Connect with us

kerala

ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍

Published

on

ചന്ദ്രികയും മലയാളിയും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്. അതിന് തെളിവാണ് ഈ ചിത്രം. മേലാറ്റൂരിലെ ഒരു ആധാരം എഴുത്ത് ഓഫീസില്‍ ഇപ്പോഴുമുണ്ട് ഒരു ചന്ദ്രിക കലണ്ടര്‍. ഈ വര്‍ഷത്തേയൊ കഴിഞ്ഞ വര്‍ഷത്തേതോ അല്ല അത്, 1973ലെ ചന്ദ്രിക കലണ്ടര്‍. ‘ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍’ എന്ന തലക്കെട്ടോടു കൂടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്കില്‍ ചിത്രം പങ്കുവച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍
മേലാറ്റൂരിലെ ആധാരം എഴുത്ത് ഓഫീസിന്റെ ചുമരില്‍ ഇന്നും തൂങ്ങിയിരിക്കുന്നു അര നൂറ്റാണ്ട് പഴക്കമുള്ള ചന്ദ്രിക കലണ്ടര്‍.
കാലം മാറുന്നു, തലമുറകള്‍ മാറുന്നു, എന്നാല്‍ ചില ഓര്‍മ്മകള്‍ കാലത്തിന്റെ മഹാ പ്രവാഹത്തില്‍ പോലും അപ്രത്യക്ഷമാകാറില്ല.
മേലാറ്റൂരിലെ ഡോ. നസീറലിയുടെ ആധാരം എഴുത്ത് ഓഫീസില്‍ ഇന്നും തൂങ്ങിയിരിക്കുന്നു ഒരു വിലപ്പെട്ട സ്മാരകം 1973ലെ ചന്ദ്രിക കലണ്ടര്‍.
അന്ന് മുതല്‍ ഇന്നുവരെ, അതായത് അര നൂറ്റാണ്ടിലേറെയായി, ആ കലണ്ടര്‍ ആ ഓഫീസിന്റെ ചുമരില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മഷി അല്പം മങ്ങിയിട്ടുണ്ടെങ്കിലും, പേജുകള്‍ ദ്രവിച്ചിട്ടുണ്ടെങ്കിലും ഡോ. നസീറലി അതിനെ സൂക്ഷിച്ചിരിക്കുന്നു അതീവ കരുതലോടെ. ”ഇത് വെറും കലണ്ടര്‍ അല്ല, ഒരു കാലഘട്ടത്തിന്റെ സാക്ഷിയാണ്,” എന്നാണ് അദ്ദേഹം പുഞ്ചിരിയോടെ പറയുന്നത്.
1973 ഏപ്രില്‍ 2-ന് മേലാറ്റൂരില്‍ റജിസ്റ്റര്‍ ഓഫീസ് ആരംഭിച്ച സമയത്ത് തന്നെ, ആധാരം എഴുത്ത് ഓഫീസും പ്രവര്‍ത്തനം തുടങ്ങി. തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ സഹോദരി പുത്രനായ കുഴിക്കാടന്‍ അബ്ദുസമദും, പിതൃസഹോദരനായ അലവിക്കുട്ടിയും ചേര്‍ന്നാണ്.
ആ കാലത്ത് വീടുകളിലും കടകളിലും, ഏറ്റവും കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്ന കലണ്ടര്‍ ചന്ദ്രികയുടേതായിരുന്നു. അതിനാല്‍തന്നെ ഓഫീസ് തുറന്ന ആദ്യവര്‍ഷം തന്നെ ചന്ദ്രിക കലണ്ടര്‍ ചുമരില്‍ കയറി. ഡോ.നസീറലി ഓര്‍ത്തെടുക്കുന്നു. പിന്നീട് രണ്ടിടങ്ങളില്‍ നിന്ന് ഓഫീസ് മാറി നിലവിലെ ഓഫീസിലേക്ക് മാറിയപ്പോഴും ചന്ദ്രികയെ കൈവിട്ടില്ല.
അത് തിയ്യതി അറിയാന്‍ മാത്രം ഉപയോഗിച്ചതായിരുന്നില്ല, ദിവസങ്ങളോടൊപ്പം ജീവിതവും കാണാന്‍ അതിലൂടെ കഴിഞ്ഞിരുന്നു,
1973 മുതല്‍ ഇന്നുവരെ പ്രസിദ്ധീകരിച്ച വിവിധ വര്‍ഷങ്ങളിലെ കലണ്ടറുകള്‍ ഇന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്നു. പഴയ മലയാളലിപിയുടെയും പരമ്പരാഗത രൂപകല്പനയുടെയും സൗന്ദര്യം സംരക്ഷിച്ചിരിക്കുന്ന ആ ശേഖരം, ഇന്നലെകളിലേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നു.
ഇന്നും ചന്ദ്രികയുടെ കലണ്ടര്‍ അവിടെ തൂങ്ങി കിടക്കുമ്പോള്‍, ഒരു പത്രത്തിന്റെ യാത്രയും, ഒരു കാലത്തിന്റെ ആത്മാവും അതിനൊപ്പം നിലകൊള്ളുന്നു.

 

kerala

മലപ്പുറം കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന താല്‍കാലിക വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്.

Published

on

മലപ്പുറം: കോട്ടയ്ക്കലില്‍ പുലര്‍ച്ചെ വന്‍ തീപിടിത്തം. പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന താല്‍കാലിക വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. ഫ്ളക്സ് സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിര്‍മാണം തീ വേഗത്തില്‍ പടരാന്‍ കാരണമായി. സമീപത്തെ ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു.

ഫയര്‍ ഫോഴ്സ് സംവിധാനങ്ങള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും അധിക യൂണിറ്റുകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സ്ഥാപനത്തിന്റെ മുകളില്‍ താമസിച്ചിരുന്ന രണ്ട് പെണ്‍കുട്ടികളെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാള്‍ക്ക് ചെറിയ പരിക്കുകളുണ്ടായതായി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നാട്ടുകാര്‍ അറിയിച്ചു.

പ്ലാസ്റ്റിക് ഉത്പന്നങ്ങളും വസ്ത്രങ്ങളും വില്‍ക്കുന്ന സ്ഥാപനമായതിനാല്‍ തീ അണയ്ക്കല്‍ ശ്രമം ബുദ്ധിമുട്ടാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. സമീപ വ്യാപാര സ്ഥാപനങ്ങളിലേക്കു തീ പടരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

Continue Reading

kerala

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

Published

on

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം.

ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

കൂടാതെ ഈ കാണുന്ന നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്. 9846 200 100, 9846 200 150, 9846 200 180.

Continue Reading

Film

നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

Published

on

കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.

നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.

പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.

Continue Reading

Trending