില്‍ ഉള്ളവര്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷിദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
kerala
കോട്ടയത്ത് സ്കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്
നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
കോട്ടയത്ത് സ്കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു.
വളവില്‍ നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വാഹനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 42 കുട്ടികളും നാല് അധ്യപകരും ഉള്‍പ്പെട്ട സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുകമ്പോഴായിരുന്നു അപകടം.
kerala
ശബരിമല സ്വര്‍ണക്കൊള്ള; മൂന്നാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍
ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഇന്ന് നിര്‍ണായക ദിനം. മൂന്നാംഘട്ട അന്വേഷ ണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘം കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. അന്വേഷണത്തിനായി കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം തേടുന്നത്. മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുളള അന്വേഷണ പുരോഗതികള്‍ ഇന്ന് കോടതിയെ അറിയിക്കും. ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടിയേക്കും
അന്വേഷണത്തിന്റെ അടുത്ത നീക്കവും എസ്.ഐ.ടി കോടതിയെ അറിയിക്കും. കേസിന്റെ തുടര്‍ നടപടികളില്‍ ഇന്നത്തെ ഹൈക്കോടതിയുടെ തീരുമാനവും നിര്‍ണായകമാണ്. കോടതി പുതിയ എന്തെങ്കിലും നിര്‍ദേശം അന്വേഷണ സംഘത്തിന് നല്‍കാനും സാധ്യതയുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ആയതിനാല്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമായി കോടതിയെ എസ്.ഐ.ടി ധരിപ്പിക്കും.
തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരുടെ മൊഴി എസ്.ഐ.ടി എടുത്തിരുന്നു. സ്വര്‍ണപ്പാളിയില്‍ അനുമതി നല്‍കിയത് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞത് പ്രകാരമാണെന്നാണ് തന്ത്രിമാരുടെ മൊഴി
പത്മകുമാറിന് ജാമ്യമില്ല
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ച യാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ പത്മകുമാര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
kerala
മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
യുവനടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
എഐ ഉപയോഗിച്ചുകൊണ്ട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് യുവനടി പരാതി നല്‍കിയത്. സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്കിയ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും കാക്കനാട് സൈബര്‍ പൊലീസ് പറഞ്ഞു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala14 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india15 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala13 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala13 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

