Connect with us

kerala

‘ഈ വീട്ടിൽ നിന്നാണ് രാത്രിയിൽ ഇറങ്ങിപ്പോയത്, പി.ടിയുടെ ആത്മാവ് ഈ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല; കുറിപ്പുമായി ഉമാ തോമസ്’

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിൽ കൂടിയാണ് ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്നും ഉമാ തോമസ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്.

കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.

നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തിയത്. നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.

kerala

കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍

കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ത്തിയത്.

Published

on

കോഴിക്കോട്: നന്മണ്ടയിലെ ഒരു ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ത്തിയത്. റിഷിയും കുടുംബവും യാത്രയ്ക്കിടെ ബേക്കറിയില്‍ നിന്ന് വെള്ളം വാങ്ങി. ആദ്യം റിഷി വെള്ളം കുടിച്ചു. ശേഷം അഞ്ചുവയസ്സുള്ള കുട്ടിക്ക് നല്‍കാനിരിക്കെ വെള്ളത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ സംശയം തോന്നി. തുടര്‍ന്ന് കുപ്പിയുടെ അടിഭാഗം പരിശോധിച്ചപ്പോള്‍ ചത്ത പല്ലിയെ കണ്ടതായാണ് റിഷിയുടെ ആരോപണം. ‘Heaven Cool’ എന്ന ബ്രാന്‍ഡിന്റെ കുപ്പി വെള്ളത്തിലാണ് പല്ലിയെ കണ്ടെത്തിയത്. കുപ്പിയുടെ കാലാവധി 2026 മെയ് വരെ പ്രിന്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം മനസ്സിലാക്കിയതിനെ തുടര്‍ന്ന് റിഷി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പില്‍ ഔദ്യോഗിക പരാതി നല്‍കുമെന്ന് റിഷി റസാഖ് അറിയിച്ചു. സംഭവം സംബന്ധിച്ച പരിശോധനയ്ക്കായി ആരോഗ്യ വിഭാഗം ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നാണ് വിവരം ലഭിച്ചത്.

Continue Reading

kerala

ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്നുള്ള തര്‍ക്കം; മാവേലിക്കരയില്‍ മുന്‍ കൗണ്‍സിലറെ മകന്‍ കൊലപ്പെടുത്തി

സംഭവത്തില്‍ മകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ആലപ്പുഴ: മാവേലിക്കര നഗരസഭയിലെ മുന്‍ കൗണ്‍സിലറായ കനകമ്മ സോമരാജിനെ 67) മകന്‍ കൊലപ്പെടുത്തി. സംഭവത്തില്‍ മകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്നാണ് പോലീസിന്റെ സംശയം. അമ്മയെ കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെ ഇന്ന് രാവിലെ നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

kerala

കണ്ണൂര്‍ നഗരത്തിലെ ആശുപത്രിയില്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മുഖം തുണികൊണ്ട് മറച്ച ഒരാളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസ് വിശദീകരണം.

Published

on

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തളാപ്പിലെ മാക്സ് ആശുപത്രിയില്‍ മോഷണം. ആശുപത്രിയില്‍ നിന്നും 50,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. മോഷണ രംഗങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മുഖം തുണികൊണ്ട് മറച്ച ഒരാളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസ് വിശദീകരണം. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രദേശത്തെ രണ്ട് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. രണ്ട് വീടുകളുടെയും ജനാലകള്‍ തുറന്ന നിലയിലാണ് മോഷണ ശ്രമം നടന്നതെന്നും പൊലീസ് അറിയിച്ചു.

ഈ മോഷണത്തിന് പിന്നില്‍ ഒരു വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

 

Continue Reading

Trending