Sports
തകര്‍പ്പന്‍ ഫോമില്‍ കോലി; വിശാഖപട്ടണത്തെ മൂന്നാം ഏകദിന ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു
തുടക്കത്തില്‍ വില്‍പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍..
വിശാഖപട്ടണം: അപൂര്‍വ്വ ഫോമില്‍ വിരാട് കോലി. ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയ കോലി, തന്റെ ഫോമും ടീമിലെ സ്ഥാനവും ചോദ്യം ചെയ്തവര്‍ക്ക് തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിനുള്ള ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന് (എസിഎ) സ്ഥിരീകരിച്ചു.
നവംബര്‍ 28നാണ് മൂന്നാം ഏകദിനത്തിനായുള്ള ആദ്യഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. തുടക്കത്തില്‍ വില്‍പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍ റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും കോലി സെഞ്ചുറി നേടിയതോടെ കാഴ്ച മാറി.
രണ്ടാം, മൂന്നാം ഘട്ടങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ച മുഴുവന്‍ ടിക്കറ്റുകളും നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞു. ‘ഒന്നുപോലും വില്‍ക്കാതെ അവശേഷിച്ചില്ല,’ എന്ന് എസിഎ മീഡിയ ആന്‍ഡ് ഓപ്പറേഷന്‍സ് ടീമിലെ വൈ. വെങ്കിടേഷ് വ്യക്തമാക്കി.
പരമ്പരയില്‍ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളില്‍ നിന്ന് 118.50 ശരാശരിയില്‍ 237 റണ്‍സാണ് കോലി അടിച്ചുകൂട്ടിയിരിക്കുന്നത്. പരമ്പരയിലെ നിലവിലെ ടോപ്പ് സ്കോറും, ഏറ്റവും കൂടുതല്‍ സിക്സറുകളും ബൗണ്ടറികളും നേടിയ താരവുമാണ് കോലി.
വിശാഖപട്ടണത്ത് കോലിയുടെ ഏകദിന റെക്കോഡും അതിഗംഭീരമാണ്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഒരു മത്സരത്തില്‍ 99 റണ്‍സില്‍ പുറത്തായ കോലിക്ക് ഈ ഗ്രൗണ്ടിലെ ശരാശരി 97.83 ആണ്.
Sports
ഗൗതം ഗംബീറിനെയും അഗാര്‍ക്കറെയും ട്രോളി കേരളാ പോലീസിന്റെ ഫെയ്ബുക്ക് പോസ്റ്റ്
റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്‍ക്കറിന്റെ ഫോട്ടോ..
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജമെന്റ്ിനെ ട്രോളി കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്നതാണ് പോസ്റ്റ്. റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച ഫോമിലേക്കെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ടീം മാനേജ്മെന്റിന് ആരാധകരില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയിട്ടും അത് പ്രധിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. പ്രധാനമായും ബൗളിങ് നിരക്കെതിരെയായിരുന്നു വിമര്‍ശനങ്ങള്‍. മുഹമ്മദ് ഷമി പോലുള്ള മികച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏകദിനത്തില്‍ നിന്നും മലയാളി താരം സഞ്ജുവിനെ തഴയുന്നുതും ആരാധകര്‍ക്ക് ടീം മാനേജമെന്റിനോടുള്ള
അകല്‍ച്ച കൂടാന്‍ ഇടയാക്കിട്ടുണ്ട്.സീനിയര്‍ താരങ്ങളുമായി കോച്ച് ഗൗതം ഗംബീര്‍ അത്ര ഫോമില്‍ അല്ല എന്നുള്ളതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്.
‘ഗംഭീറിന് ഒരു പണി കൊടുത്തു,ഈ പോസ്റ്റിന് ഇവരുടെ ഫോട്ടോയാണ് ചേരുന്നത്’ തുടങ്ങി നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നിരിക്കുന്നത്.
news
ഷമിയെ എന്തുക്കൊണ്ട് ഒതുക്കുന്നു?; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്ഭജന് സിംഗ്
മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്മെന്റ് ശ്രമിച്ചത്..
ചണ്ഡീഗഡ്: ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടാത്താത്തതില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി് ഹര്ഭജന് സിംഗ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയതോടെ ടീം മാനേജ്മെന്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രധാനമായും ബൗളിംഗ് നിരക്കെതിരെ ആണ് വിമര്‍ശനം. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിംഗുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി പന്തെറിയുന്നത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലുള്ളത്.
എന്നാല്‍ രണ്ട് മത്സരങ്ങളിലും ബാറ്റര്‍മാര്‍ കൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്മെന്റ് ഒതുക്കിയെന്ന് ഹര്ഭജന് ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ, എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും അവന് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.
മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്മെന്റ് ശ്രമിച്ചത്. ബുമ്രയുള്ളപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് നിരക്ക് മൂര്‍ച്ചയുണ്ടാകും. ബുമ്രയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമാണ്. ജസ്പ്രീത് ബുമ്രയില്ലാതെയും മത്സരങ്ങള്‍ ജയിക്കാന്‍ നമ്മള് പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്ഭജന് പറഞ്ഞു.
ഇംഗ്ലണ്ടില്‍ ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്‍ന്നിരുന്നു. ബുമ്രയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ബൗളര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു.
അത് പേസര്‍മാരായാലും സ്പിന്നര്‍മാരായാലും ഒരുപോലെയാണ്. സ്പിന്‍ നിരയില്‍ വിക്കറ്റെടുക്കാന്‍ കെല്പുള്ള ഒരു കുല്‍ദീപ് മാത്രമാണുള്ളത്. വരുണ്‍ ചക്രവര്‍ത്തിയെ ഏകിദനങ്ങളില്‍ കളിപ്പിച്ചാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കെല്പുള്ള ഒരു ബൗളറെ കൂടി ഇന്ത്യക്ക് കിട്ടുമെന്നും ഹര്ഭജന് പറഞ്ഞു.
Sports
ഏറനാടന്‍ വീരഗാഥ; കെന്നഡിയുടെ ഹാട്രിക്കില്‍ മലപ്പുറം സെമിയില്‍
രണ്ടു ഗോളുകള്‍ക്ക് പിറകില്‍ നിന്ന ടീമാണ് നാലു ഗോളുകള്‍ നേടി സെമി ഫൈനലിലേക്ക് ആധികാരി കമായി മാര്‍ച്ച് ചെയ്തത്. പകരക്കാരനായി വന്ന ഇന്ത്യന്‍ താരം ഇഷാന് പണ്ഡിത (88) പട്ടിക പൂര്‍ത്തിയാക്കി.
സാംബാന്യത്തം കുണ്ട മഞ്ചേരി പയ്യനാട്ടെ ആയിരങ്ങള്‍ക്ക് സമാധാനത്തോടെ ഉറങ്ങാം. ബ്രസിലിയന്‍ താരം ജോണ്‍ കെന്നഡിയുടെ ഹാട്രിക്ക് കരുത്തില്‍ (33,45,48), മലപ്പുറം എഫ്.സിക്ക് സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ടിക്കറ്റ്. രണ്ടു ഗോളുകള്‍ക്ക് പിറകില്‍ നിന്ന ടീമാണ് നാലു ഗോളുകള്‍ നേടി സെമി ഫൈനലിലേക്ക് ആധികാരി കമായി മാര്‍ച്ച് ചെയ്തത്. പകരക്കാരനായി വന്ന ഇന്ത്യന്‍ താരം ഇഷാന് പണ്ഡിത (88) പട്ടിക പൂര്‍ത്തിയാക്കി.
കൊച്ചിക്കായി അഭിത്ത് കെ.ബി (9), അലക്സാണ്ടര്‍ റൊമാരിയോ (26) എന്നിവര്‍ ഗോള്‍ നേ ടി. 14 പോയിന്റ് നേടി മൂന്നാം സ്ഥാനത്തോടെയാണ് മലപ്പുറം സെമിയിലെത്തുന്നത്. എട്ടു ഗോളോടെ സൂപ്പര്‍ ലീഗിലെ ഗോളടിക്കാരില്‍ ഒന്നാമതെത്തി കെന്നഡി ഏഴിന് തൃശൂരിനെതിരെ തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തിലാണ് മലപ്പുറത്തിന്റെ സെമി ഫൈനല്‍. 10ന് കോഴിക്കോടും കണ്ണൂരും കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടും.
തോറ്റാല്‍ പുറത്താകുമെന്ന അവസ്ഥയില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങിയ മലപ്പുറം തുടക്കം തന്നെ ആക്രമിച്ചാണ് കളിച്ചത്. ഒമ്പതാം മിനുറ്റില്‍ മലപ്പുറത്തെ ഞെട്ടിച്ച് കൊച്ചി വല കുലുക്കി. ഇടത് വിംഗില്‍ നിന്നും അഭിജിത്ത് നീട്ടിയടിച്ച പന്ത് എം.എഫ്.സി പ്രതിരോധ താരം ഇര്‍ഷാദിന്റെ കാലില്‍ തട്ടി ഫസ്റ്റ് പോസ്റ്റിലേക്ക് കയറി. ഗോള്‍ മലപ്പുറത്തെ തളര്‍ത്തിയില്ല. കൊച്ചി ഹാഫിലേക്ക് തുരു തുരാ ആക്രമണം. 18-ാം മിനു റ്റില്‍ ജോണ്‍ കെന്നഡിക്ക് വിണ്ടുമൊരു സുവര്‍ണാവസരം. മധ്യഭാഗത്തുനിന്നും നീട്ടി ലഭിച്ച പന്ത് ആദ്യ ടച്ച് മനോഹ രമാക്കി ബോക്സിലേക്ക് കുതിച്ച കെന്നഡിക്ക് രണ്ടാം ടെച്ച് പിഴച്ചു. പ്രതിരോധ താരം സഞ്ജുവിന്റെ ഭീമന് പിഴവില്‍ നിന്നും കൊച്ചി രണ്ടാമത്തെ ഗോളും നേടി.
ബോക് സിലൂടെ പുറത്തേക്ക് പോവുന്ന പന്ത് സഞ്ജു ക്ലിയര്‍ ചെയ്യാതെ നോക്കി നിന്നു. വലതു വിംഗിലൂടെ പ്രതിരോധ താരങ്ങളെ വകഞ്ഞു മാറ്റി ഫസലു നടത്തിയ സോളോ മുന്നേറ്റത്തില്‍ നിന്നാണ് മലപ്പുറം കൊച്ചിയുടെ ലീഡ് കുറച്ചത്. 33-ാം മിനുറ്റിലാണ് മലപ്പുറത്തിന്റെ ഗോള്‍ വന്നത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്താണ് ഗ്യാലറിയില്‍ പൊട്ടിത്തെറി സൃഷ്ടിച്ച് കെന്നഡി തന്റെ രണ്ടാം ഗോളോടെ മലപ്പുറത്തിന് സമനില സമ്മാനിച്ചത്. മൊറോക്കന്‍ താരം എല്‍ഫോഴ്സി മധ്യ ഭാഗത്തുനിനിന്നും നീട്ടി നല്കിയ പന്ത് പ്രതിരോധ താരങ്ങളെയെല്ലാം നിഷ് പ്രയാസം കബളിപ്പിച്ചാണ് കെന്നഡി വല കുലുക്കിയത്. മധ്യ നിരയില്‍ നിന്നും ഇഷാന് പണ്ഡിത നടത്തിയ ഒറ്റയാന് മുന്നേറ്റമാണ് മലപ്പുറത്തിന് ലീഡും കെന്നഡിക്ക് ഹാട്രിക്കും സമ്മാനിച്ചത്.
ഇഷാന് പണ്ഡിത നല്കിയ പാസുമായി മുന്നേറിയ ടോണി ബോക്സിലേക്ക് നല്കിയ ബാള്‍ ഓടി വന്ന കെന്നഡി വലയിലേക്ക് തിരിച്ചു. മലപ്പുറം ലീഡില്‍. 88-ാം മിനുറ്റില്‍ പകരക്കാരനായി വന്ന ഇഷാന് പണ്ഡിത മലപ്പുറത്തിനായി ആദ്യ ഗോള്‍ നേ ടി പട്ടിക തികച്ചു. രണ്ടു പ്രതിരോധ താരങ്ങളെയും ഗോളിയെയും കമ്പളിപ്പിച്ചാണ് പണ്ഡിത വലകുലുക്കിയത്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala18 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala20 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

