Sports
കോഹ്ലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി
റാഞ്ചിയിലെ ആദ്യ മത്സരത്തില്‍ 135 റണ്‍സോടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോഹ്ലി, മൂന്നുദിവസത്തിന് ശേഷം റായ്പൂരിലും വീണ്ടും സെഞ്ച്വറി ഉയര്‍ത്തി.
റായ്പൂര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വിരാട് കോഹ്ലിയുടെ ഭീകര ഫോം തുടരുന്നു. റാഞ്ചിയിലെ ആദ്യ മത്സരത്തില്‍ 135 റണ്‍സോടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോഹ്ലി, മൂന്നുദിവസത്തിന് ശേഷം റായ്പൂരിലും വീണ്ടും സെഞ്ച്വറി ഉയര്‍ത്തി.
ബുധനാഴ്ച ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തിലെ രണ്ടാം ഏകദിനത്തില്‍ 90 പന്തില്‍ സിംഗിള്‍ നേടി കോഹ്ലി മൂന്ന് അക്കത്തിലെത്തി. 53-ാം ഏകദിന സെഞ്ച്വറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 84-ാം ടണ്ണുമാണ് താരം സ്വന്തമാക്കിയത്. ഏഴ് ഫോറുകളും രണ്ട് സിക്സറും ഉള്‍പ്പെടുന്ന പക്കാ ഇന്നിംഗ്സായിരുന്നു ഇത്. കരിയറില്‍ പത്താം തവണയാണ് കോഹ്ലി തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്നത്.
റായ്പൂരിലെ മത്സരത്തില്‍ ശ്രദ്ധനേടിയത് കോഹ്ലി മാത്രമല്ല. പരിക്കേറ്റ ശ്രേയസ് അയ്യറിന്റെ അഭാവത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ റുതുരാജ് ഗെയ്ക്വാട് തന്റെ കന്നി ഏകദിന സെഞ്ചുറിയും നേടി.
Sports
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര; ഓപ്പണറാവാന്‍ സഞ്ജു
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ് ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.ടെസ്റ്റ്പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ ഗില്ലിനു രണ്ടാം ടെസ്റ്റും ഏകദിന പരമ്പരയും നഷ്ടമായിട്ടുണ്ടായിരുന്നു.
കഴുത്തിനേറ്റ പരിക്കു മാറി ഫിറ്റ്നസ് പരിശോധനയ്ക്കായി ഗില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ എത്തിയിരുന്നുവെങ്കിലും, ടെസ്റ്റിന് വിധേനായ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ കൂടി കളിക്കാനാകില്ലെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ വൈകുന്നത് ശുഭ്മാന്‍ ഗില്ലിനു വേണ്ടി.
ഗില്‍ ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്താന്‍ വേണ്ടിയാണ് ടീം പ്രഖ്യാപനം ബിസിസിഐ വൈകിപ്പിക്കുന്നത്.അതേസമയം, ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ടീമില്‍ തിരിച്ചെത്തും.മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് അദ്ദേഹം ഫിറ്റ്നെസ് തെളിയിച്ചിരുന്നു; പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങി 77 റണ്‍സടിച്ച് ഹാര്‍ദിക് തിളങ്ങുകയും ചെയ്തു.
പരുക്ക് ഭേദമായ ഗില്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലേക്ക് എത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന പരിശോധനകള്‍ക്കു ശേഷം, പരുക്കു പൂര്‍ണമായി ഭേദമായെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഗില്ലിന് കളിക്കാന്‍ സാധിക്കൂ.ഡിസംബര്‍ ഒന്‍പത് മുതലാണ് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര. അഭിഷേക് ശര്‍മ ഓപ്പണറായി തുടരുമെന്ന് ഉറപ്പായി.
Sports
15 വര്‍ഷത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ ഒരുങ്ങി വിരാട് കോഹ്ലി
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് രോഹന് ജെയ്റ്റ്ലിയാണ് കോഹ്ലി പങ്കെടുക്കുന്നുവെന്ന വിവരം സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി: ദേശീയ ടീമില്‍ ഇടം ഉറപ്പാക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധമാക്കിയ ബിസിസിഐയുടെ നിര്‍ദേശത്തിന് വഴങ്ങി വിരാട് കോഹ്ലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറായി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് രോഹന് ജെയ്റ്റ്ലിയാണ് കോഹ്ലി പങ്കെടുക്കുന്നുവെന്ന വിവരം സ്ഥിരീകരിച്ചത്.
മുമ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കോഹ്ലി താല്പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതോടെ 15 വര്‍ഷത്തിന് ശേഷം കോഹ്ലി ആഭ്യന്തര ഏകദിന മത്സരരംഗത്തേക്ക് തിരിച്ചെത്തുകയാണ്.
ടെസ്റ്റും ട്വന്റി20യും വിടവാങ്ങിയ കോഹ്ലിയും രോഹിതും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റിലാണ് ഇന്ത്യക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്ക് ശേഷം കോഹ്ലി ലണ്ടനിലെ കുടുംബത്തെ സന്ദര്‍ശിച്ച് തുടര്‍ന്ന് വിജയ് ഹസാരെ ട്രോഫിക്കായി നാട്ടിലെത്തും.
വിശാലമായ മത്സരങ്ങളായ ഏകദിന ലോകകപ്പ് ഉള്‍പ്പെടെ ചാമ്പ്യന്‍ഷിപ്പുകള്‍ മുന്നിലിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബോര്‍ഡിന്റെയും സെലക്ടര്മാരുടെയും നിര്‍ദ്ദേശം തന്നെയാണ് കോഹ്ലിയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
കായികക്ഷമതയും മല്‍സരപരിചയവും നിലനിര്‍ത്താനായി ആഭ്യന്തര ക്രിക്കറ്റ് ആവശ്യമാണ് എന്ന നിലപാടിലാണ് ബിസിസിഐ. ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കണമെങ്കില്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കാളികളാകണമെന്ന് കോഹ്ലിയോടും രോഹിത്തിനോടും നേരത്തെ തന്നെ ബോര്‍ഡ് അറിയിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ഗാവസ്കര്‍ ട്രോഫി പരമ്പര തോല്‍വിക്ക് പിന്നാലെയാണ് ബിസിസിഐ നടപടി കടുപ്പിച്ചത്.
ഫിഫ അറബ് കപ്പില്‍ ഗംഭീര അട്ടിമറി നടത്തിയ ആഹ്ലാദത്തില്‍ ഫലസ്തീന് താരങ്ങള്‍. ഗ്രൂപ്പ് എയില്‍ ആതിഥേയരും ലോകകപ്പ് യോഗ്യത നേടിയവരുമായ ഖത്തറിനെ ഫലസ്തീന് അട്ടിമറിച്ചിരുന്നു. ഇതോടെ സിറിയക്കൊപ്പം ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഫലസ്തീന് രണ്ടാമതെത്തി. തുണീഷ്യയെയായിരുന്നു ആദ്യ മല്‍സരത്തല്‍ സിറിയെ പരാജയപ്പെടുത്തിയത്. ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച്ച രണ്ട് മല്‍സരങ്ങളായിരുന്നു. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലെ അങ്കത്തിലായിരുന്നു സിറിയ ജയിച്ചതെങ്കില്‍ 2022 ലെ ലോകകപ്പിന്റെ ഉദ്ഘാടന വേദിയായ അല്‍ബൈത്തിലായിരുന്നു ഖത്തറിനെ ഫലസ്തീന് ഞെട്ടിച്ചത്. മല്‍സരത്തിന്റെ അവസാനത്തില്‍ ഡിഫന്‍ഡര്‍ സുല്‍ത്താന്‍ അല്‍ ബ്രാക്കിന് സംഭവിച്ച പിഴവായിരുന്നു ഖത്തറിന് ആഘാതമായത്. 59 വര്‍ഷത്തെ അറബ് കപ്പ് ചരിത്രത്തില്‍ ഫലസ്തിന്റെ ആദ്യ വിജയം കൂടിയാണിത്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala22 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india23 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala20 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala21 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

