Connect with us

india

‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

Published

on

ന്യൂ ഡൽഹി: നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാ‍ർലമെൻ്റിൽ പറഞ്ഞു.

പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് പറഞ്ഞത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ അല്ല പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.

അതേസമയം വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിലും ഏറ്റുമുട്ടി ഭരണപ്രതിപക്ഷ അംഗങ്ങൾ. നെഹ്റു വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റിൽ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലെന്ന് കോൺഗ്രസും തിരിച്ചടിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി

Published

on

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 90.56-ല്‍ എത്തിനില്‍ക്കെ, സാമ്പത്തിക പ്രതിസന്ധിയെ നിസാരവല്‍ക്കരിച്ച് ബി.ജെ.പി എം.പി മനോജ് തിവാരി. ഡോളറിന്റെ വിലക്കയറ്റം സാധാരണക്കാരെ ബാധിക്കില്ലെന്നും ഇന്ത്യക്കാര്‍ രൂപയാണ് ഉപയോഗിക്കുന്നതെന്നുമാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി എം.പി കൂടിയായ മനോജ് തിവാരിയുടെ വിചിത്ര വാദം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് തിവാരിയുടെ ഈ പരാമര്‍ശമുള്ളത്. ‘നമ്മുടെ നാട്ടിലെ ജനങ്ങള്‍ പോക്കറ്റില്‍ രൂപയാണ് കൊണ്ടുനടക്കുന്നത്. അവര്‍ സാധനങ്ങള്‍ വാങ്ങുന്നതും രൂപ കൊടുത്തിട്ടാണ്. ഡോളറുമായി നമുക്ക് യാതൊരു ബന്ധവുമില്ല. ഡോളര്‍ കൂടിയാലും കുറഞ്ഞാലും അത് നമ്മുടെ ജനങ്ങളെ ബാധിക്കില്ല,’ എന്നാണ് തിവാരിയുടെ വാക്കുകള്‍. സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇത് കാരണമായി.

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് ഇറക്കുമതി ചെലവുകള്‍ വര്‍ധിക്കാനും, അത് ഇന്ധനവിലയിലും നിത്യോപയോഗ സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കാനും കാരണമാകും എന്ന സാമ്പത്തിക യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് എം.പിയുടെ പ്രസ്താവനയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2025-ല്‍ മാത്രം രൂപയുടെ മൂല്യത്തില്‍ 5 ശതമാനത്തോളം ഇടിവാണുണ്ടായിരിക്കുന്നത്. ഏഷ്യയില്‍ തന്നെ ഈ വര്‍ഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സികളിലൊന്നായി രൂപ മാറിയിരിക്കുകയാണ്.

തിവാരിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ബി.ജെ.പി നടത്തിയ പരിഹാസങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. ‘ഡോളറിന്റെ വില കൂടുമ്പോള്‍ അത് സാധാരണക്കാരനെ ബാധിക്കില്ലെങ്കില്‍, അന്ന് മന്‍മോഹന്‍ സിംഗിനെതിരെ എന്തിനായിരുന്നു വിമര്‍ശനം ഉന്നയിച്ചത്?’ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. രൂപയുടെ തകര്‍ച്ചയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

Continue Reading

india

ഇന്‍ഡിഗോ പ്രതിസന്ധി: ഏഴ് ദിവസം പിന്നിട്ടിട്ടും സര്‍വീസ് മുടക്കം തുടരുന്നു; 350 വിമാനങ്ങള്‍ കൂടി റദ്ദാക്കി

നിരവധി വിമാനത്താവളങ്ങളില്‍ സര്‍വീസ് മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ കനത്ത ബുദ്ധിമുട്ടുകള്‍ നേരിട്ടു.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമഗതാഗത രംഗത്ത് ഇതുവരെ കാണാത്ത കലാപം സൃഷ്ടിച്ച ഇന്‍ഡിഗോ പ്രതിസന്ധി ഏഴാം ദിവസവും തുടരുന്നു. തിങ്കളാഴ്ച മാത്രം 350 വിമാനങ്ങളാണ് റദ്ദായത്. നിരവധി വിമാനത്താവളങ്ങളില്‍ സര്‍വീസ് മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ കനത്ത ബുദ്ധിമുട്ടുകള്‍ നേരിട്ടു.

ഡല്‍ഹി വിമാനത്താവളത്തില്‍ 134 സര്‍വീസുകള്‍, ബംഗളൂരു 127, ചെന്നൈ 71, അഹമ്മദാബാദ് 20 സര്‍വീസുകള്‍ എന്നിവയാണ് റദ്ദാക്കപ്പെട്ടത്. വിശാഖപട്ടണം, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും സര്‍വീസ് തടസപ്പെട്ടു.

ഞായറാഴ്ച ഇന്‍ഡിഗോ 650-ഓളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ശനിയാഴ്ച ഇത് ആയിരത്തോളം ആയി. ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് കമ്പനി നല്‍കിക്കഴിഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇന്നോടെ പ്രതിസന്ധി ശമിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും സര്‍വീസ് മുടക്കം തുടരുകയാണ്. ഡിസംബര്‍ 15നകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിപുലമായ സര്‍വീസ് മുടക്കവുമായി രാജ്യത്തിന്റെ വ്യോമഗതാഗതം ഒരു ആഴ്ചത്തോളം സ്തംഭിപ്പിച്ച ഇന്‍ഡിഗോയുടെ മേധാവികളെ വിശദീകരണത്തിന് പാര്‍ലമെന്ററി സമിതി വിളിച്ചു വരുത്തും.

ഇതിനൊപ്പം വിശദീകരണം ആവശ്യപ്പെട്ട് ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡി.ജി.സി.എ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.

സര്‍വീസ് മുടക്കത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നും യാത്രക്കാരുടെ താത്പര്യം എങ്ങനെ സംരക്ഷിക്കുമെന്നുമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് സമിതി വിശദീകരണം തേടുമെന്ന് സൂചന.

 

Continue Reading

india

നാസിക്കില്‍ ഇന്നോവ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേര്‍ ദാരുണമായി മരിച്ചു

കല്‍വന്‍ താലൂക്കിലെ സപ്തശ്രിങ് ഗര്‍ ഗാട്ടിലാണ് ഞായറാഴ്ച വൈകിട്ട് നാലോടെയുണ്ടായ അപകടം.

Published

on

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ 600 അടി ആഴത്തിലുള്ള കൊക്കയിലേക്ക് കാര്‍ മറിഞ്ഞ് ഒരേ കുടുംബത്തിലെ ആറുപേര്‍ മരിച്ച ദാരുണാപകടം നടന്നു. കല്‍വന്‍ താലൂക്കിലെ സപ്തശ്രിങ് ഗര്‍ ഗാട്ടിലാണ് ഞായറാഴ്ച വൈകിട്ട് നാലോടെയുണ്ടായ അപകടം.

നാസിക് സ്വദേശികള്‍ സഞ്ചരിച്ച എം.എച്ച് 15 ബി.എന്‍ 555 നമ്പര്‍ ഇന്നോവ വാഹനം സപ്തശൃംഗി മാതാ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലമുകളില്‍ നിന്ന് വാഹനം റോഡില്‍നിന്ന് തെന്നിമാറി 600 അടി താഴ്ചയിലേക്ക് വീണതാണ് അപകടമെന്ന് പ്രാഥമിക നിഗമനം. അപകടകാരണം വ്യക്തമല്ല.

മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ് കീര്‍ത്തി പട്ടേല്‍ (50), രസീല പട്ടേല്‍ (50), വിത്തല്‍ പട്ടേല്‍ (65), ലത പട്ടേല്‍ (60), വചന്‍ പട്ടേല്‍ (60), മണിബെന്‍ പട്ടേല്‍ (70). ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ദാരുണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. അപകടം അത്യന്തം ദാരുണമെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

 

Continue Reading

Trending