kerala
സ്കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം
ശബരിമല തീര്‍ത്ഥാടകരില്‍ ഒരാള്‍ ഇടിയുടെ ആഘാതത്തില്‍..
കോട്ടയം: പൊന്‍കുന്നത്ത് സ്കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം. പാലാ-പൊന്‍കുന്നം റോഡിലെ ഒന്നാം മൈല്‍ പ്രദേശത്താണ് അപകടം ഉണ്ടായത്.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിന്റെ സ്കൂള്‍ ബസിന്റെ പിന്നിലേക്കാണ് കര്‍ണാടകയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ ബസ് ഇടിച്ചുകയറിയത്. അപകടസമയം സ്കൂള്‍ ബസില്‍ നാല് കുട്ടികളും ആയയും മാത്രമാണ് ഉണ്ടായിരുന്നത്.
അപകടത്തില്‍ കുട്ടികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ശബരിമല തീര്‍ത്ഥാടകരില്‍ ഒരാള്‍ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു. ഇയാളെ ഉടന്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാലാണ് നിയന്ത്രണം.
രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തിവിടില്ല. ഇവ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടും. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തിവിടൂവെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
kerala
വഖഫ് രജിസ്ട്രേഷന് കര്‍ണാടക അത്ഭുതം കാണിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി
കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയം നോക്കി എസ്.ഐ.ആര്, വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന് കൊണ്ടുവന്നത് ദുരുദ്ദേശപരമാണ്
കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വഖഫ് നിയമത്തിന്റെ ഭാഗമായി രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ വിവരണം ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിച്ച് കര്‍ണാടകയിലെ മുഴുവന്‍ സ്വത്തുക്കളും അപ്ലോഡ് ചെയ്ത കര്‍ണാടക സര്‍ക്കാര്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയം നോക്കി എസ്.ഐ.ആര്, വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന് കൊണ്ടുവന്നത് ദുരുദ്ദേശപരമാണ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ കാണാപുറങ്ങളെ സംബന്ധിച്ചും കേന്ദ്ര വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ചും വിശദീകരിക്കുന്നതിനും സംശയ നിവാരണത്തിനുമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രത്യേക കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് രാജ്യവും വിവിധ സംസ്ഥാനങ്ങളും ഭരിച്ചപ്പോള്‍ എല്ലാവര്ക്കും തുല്യ നീതി ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓരോ നിയമവും ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നു. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ സച്ചാര്‍ കമ്മീഷനിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് നിരവധി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിച്ചു. മോദി സര്‍ക്കാര്‍ എസ്.ഐ.ആര്, വഖഫ് രജിസ്ട്രേഷന് കൊണ്ടുവന്ന് പുറത്ത് നിര്‍ത്താനുള്ള തന്ത്രമാണ് പ്രയോഗിക്കുന്നത്. എസ്.ഐ.ആര് സമയം കൊടുത്ത് സാവകാശം ചെയ്യേണ്ട കാര്യമാണ്. വേഗം വേഗം എന്ന് പറഞ്ഞ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ പറയുന്നത് ബീഹാറില്‍ ഉണ്ടായത് പോലെ പലരുടെയും വോട്ടുകള്‍ തള്ളാന്‍ വേണ്ടിയാണ്. ഈ രണ്ടു കാര്യങ്ങളിലും മുസ്ലിം ലീഗ് ജാഗ്രതയോടെ ഇടപെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കര്‍ണാടക വഖഫ്, ന്യൂനപക്ഷ, ഹൗസിംഗ് വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന് സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രമുഖ നിയമ വിദഗ്ധനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ് ഷാ വിഷയാവതരണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലി, കര്‍ണ്ണാടക പി.സി.സി വൈസ് പ്രസിഡന്റ് ഇനായത്ത് അലി, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ വാര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുള്ള ഫൈസി, സെക്രട്ടറി സിദ്ദീഖ് നദ്വി ചേരൂര്‍, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി, കെ.എന്‍.എം ജില്ലാ സെക്രട്ടറി എ.പി സൈനുദ്ധീന്‍, കെ.എന്‍.എം മാര്‍ക്കസുദ്ദഅ്വ ജില്ലാ സെക്രട്ടറി അബ്ദുല്‍ റൗഫ് മദനി, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ഷഫീഖ് നസ്റുള്ള, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.പി കുഞ്ഞഹമ്മദ് ചന്തേര, വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ കണ്‍വീനര്‍ ഇംതിയാസ്, എം.ഇ.എസ് ജില്ലാ സെക്രട്ടറി ആരിഫ് കാപ്പില്‍, എം.എസ്.എസ് ജില്ലാ പ്രസിഡന്റ് വി.കെ.പി ഇസ്മായില്‍ ഹാജി, ഇമേജ് കാസര്‍കോട് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന് വണ്‍ഫോര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ബഷീര്‍ വെള്ളിക്കോത്ത് സംബന്ധിച്ചു.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.ഐ.ആര്, ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സ്പെഷ്യല്‍ കണ്വെന്ഷന് കര്‍ണാടക വഖഫ്, ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യുന്നു
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.ഐ.ആര്, ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സ്പെഷ്യല്‍ കണ്‍വന്‍ഷനില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തുന്നു
kerala
യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ; സര്‍വീസുകള്‍ ഇന്നും മുടങ്ങും
ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാവാന്‍..
കൊച്ചി: ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഇന്നും വിമാന സര്‍വീസുകള്‍ മുടങ്ങും. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാവാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നും ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചു.
സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. നെടുമ്പാശേരിയില്‍ നിന്നുളള പല വിമാനങ്ങളും റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. അതിനാല്‍ യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ രംഗത്തെത്തിയിരുന്നു.
ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നുവെന്നും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു.
വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് യാത്രക്കാര്‍ ഇന്‍ഡിഗോയുടെ വെബ്സൈറ്റിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ എക്സ് പോസ്റ്റില്‍ പറഞ്ഞു.
ഇന്നലെ 550-ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ച്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ ചട്ടങ്ങളില്‍ ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് താല്‍ക്കാലിക ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാന്‍ കഴിയാത്തതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.
സാങ്കേതികമായ പ്രശ്നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്ത് വന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി സിഇഒ വിശദീകരണം നല്‍കിയിരുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala14 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

