Connect with us

Sports

അര്‍ധ സെഞ്ചറി നേടി രോഹിത് പുറത്ത്, ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍

73 പന്തില്‍ മൂന്ന് സിക്‌സും ഏഴു ഫോറുമുള്‍പ്പടെ 75 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകവും അവസാനത്തെയുമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വിജയത്തിലേക്കു കുതിക്കുന്നു. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 30 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നില കടന്നു. അര്‍ധ സെഞ്ചറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. 73 പന്തില്‍ മൂന്ന് സിക്‌സും ഏഴു ഫോറുമുള്‍പ്പടെ 75 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. സ്പിന്നര്‍ കേശവ് മഹാരാജിന്റെ പന്തില്‍ മാത്യു ബ്രീറ്റ്‌സ്‌കി ക്യാച്ചെടുത്താണ് രോഹിതിനെ മടക്കിയത്. അര്‍ധ സെഞ്ചറിയുമായി യശസ്വി ജയ്‌സ്വാളും (98 പന്തില്‍ 91), വിരാട് കോലിയുമാണു (18 പന്തില്‍ 14) ക്രീസില്‍.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്‍ട്ടന്‍ മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്‌സ്‌കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്‍ബിന്‍ ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഹിറ്റായി ‘ഹിറ്റ്മാന്‍’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 14ാമത്തെ താരവും, ഇന്ത്യക്കാരില്‍ നാലാമത്തെ താരവുമാണ് രോഹിത്.

Published

on

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലുമായി 20,000 റണ്‍സ് എന്ന നാഴികക്കല്ലാണ് ‘ഹിറ്റ്മാന്‍’ പിന്നിട്ടിരിക്കുന്നത്. ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 14ാമത്തെ താരവും, ഇന്ത്യക്കാരില്‍ നാലാമത്തെ താരവുമാണ് രോഹിത്. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 27 റണ്‍സ് എടുത്തതോടെയാണ് രോഹിത് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (34,357), വിരാട് കോഹ്‌ലി (27,910), രാഹുല്‍ ദ്രാവിഡ് (24,064) എന്നിവര്‍ റണ്‍സ് തികച്ചിരുന്നു. നിലവില്‍ 50 സെഞ്ച്വറികളും 110 അര്‍ധസെഞ്ച്വറികളും രോഹിത്തിന്റെ പേരിലുണ്ട്. സച്ചിനും (100) കോഹ്‌ലിക്കും (83) ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50ലധികം സെഞ്ച്വറികള്‍ നേടുന്ന ഏക ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്.

അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ഏകദിനത്തില്‍ ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 270 ന് ആള്‍ ഔട്ടായി. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനായത്. 21 മത്സരങ്ങള്‍ക്കിടെയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്.

ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്‍ട്ടന്‍ മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്‌സ്‌കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്‍ബിന്‍ ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Continue Reading

Cricket

ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം, കുല്‍ദീപിനും പ്രസിദ് കൃഷ്ണയ്ക്കും നാല് വിക്കറ്റ്

സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനായത്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ഏകദിനത്തില്‍ ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 270 ന് ആള്‍ ഔട്ടായി. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനായത്. 21 മത്സരങ്ങള്‍ക്കിടെയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്.

ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്‍ട്ടന്‍ മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്‌സ്‌കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്‍ബിന്‍ ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Continue Reading

Sports

സഞ്ജുവിന് അര്‍ധ സെഞ്ച്വറി; കേരളത്തിനെതിരെ ആന്ധ്രയ്ക്ക 120 റണ്‍സ് വിജയലക്ഷ്യം

ലക്നൗവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം സഞ്ജുവിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍…

Published

on

ലക്നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്ര പ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് 120 റണ്‍സ് വിജയലക്ഷ്യം. സഞ്ജു 56 പന്തില്‍ പുറത്താവാതെ 73 റണ്‍സ് നേടി. ലക്നൗവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം സഞ്ജുവിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്. നിധീഷ് എം ഡിയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. ആന്ധ്രയ്ക്ക് വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ നാലാം ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിന്റെ (2) വിക്കറ്റ് നഷ്ടമായി. രാജുവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീന്‍ ആറ് റണ്‍സുമായി മടങ്ങി. കൃഷ്ണ പ്രസാദ് (5), അബ്ദുള്‍ ബാസിത് (2), സല്‍മാന്‍ നിസാര്‍ (5), ഷറഫുദ്ദീന്‍ (3) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ബിജു നാരായണന്‍ (7) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു. ഒരറ്റം തകര്‍ന്നപ്പോഴും പിടിച്ചു നിന്ന സഞ്ജുവിന്റെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും എട്ട് ഫോറുമുണ്ടായിരുന്നു.

അഞ്ച് മത്സരങ്ങളില്‍ 16 പോയിന്റുള്ള് ആന്ധ്ര പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സങ്ങളില്‍ 12 പോയിന്റുള്ള കേരളം മൂന്നാം സ്ഥാനത്തും തുടരുകയാണ്. ഇന്ന് ജയിച്ചാല്‍ മാത്രമെ കേരളത്തിന് അടുത്ത റൗണ്ടില്‍ പ്രതീക്ഷ വെക്കേണ്ടതൊള്ളൂ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം

Continue Reading

Trending