Sports
സഞ്ജുവിന് അര്‍ധ സെഞ്ച്വറി; കേരളത്തിനെതിരെ ആന്ധ്രയ്ക്ക 120 റണ്‍സ് വിജയലക്ഷ്യം
ലക്നൗവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം സഞ്ജുവിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍…
ലക്നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്ര പ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് 120 റണ്‍സ് വിജയലക്ഷ്യം. സഞ്ജു 56 പന്തില്‍ പുറത്താവാതെ 73 റണ്‍സ് നേടി. ലക്നൗവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം സഞ്ജുവിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്. നിധീഷ് എം ഡിയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. ആന്ധ്രയ്ക്ക് വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ നാലാം ഓവറില്‍ തന്നെ രോഹന് കുന്നുമ്മലിന്റെ (2) വിക്കറ്റ് നഷ്ടമായി. രാജുവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീന് ആറ് റണ്‍സുമായി മടങ്ങി. കൃഷ്ണ പ്രസാദ് (5), അബ്ദുള്‍ ബാസിത് (2), സല്മാന് നിസാര്‍ (5), ഷറഫുദ്ദീന് (3) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ബിജു നാരായണന് (7) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു. ഒരറ്റം തകര്‍ന്നപ്പോഴും പിടിച്ചു നിന്ന സഞ്ജുവിന്റെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും എട്ട് ഫോറുമുണ്ടായിരുന്നു.
അഞ്ച് മത്സരങ്ങളില്‍ 16 പോയിന്റുള്ള് ആന്ധ്ര പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സങ്ങളില്‍ 12 പോയിന്റുള്ള കേരളം മൂന്നാം സ്ഥാനത്തും തുടരുകയാണ്. ഇന്ന് ജയിച്ചാല്‍ മാത്രമെ കേരളത്തിന് അടുത്ത റൗണ്ടില്‍ പ്രതീക്ഷ വെക്കേണ്ടതൊള്ളൂ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം
Football
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു
നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്.
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു. 42 ടീമുകളെ 12 ഗ്രൂപ്പുകളിലായി (A-L) നറുക്കെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്. ഗ്രൂപ്പ് ‘ജെ’യില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളും ഉള്‍പ്പെടുന്നു. അതേസമയം നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ലാണ്. സെനഗല്‍, നോര്‍വേ എന്നീ ടീമുകളാണ് മറ്റംഗങ്ങള്‍.
ബ്രസീല്‍ ഗ്രൂപ്പ് ‘സി’യിലാണ്. മൊറോക്കോ, ഹൈതി, സ്കോട്ട്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഗ്രൂപ്പ് ‘എ’യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിന്, യുറഗ്വായ് ടീമുകള്‍ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഗ്രൂപ്പ് ‘എല്ലി’ലും ഏറ്റുമുട്ടും.
വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ പ്രഖ്യാപിച്ച പ്രഥമ സമാധാനപുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചു.
അമേരിക്ക, കാനഡ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ഇതിനകം 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറുടീമുകള്‍ക്കായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.
മൂന്നു രാജ്യങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്കോ, ബോസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും.കാനഡയില്‍ രണ്ടും (വാന്‍കൂവര്‍, ടൊറന്റോ) മെക്സിക്കോയില്‍ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.
48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകള്‍ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പില്‍നിന്നാണ് നാലു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല് പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍.
Cricket
കളത്തിലും ഗൂഗിളിലും ട്രെന്‍ഡ്; ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ
കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.
വൈഭവ് സൂര്യവംശി കളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുക മാത്രമല്ല ചെയ്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (ഐപിഎല്‍), ഇന്ത്യ എയിലും ഏജ്-ഗ്രൂപ്പ് ക്രിക്കറ്റിലും തന്റെ ഇടിവെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.
വെറും 14 വയസ്സുള്ളപ്പോള്‍, സൂര്യവംശി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുവ ബാറ്റ്സ്മാനായി ഉയര്‍ന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന് റോയല്‍സിനായി 38 പന്തില്‍ 101 റണ്‍സ് അടിച്ചുകൂട്ടി – ടി20 സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി മാറിയപ്പോള്‍ ഇടംകൈയ്യന്‍ ദേശീയ വേദിയിലേക്ക് പൊട്ടിത്തെറിച്ചു. 11 സിക്സറുകളും ഏഴ് ബൗണ്ടറികളും അടങ്ങുന്ന അദ്ദേഹത്തിന്റെ സ്ഫോടനാത്മക ഇന്നിംഗ്സ്, വെറും 35 പന്തില്‍ സെഞ്ച്വറിയിലെത്തി – ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയതും ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയതും.
എന്നാല്‍ 2025 ലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിയില്ല. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയെ പ്രതിനിധീകരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ 32 പന്തില്‍ സെഞ്ച്വറി നേടിയ അദ്ദേഹം 15 സിക്സറുകളും 11 ബൗണ്ടറികളും സഹിതം ഇന്നിംഗ്സിനെ തകര്‍ത്തു.
ആഭ്യന്തര മേഖലയില്‍ സൂര്യവംശി ബീഹാറിന് വേണ്ടി തിളങ്ങി. 2025-26 രഞ്ജി ട്രോഫിയിലെ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു, മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ക്യാപ്റ്റനായി. മഹാരാഷ്ട്രയ്ക്കെതിരെ ബീഹാറിന് വേണ്ടി 61 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടിയ അദ്ദേഹം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
Sports
തകര്‍പ്പന്‍ ഫോമില്‍ കോലി; വിശാഖപട്ടണത്തെ മൂന്നാം ഏകദിന ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു
തുടക്കത്തില്‍ വില്‍പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍..
വിശാഖപട്ടണം: അപൂര്‍വ്വ ഫോമില്‍ വിരാട് കോലി. ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയ കോലി, തന്റെ ഫോമും ടീമിലെ സ്ഥാനവും ചോദ്യം ചെയ്തവര്‍ക്ക് തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിനുള്ള ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന് (എസിഎ) സ്ഥിരീകരിച്ചു.
നവംബര്‍ 28നാണ് മൂന്നാം ഏകദിനത്തിനായുള്ള ആദ്യഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. തുടക്കത്തില്‍ വില്‍പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍ റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും കോലി സെഞ്ചുറി നേടിയതോടെ കാഴ്ച മാറി.
രണ്ടാം, മൂന്നാം ഘട്ടങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ച മുഴുവന്‍ ടിക്കറ്റുകളും നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞു. ‘ഒന്നുപോലും വില്‍ക്കാതെ അവശേഷിച്ചില്ല,’ എന്ന് എസിഎ മീഡിയ ആന്‍ഡ് ഓപ്പറേഷന്‍സ് ടീമിലെ വൈ. വെങ്കിടേഷ് വ്യക്തമാക്കി.
പരമ്പരയില്‍ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളില്‍ നിന്ന് 118.50 ശരാശരിയില്‍ 237 റണ്‍സാണ് കോലി അടിച്ചുകൂട്ടിയിരിക്കുന്നത്. പരമ്പരയിലെ നിലവിലെ ടോപ്പ് സ്കോറും, ഏറ്റവും കൂടുതല്‍ സിക്സറുകളും ബൗണ്ടറികളും നേടിയ താരവുമാണ് കോലി.
വിശാഖപട്ടണത്ത് കോലിയുടെ ഏകദിന റെക്കോഡും അതിഗംഭീരമാണ്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഒരു മത്സരത്തില്‍ 99 റണ്‍സില്‍ പുറത്തായ കോലിക്ക് ഈ ഗ്രൗണ്ടിലെ ശരാശരി 97.83 ആണ്.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
kerala16 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

