Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള: 500 കോടി രൂപയുടെ അന്താരാഷ്ട്ര ഇടപാട്; പുതിയ വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല

വിശിഷ്ട പൗരാണിക വസ്തുക്കളുടെ കരിച്ചന്ത ഇടപാടുകളാണ് കേസിന് പിന്നിലെന്നും സ്വര്‍ണക്കൊള്ള സാധാരണ മോഷണമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: വിവാദമായ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ 500 കോടി രൂപയുടെ വന്‍തുകയുള്ള അന്താരാഷ്ട്ര ഇടപാട് നടന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല ആരോപിച്ചു. വിശിഷ്ട പൗരാണിക വസ്തുക്കളുടെ കരിച്ചന്ത ഇടപാടുകളാണ് കേസിന് പിന്നിലെന്നും സ്വര്‍ണക്കൊള്ള സാധാരണ മോഷണമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമലയില്‍ കാണാതായ സ്വര്‍ണപ്പാളികളുടെ മൂല്യം അന്താരാഷ്ട്ര പൗരാണിക വസ്തു വിപണിയില്‍ 500 കോടിയോളം വരുമെന്ന് കത്തിലാണ് ചെന്നിത്തല വ്യക്തമാക്കുന്നത്. കേസില്‍ അന്താരാഷ്ട്ര മാഫിയയ്ക്കും പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്കും ബന്ധമുണ്ടെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.

സ്വര്‍ണക്കൊള്ളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധിപ്പിക്കാന്‍ താന്റയാറാണെന്ന് ചെന്നിത്തല അറിയിച്ചു. പൊതുജനമാധ്യമങ്ങളില്‍ മൊഴി നല്‍കാന്‍ ആ വ്യക്തിക്ക് താല്പര്യമില്ലെങ്കിലും അന്വേഷണ സംഘത്തിനും കോടതിക്കും മുമ്പാകെ ആവശ്യമായ മൊഴി നല്‍കാന്‍ അദ്ദേഹം തയ്യാറാണെന്നും പറഞ്ഞു.

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുടെ പങ്കും കേരളത്തിലെ ചില വ്യവസായികളും ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരും ഇടപാടുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സുഭാഷ് കപൂര്‍ നയിക്കുന്ന രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി ഇടപാടുകള്‍ നടന്നുവെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തെളിവുകള്‍ ശേഖരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേകാന്വേഷണ സംഘത്തലവന് കത്ത് നല്‍കിയതായും ചെന്നിത്തല പറഞ്ഞു. കേസില്‍ സിപിഎമ്മിലെ രണ്ട് ഉന്നത നേതാക്കള്‍ അറസ്റ്റിലായിട്ടും അവര്‍ക്ക് ജാമ്യം ലഭിക്കാതെ തുടരുന്നതിനിട?? സര്‍ക്കാര്‍ പ്രതികരിക്കാത്തതില്‍ അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുടെ പൂര്‍ണരൂപം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല അന്വേഷണം വേഗത്തിലാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലം ദേശീയപാത തകര്‍ച്ച: വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് ഉടന്‍

ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് കളക്ടറിന് സമര്‍പ്പിക്കും.

Published

on

കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ അന്വേഷണ നടപടികള്‍ വേഗത്തിലാകുന്നു. എന്‍എച്ച്എഐ നിയോഗിച്ച കാണ്‍പൂരും പാലക്കാട് ഐഐടികളിലെ വിദഗ്ധരുടെ സംഘം നടത്തിയ സ്ഥലപരിശോധനയുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് കളക്ടറിന് സമര്‍പ്പിക്കും.

തകര്‍ച്ച നടന്ന സ്ഥലത്തെ മണ്ണ് ജിയോളജി വിഭാഗം പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വീസ് റോഡിലൂടെ നാളെ മുതല്‍ ഗതാഗതം ഭാഗികമായി അനുവദിക്കാനാണ് പദ്ധതി.

നിര്‍മാണത്തില്‍ പിഴവുകള്‍ ഉണ്ടായെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിനിടെ, നിര്‍മാണ ചുമതലയുള്ള ശിവാലയ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഒരു മാസത്തേക്ക് പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

ഡോ. ജിമ്മി തോമസ് (ഐഐടി കാണ്‍പൂര്‍), ഡോ. ടി.കെ. സുധീഷ് (ഐഐടി പാലക്കാട്) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് റോഡ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.

വാട്ടര്‍ അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുമെന്ന് അറിയിച്ചു. മണ്ണിട്ട് ഉയര്‍ത്തിയ റോഡുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് എലിവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ വീണ്ടും ഉന്നയിച്ചിട്ടുണ്ട്.

 

Continue Reading

kerala

എസ്.ഐ.ആര്‍ അവസാന തിയ്യതിക്ക് മുമ്പെ ജില്ലാ വരണാധികാരിയുടെ കടുംവെട്ട്; നിരവധി പേര്‍ പുറത്ത്

ജില്ലയില്‍ നിരവധി പേരെയാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. കേരളത്തില്‍ അവസാന തിയ്യതി 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടര്‍ അതറിഞ്ഞ മട്ടിലല്ല പ്രവര്‍ത്തിക്കുന്നത്.

Published

on

മലപ്പുറം: ജില്ലയില്‍ എസ്.ഐ.ആര്‍ ഫോം ഇതുവരെ പൂരിപ്പിച്ച് നല്‍കാത്തവരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കി. ജില്ലയില്‍ നിരവധി പേരെയാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. കേരളത്തില്‍ അവസാന തിയ്യതി 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടര്‍ അതറിഞ്ഞ മട്ടിലല്ല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാന പ്രകാരമാണ് കടുംവെട്ട്.

വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ബുത്ത് ലെവല്‍ ഓഫീസര്‍, ബൂത്ത് ലെവല്‍ ഏജന്റ് എന്നിവരുടെ യോഗം ചേരണമെന്നും മരണപ്പെട്ടവര്‍, താമസം മാറിയവര്‍, സ്ഥലത്തില്ലാത്തവര്‍, എന്നിവരുടെയും ഇതുവരെ ഫോം പൂരിപ്പിച്ച് നല്‍കാത്തവരുടെ പേര് ഫോം നിരസിച്ചവര്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയും ഒഴിവാക്കണമെന്നും ശേഷിക്കുന്നവ രാത്രി തന്നെ ഡിജിറ്റ ലൈസ് ചെയ്ത് ബി.എല്‍.ഒ-ബി.എല്‍.എ യോഗത്തിന്റെ മിനുട്ട്‌സ് സഹിതം ശനിയാഴ്ച്ച വില്ലേജ് ഓഫീസിലെത്തിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പെട്ടെന്നുള്ള നിര്‍ദേശം കാരണം ബി.എല്‍.ഒമാര്‍ കഴിഞ്ഞ ദിവസം അധിക സമ്മര്‍ദ്ദത്തിലായിരുന്നു.

ബി.എല്‍.ഒ-ബി.എല്‍.എ യോഗം ചേരാന്‍ മിക്കയിടത്തും സാധിച്ചിട്ടില്ല. ബി.എല്‍.എമാര്‍ തിരഞ്ഞെടുപ്പ് സംബന്ധമായ തിരക്കിലായതിനാലാണ് യോഗം നടക്കാത്തത്. ബി.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് എഴുതി നല്‍കാന്‍ ബി.എല്‍.ഒമാരോട് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെ ടുകയും ചെയ്തിട്ടുണ്ട്. 18-ാം തിയ്യതി വരെ സമയമുണ്ടായിട്ടും ജില്ലാകലക്ടര്‍ കാണിച്ച ധൃതി കാരണം ഇന്നലെ വില്ലേജ് ഓഫീസില്‍ ഇരുന്ന് നടപടി ചെയ്യേണ്ട സ്ഥിതിയും പല ബി.എല്‍.ഒമാര്‍ക്കുണ്ടായി. തിയ്യതി നീട്ടി നല്‍കിയാല്‍ ജോലി ഭാരം കുറയുമെന്ന പ്രതീക്ഷിച്ച ബി.എല്‍.ഒമാര്‍ക്ക് അപ്രതീക്ഷിതമായ അധികഭാരം നല്‍കിയിരിക്കുകയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍.

നിലവിലെ സാഹചര്യത്തില്‍ ഫോം പൂരിപ്പിച്ച് നല്‍കാത്ത ജില്ലയിലെ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും പുറത്താണ്. ഇവര്‍ 18ന് മുമ്പായി ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ എന്ത് ചെയ്യുമെന്നും പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാര്‍ ശാരീരികമായി കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ ആര് സമാധാനം പറയുമെന്നും ബി.എല്‍.ഒമാര്‍ ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ നിലവിലെ നിര്‍ദേശമനുസരിച്ച് പട്ടികയില്‍ നിന്നും പുറത്താക്കാനും ഫോം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ എഡിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നുമാണ് പറയുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് പോകുന്നതിനാലാണ് നടപടി വേഗത്തിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കലക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞത് എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കുന്നതിനും തിരഞ്ഞെടുപ്പ് നടത്തിപ്പിനും മതിയായ ഉദ്യോഗസ്ഥരുണ്ടെന്നും തെരഞ്ഞെടുപ്പ് എസ്.ഐ.ആര്‍ നടപടിയെ ബാധിക്കില്ലെന്നുമാണ്. ഇതിന് വിരുദ്ധമായ നിര്‍ദേശമാണ് ജില്ലാകലക്ടറുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

 

Continue Reading

kerala

നായകന്‍ വില്ലനായ കഥ

അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആദ്യം വിളിച്ചു പറഞ്ഞത് നടിയുടെ ആത്മസുഹൃത്തും ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ പിന്നാലെ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി വളപ്പില്‍ നിന്നും നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമണത്തി നിരയായതിന് പിന്നിലെ ഗൂഡാലോചന പുറത്തു വന്നതിലു മുണ്ട് വമ്പന്‍ ട്വിസ്റ്റ്. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആദ്യം വിളിച്ചു പറഞ്ഞത് നടിയുടെ ആത്മസുഹൃത്തും ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ പിന്നാലെ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി വളപ്പില്‍ നിന്നും നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ അന്വേഷണം മലയാള സിനിമയെ അടക്കി ഭരിച്ച നടന്‍ ദീലിപിലേക്കും നീങ്ങി.

നടി ആക്രമിക്കപ്പെട്ടു ദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 19ന് താരസംഘടനയായ അമ്മ എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് സംഘടി പ്പിച്ച പ്രതിഷേധ സംഗമമാണ് വഴിത്തിരിവായത്. നടന്മാരും നടികളും സംവിധായകരും അടക്കം സിനിമാ മേഖലയിലെ പ്രമുഖരെല്ലാം തടിച്ചു കൂടി. സൂപ്പര്‍താരങ്ങള്‍ അടക്കമുളവര്‍ യോഗത്തില്‍ പങ്കാളികളായി ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപലപിക്കുകയും നടിക്ക് ഐക്യ ദാര്‍ഢ്യം നല്‍കുകയും ചെയ്തു. ചിലര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചിലര്‍ അക്രമത്തെ അപലപിച്ചു. മറ്റു ചിലരാവട്ടെ സങ്കടപ്പെട്ടു. എന്നാല്‍, മഞ്ജുവാര്യര്‍ നടത്തിയ പ്രസംഗമാണ് ശ്രദ്ധിക്കപ്പെട്ടത്. ‘ഈ ആക്രമണത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു കൊണ്ടുവരാന്‍ വേണ്ട ഇടപെടലാണ് നാം നടത്തേണ്ടത്’, എന്നായിരുന്നു മഞ്ജുവിന്റെ പ്രസംഗം.

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആ ഗൂഡാലോചനയാണ് പുറത്തു വരേണ്ടത് എന്നുള്ള പ്രസംഗം അന്വേഷണ സംഘം മുഖവിലക്കെടുത്തു. ഈ പ്രസംഗത്തിനു ചുവടു പിടിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ആരാണ് ഗൂഡാലോചനക്കു പിന്നില്‍ എന്നുയര്‍ന്ന ചോദ്യം നാലാം നാള്‍ മുതല്‍ നടന്‍ ദിലീപിനെതിരെ സംശയ ത്തിന്റെ മുനകള്‍ തറഞ്ഞു. ഈ സമയത്ത് ദിലീപ് മുഖ്യമ ന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉ ദ്യോഗസ്ഥര്‍ക്കും അയച്ച മെ സേജുകള്‍ വഴിത്തിരിവായി. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ താന്‍ മാനസിക സമ്മര്‍ചനക്കു പിന്നില്‍ എന്നുയര്‍ന്ന ചോദ്യം. നാലാം നാള്‍ മുതല്‍ നടന്‍ ദിലീപിനെതിരെ സംശയത്തിന്റെ മുനകള്‍ തറഞ്ഞു. ഈ സമയത്ത് ദിലീപ് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അയച്ച മെസേജുകള്‍ വഴിത്തിരിവായി. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ താന്‍ മാനസിക സമ്മര്‍ദ്ധത്തിലാണെന്നും പലരും തന്നെ സംശയിക്കുന്നതായും അങ്ങയില്‍ മാത്രമാണ് തനിക്കു വിശ്വാസമെന്നായിരുന്നു മെജേസിലെ ഉള്ളടക്കം. ഇതിനു പിന്നാലെ ഫെബ്രുവരി 23ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തി.

എന്നാല്‍, നാടകീയമായികോടതി വളപ്പില്‍ നിന്നും സുനി പൊലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശിയായ പള്‍സര്‍ സുനിയാണ് ക്വട്ടേഷന്‍ സംഘത്തിന്റെ തലവനെന്ന് പൊലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. കൊച്ചിയില്‍ അടക്കം ഒട്ടേറെ കേസുകളിലും പ്രതിയായിട്ടുണ്ട്. കൂടാതെ നടന്‍ മുകേഷിന്റെയും നടന്‍ ദിലീപിന്റെ മാനേജ റുടെയും ഡ്രൈവറായി പ്രവര്‍ത്തിച്ചു. പള്‍സര്‍ സുനിയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ദീലിപുമായുള്ള ബന്ധം പൊലീസിന് ലഭിച്ചു. കൂടാതെ ദിലീപിന്റെ ചിത്രങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയതായും വിവരം ലഭിച്ചു. ഇതോടെയാണ് നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാകുന്നതുംഗൂഢാലോചന കുറ്റത്തിലേക്കെത്തുന്നതും.

ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. പുലര്‍ച്ചെ രഹസ്യ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകള്‍ നിരത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ ദിലീപ് പൊട്ടിക്കരഞ്ഞു. ഒരുഘട്ടത്തില്‍ ബോധക്ഷയം നടിച്ചും ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമം നടത്തി. തൊട്ടടുത്ത ദിവസം അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. 86 ദിവസത്തിന് ശേഷമാണ് കോടതി നടന് ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ ശേഷം ദിലീപിന് നാമമാത്ര ചിത്രങ്ങള്‍ മാത്രമാണഭിച്ചത്. അഭിനയിച്ചതില്‍ ഏറെയും ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.

 

നിയമ പോരാട്ടം നടന്ന എട്ടര വര്‍ഷം
നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി പറയും

കൊച്ചി: എട്ടരവര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ സ്‌കോടതിയിലാണ് നിയമനടപടികള്‍ നടക്കുന്നത്. നടന്‍ ദിലീപ് അടക്കം കേസിലെ എല്ലാ പ്രതികളും വിധി ദിനത്തില്‍ ഹാജരാകും. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയത്. കേരളത്തെ നടുക്കിയ കേസില്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പ്രതികളാണുള്ളത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ ഒന്നാം പ്രതി. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. 2017 ഫെബ്രുവരി 17ന് ഷൂട്ടിങ്ങിനു ശേഷം തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നടിയെ ആക്രമിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ആണ് കേസ്. ജയിലിലായിരുന്ന പള്‍സര്‍ സുനി 2024 സെപ്തംബറിലാണ് ജാമ്യത്തിലിറങ്ങിയത്. കേസില്‍ രണ്ട് പേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. നടന്‍ ദിലീപ് നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ പള്‍സര്‍ സുനിയും സംഘവും അക്രമിച്ചതെന്നാണ് അമ്പേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. 2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2010 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി യില്‍ വിചാരണ ആരംഭിച്ചു. 2018 ജൂണില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതോടെ 2020ലാണ് പിന്നീട് വിചാരണ പുനരാരംഭിച്ചത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. സാക്ഷി വിസ്താരം പൂര്‍ത്തിയായത് നാലര വര്‍ഷം കൊണ്ടാണെ പ്രത്യേകതയും കേസിനുണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാന്‍ മാത്രം ഒരു മാസം സമയമെടുത്തു. കേസില്‍ 2017 ജൂലൈ 10ന് അറസ്റ്റിലായദിലീപ് 6 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.

 

Continue Reading

Trending