Connect with us

News

തമിഴ്‌നാട്ടില്‍ മഴ തുടരുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ന്യൂനമര്‍ദമായി മാറിയ ഡിറ്റ്‌വാ ചുഴലിക്കാറ്റില്‍ വടക്കന്‍ തമിഴ്‌നാടിന്റെ…

Published

on

തമിഴ്‌നാട്: ന്യൂനമര്‍ദമായി മാറിയ ഡിറ്റ്‌വാ ചുഴലിക്കാറ്റില്‍ വടക്കന്‍ തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ഉള്‍പ്പെടെ മഴ തുടരുന്നു. ധര്‍മപുരി, കൃഷ്ണഗിരി, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലാണ് മഴ യെല്ലോ അലേര്‍ട്ട്

ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. ചെന്നൈയിലും തിരുവള്ളൂരിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

അതേസമയം ഡിറ്റ്‌വാ നാശംവിതച്ച ശ്രീലങ്കയില്‍ മരണസംഖ്യ 465 ആയി. 366 പേരെ കാണാനില്ല. 1441 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ട് ലക്ഷത്തിലധികം പേര്‍ കഴിയുന്നു. 565 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 20,271 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാജ്യത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

 

kerala

കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശില്‍പ്പപാളി കേസിലും പ്രതി; പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ.പത്മകുമാറിനെ എസ്‌ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലും പത്മകുമാറിനെ പ്രതിചേര്‍ത്തിരുന്നു.

ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസിലും പത്മകുമാര്‍ പ്രതിയാണ്. 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഡിസംബര്‍ 8 ന് എ പത്മകുമാറിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും.

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീയുടെയും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും മുന്‍കൂര്‍ ജാമ്യമില്ല. രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Continue Reading

india

എക്‌സിലെ ബോട്ട് ശുദ്ധീകരണം; മോദിക്ക് 40 ലക്ഷം ഫേക്ക് ഫോളോവേഴ്‌സോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഏകദേശം 40 ലക്ഷം ഫോളോവേഴ്സ് ഒറ്റയടിക്ക് കുറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ഫാക്റ്റ് ചെക്കറും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
എക്സ് പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളെയും (ബോട്ടുകള്‍) സ്പാം അക്കൗണ്ടുകളെയും നീക്കം ചെയ്യുന്ന നടപടിയുടെ ഭാഗമായാണ് ഈ ഇടിവെന്നാണ് സൂചന. സുബൈര്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടുകളില്‍, മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം 109 മില്യണില്‍ നിന്ന് 105 മില്യണായി കുറഞ്ഞതായി കാണിക്കുന്നു. ‘പ്രധാനമന്ത്രി മോദിക്ക് 4 മില്യണ്‍ (ബോട്ടുകള്‍) ഫോളോവേഴ്സിനെ നഷ്ടമായി’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ്, പ്ലാറ്റ്ഫോമിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2009 ജനുവരിയില്‍ എക്സില്‍ ചേര്‍ന്ന നരേന്ദ്ര മോദി, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള നേതാക്കളില്‍ ഒരാളാണ്. നിലവിലെ കണക്കുകള്‍ പ്രകാരം 105 മില്യണ്‍ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. ഇലോണ്‍ മസ്‌ക് (229 മില്യണ്‍), ബരാക് ഒബാമ (130 മില്യണ്‍), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (115 മില്യണ്‍), ഡൊണാള്‍ഡ് ട്രംപ് (110 മില്യണ്‍) എന്നിവര്‍ക്ക് പിന്നിലായി ആഗോളതലത്തില്‍ ആദ്യ അഞ്ചില്‍ മോദിയുമുണ്ട്.
സുബൈറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള വാക്‌പോര് എക്സില്‍ ശക്തമായി. ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞാലും മോദിയുടെ ജനപ്രീതിയെ അത് ബാധിക്കില്ലെന്നും, അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കുമെന്നും അനുകൂലികള്‍ വാദിക്കുന്നു. ഓണ്‍ലൈന്‍ കണക്കുകളല്ല, മറിച്ച് ജനങ്ങളുടെ നേരിട്ടുള്ള പിന്തുണയാണ് പ്രധാനമന്ത്രിക്ക് ഉള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മറുവശത്ത്, എക്സ് ഉടമ മസ്‌ക് കൃത്യമായി ശുദ്ധീകരണം നടത്തിയാല്‍ മോദിയുടെ ഫോളോവേഴ്സില്‍ 50-80 മില്യണ്‍ വരെ കുറവുണ്ടാകുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. മോദിയുടെ ഫോളോവേഴ്സില്‍ ഭൂരിഭാഗവും ‘ബോട്ടുകള്‍’ ആണെന്നാണ് ഇവരുടെ വാദം.
സ്പാം, ഓട്ടോമേറ്റഡ് അക്കൗണ്ടുകള്‍ക്കെതിരെ എക്സ് നടപടി ശക്തമാക്കിയതായി നവംബര്‍ അവസാനം ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മോദിയുടെ അക്കൗണ്ടിലുണ്ടായ മാറ്റത്തെക്കുറിച്ച് എക്സോ, പ്രധാനമന്ത്രിയുടെ ഓഫീസോ, ബിജെപിയോ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Continue Reading

kerala

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ആശ്വസം

ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 95,600 രൂപയാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 95,600 രൂപയാണ്. ഇന്നലെ കുറഞ്ഞതിന് ശേഷമാണ് ഇന്ന വില കുറഞ്ഞത്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് അടുത്ത് നല്‍കണം.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്

 

Continue Reading

Trending