Connect with us

News

ഇന്‍ഡിഗോ വിമാനം റദ്ദായത്‌കൊണ്ട് യുപിഎസ്സി ഇന്റര്‍വ്യൂ നഷ്ടം; ‘മോള്‍ വലിയ വിഷമത്തിലാണ്’- പിതാവ്

‘ മോള്‍ വലിയ വിഷമത്തിലാണ്, ഇനിയാരും ഇങ്ങനെയാകരുത് ‘എന്ന് പിതാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു പരാതിയും നല്‍കിയിട്ടുണ്ട്.

Published

on

കോഴിക്കോട്: ഇന്‍ഡിഗോ വിമാനത്തിന്റെ അപ്രതീക്ഷിത റദ്ദാക്കല്‍ മൂലം യുപിഎസ്സി (PSC/UPSC) ഇന്റര്‍വ്യൂ നഷ്ടപ്പെട്ട ഡോക്ടര്‍ ആയിഷ ഗുരുതരമായ മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യുവതിയുടെ പിതാവ് വ്യക്തമാക്കി. കരിപ്പൂരില്‍ നിന്ന് തീയതി 1ന് രാവിലെ 7.45ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കമ്പനി ആയിഷയെ അടുത്ത ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റി പക്ഷേ അവിടെനിന്നുള്ള വിമാനവും റദ്ദായി.

ഇതോടെ മൂന്നാം തീയതി നിശ്ചയിച്ചിരുന്ന UPSC ഇന്റര്‍വ്യൂ ഇവര്‍ക്ക് നഷ്ടമായി. യാത്ര റദ്ദാക്കിയതിനുശേഷം തിരികെ വീട്ടിലേക്ക് മടങ്ങാനുള്ള സഹായം പോലും അധികൃതര്‍ നല്‍കിയില്ല എന്നാണ് പിതാവിന്റെ ആരോപണം. ‘ മോള്‍ വലിയ വിഷമത്തിലാണ്, ഇനിയാരും ഇങ്ങനെയാകരുത് ‘എന്ന് പിതാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു പരാതിയും നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

17 ലക്ഷത്തിന്റെ വജ്ര പെന്‍ഡന്റ് വിഴുങ്ങി; ആറുദിവസത്തെ കാത്തിരിപ്പിന് ശേഷം ടാഗ് സഹിതം ‘തൊണ്ടിമുതല്‍’ പൊലീസ് വീണ്ടെടുത്തു

സ്വര്‍ണത്തില്‍ കൊത്തിയ മുട്ടയുടെ രൂപത്തിലുള്ള ലോക്കറ്റ് തുറക്കുമ്പോള്‍ 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച നീരാളിയുടെ രൂപമാണ് അതിനുള്ളില്‍

Published

on

വെല്ലിങ്ടണ്‍: 17 ലക്ഷത്തിലേറെ വിലവരുന്ന വജ്രം പതിപ്പിച്ച പെന്‍ഡന്റ് വിഴുങ്ങിയ യുവാവില്‍ നിന്ന് ആറുദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ടാഗ് അടക്കം ‘തൊണ്ടിമുതല്‍’ പൊലീസ് വീണ്ടെടുത്തു. ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണിലാണ് സിനിമാനാടകീയമായ ഈ സംഭവം. മുട്ടയുടെ ആകൃതിയിലുള്ള സ്വര്‍ണ ലോക്കറ്റില്‍ 183 വജ്രങ്ങളും രണ്ട് ഇന്ദ്രനീല കല്ലുകളും പതിപ്പിച്ച ഫെബേജ് പെന്‍ഡന്റാണ് യുവാവ് വിഴുങ്ങിയത്. 3.3 ഇഞ്ച് നീളവും 8.4 സെന്റീമീറ്റര്‍ ഭാരവുമുള്ള ഈ പെന്‍ഡന്റിന് 17 ലക്ഷത്തിലേറെ രൂപ വിലവരും.

മാലയും അതിന്റെ വില രേഖപ്പെടുത്തിയ ടാഗും അടക്കമാണ് 32കാരന്‍ വിഴുങ്ങിയത്. 1983ലെ ജെയിംസ് ബോണ്ട് ചിത്രമായ ‘ഒക്ടോപസി’യെ ആസ്പദമാക്കി തയ്യാറാക്കിയ ലിമിറ്റഡ് എഡിഷന്‍ ഫെബേജ് പെന്‍ഡന്റാണ് ഇത്. സ്വര്‍ണത്തില്‍ കൊത്തിയ മുട്ടയുടെ രൂപത്തിലുള്ള ലോക്കറ്റ് തുറക്കുമ്പോള്‍ 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച നീരാളിയുടെ രൂപമാണ് അതിനുള്ളില്‍. ഇത്തരത്തിലുള്ള 50 പെന്‍ഡന്റുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്നതാണ് ഇതിന്റെ വില ഇത്ര ഉയരാനുള്ള പ്രധാന കാരണം. റഷ്യയിലെ ഹൗസ് ഓഫ് ഫെബേജാണ് ഈ പെന്‍ഡന്റിന്റെ നിര്‍മ്മാതാക്കള്‍.

19ാം നൂറ്റാണ്ട് മുതല്‍ ഇത്തരം പെന്‍ഡന്റുകള്‍ നിര്‍മ്മിച്ചുവരുന്നുണ്ടെങ്കിലും, അകത്ത് സ്വര്‍ണ നീരാളിയുള്ള മോഡല്‍ 1983ന് ശേഷം മാത്രമാണ് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നവംബര്‍ 28ന് ഓക്ലാന്‍ഡിലെ പാട്രിഡ്ജ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. നവംബര്‍ 29ന് യുവാവിനെ മോഷണക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വിട്ട ഇയാള്‍ സദാസമയം പൊലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ചയാണ് തൊണ്ടിമുതല്‍ പൊലീസിന് വീണ്ടെടുക്കാനായത്. തിങ്കളാഴ്ച ഇയാളെ വീണ്ടും ഓക്ലാന്‍ഡ് ജില്ലാ കോടതിയില്‍ ഹാജരാക്കും. ഈ സംഭവം ‘തൊണ്ടിമുതല്‍’ എന്ന സിനിമയിലെയും ജെയിംസ് ബോണ്ട് ചിത്രത്തിലെയും രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന് പൊലീസ് വിലയിരുത്തി.

Continue Reading

News

ബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

തമിഴ്‌നാട് പൊലീസ് ബാലമുരുകനില്‍ നിന്ന് 15 മീറ്റര്‍ ദൂരം മാത്രം അകലെയെത്തിയപ്പോള്‍ ഇയാള്‍ പാറയുടെ മുകളില്‍ നിന്ന് 150 മീറ്റര്‍ താഴ്ചയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടു.

Published

on

തെങ്കാശി: വിയ്യൂര്‍ ജയിലിനു സമീപത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചില്‍ കര്‍ശനമാക്കി. ബാലമുരുകന്‍ ചാടിയ തെങ്കാശിയിലെ കടയത്തി മലയിടുക്ക് പൊലീസ് പൂര്‍ണ്ണമായി വളഞ്ഞിരിക്കുകയാണ്. മഴയും മലയിടുക്കിലെ വഴുക്കലും കാരണം രക്ഷപ്പെട്ട സ്ഥലത്തെത്താനും ഡ്രോണ്‍ പരിശോധന നടത്താനും കഴിഞ്ഞിട്ടില്ല. ഏകദേശം 40ത്തിലധികം മലയാളം-തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ മലനിരയുടെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഫയര്‍ഫോഴ്‌സിനൊപ്പം പൊലീസ് മലമുകളിലേക്ക് കയറും.

തമിഴ്‌നാട് പൊലീസ് ബാലമുരുകനില്‍ നിന്ന് 15 മീറ്റര്‍ ദൂരം മാത്രം അകലെയെത്തിയപ്പോള്‍ ഇയാള്‍ പാറയുടെ മുകളില്‍ നിന്ന് 150 മീറ്റര്‍ താഴ്ചയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ചാടലിനെ തുടര്‍ന്ന് പരിക്കേറ്റിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഭാര്യയെ കാണാനായിരുന്നു ബാലമുരുകന്റെ ഈ രഹസ്യസന്ദര്‍ശനം. ആടുമേയ്ക്കുന്നവരുടെ വേഷത്തില്‍, മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ പ്രദേശത്ത് എത്തിയത്.

കഴിഞ്ഞ രാത്രി നടന്ന സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് അദ്ദേഹത്തെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബാലമുരുകന്‍ മലമുകളിലേക്ക് ഓടി ഒഴിഞ്ഞു. 53 ക്രിമിനല്‍ കേസുകളില്‍ അതില്‍ കൊലപാതകം ഉള്‍പ്പെടെ പ്രതിയായ ബാലമുരുകനെ കഴിഞ്ഞ മാസം ബന്തക്കുടി കേസില്‍ ചോദ്യം ചെയ്യാന്‍ തമിഴ്‌നാട് പൊലീസ് വിയ്യൂര്‍ ജയിലില്‍ നിന്ന് കൊണ്ടുപോയിരുന്നു. കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ ജയിലിലേക്കുള്ള യാത്രയിലാണ് ഇയാള്‍ രക്ഷപ്പെട്ടത്.

Continue Reading

News

റോട്ട്വീലര്‍ നായ്ക്കളുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

ശരീരത്തില്‍ അമ്പതിലധികം മുറിവുകളുണ്ട്

Published

on

കര്‍ണാടക: കര്‍ണാടകയില്‍ രണ്ട് റോട്ട്വീലര്‍ നായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ദാവണ്‍ഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം മല്ലഷെട്ടിഹള്ളി സ്വദേശിയായ അനിത (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ യുവതിയെ പെട്ടന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ അമ്പതിലധികം മുറിവുകളുണ്ട്. നായകളെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് പ്രദേശത്ത് ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ കൃത്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് അനിതയുടെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending