main stories
മസാല ബോണ്ട് എന്ന ദുരൂഹത
ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള സോഷ്യല്‍ എഞ്ചിനിയറിങ്ങിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശം.
രമേശ് ചെന്നിത്തല
കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകളില്‍ ഒന്നായ കിഫ്ബി മസാല ബോണ്ട് വില്പനയുമായി ബന്ധപ്പെട്ട് ഫെമ നിയമങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ് അയച്ചിരിക്കുകയാണ്. ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള സോഷ്യല്‍ എഞ്ചിനിയറിങ്ങിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശം. മാത്രമല്ല, സ്വര്‍ണപ്പാളി കൊള്ള, സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ജനരോഷം എന്നിവയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് കൂടിയാണ് ബി.ജെ.പി സി.പി.എം അച്ചുതണ്ടിന്റെ ഈ നീക്കം. ഇത് കേരളത്തിലെ വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള ഒത്തുകളി മാത്രമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ പ്രതിപക്ഷം ഈ നോട്ടീസിനെ ഗൗരവമായി കാണുന്നില്ല.
പക്ഷേ കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാമ്പത്തിക ഇടപാട് എന്ന നിലയ്ക്ക് ഇതിനെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യാന്‍ ഈ ഇ.ഡി നോട്ടീസ് ഒരു അവസരമായിരിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്തതാണ് മസാല ബോണ്ട് ഇടപാടിന്മേലുള്ള വിവാദം. സര്‍ക്കാര്‍ പരമരഹസ്യ മായി മൂടിവെച്ചു നടത്താന്‍ ശ്രമിച്ച ഈ ഇടപാട് വെളിച്ചത്തു കൊണ്ടു വന്നത് പ്ര തിപക്ഷ നേതാവായിരിക്കെ ഞാനായിരുന്നു. പക്ഷേ ഈ വിഷയത്തില്‍ സര്‍ക്കാരിനെ യുടേണ്‍ അടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ ഫലമായി സംസ്ഥാനത്തിന് 1045 കോടി രൂപ കൊള്ളപലിശയിനത്തില്‍ നഷ്ടപ്പെട്ടു. രാജ്യത്തിന്റെ നിയമങ്ങള്‍ പലതും ലംഘിച്ചുകൊണ്ടു നടത്തിയ കിഫ്ബിയുടെ മസാല ബോണ്ട് ഇടപാ ട് കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട പ്രധാന ഘടകങ്ങളിലൊന്നാണ്. 2150 കോടിയുടെ മസാല ബോണ്ട് ലാവലിന്‍ കമ്പനിയുടെ ഉടമസ്ഥരില്‍ ഒരാളായ സി.ഡിപി.ക്യു എന്ന കനേഡിയന്‍ കമ്പനി 9.72 ശതമാനം കൊള്ളപ്പലിശയ്ക്കാണ് വാങ്ങിയത്. 2150 കോടിയുടെ ബോണ്ടിന് അഞ്ചു വര്‍ഷം കൊണ്ട് 1045 കോടി രൂപ പലിശയായി നല്കേണ്ടതുണ്ടായിരുന്നു. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ തിരികെ നല്‍കേണ്ടിവന്നത് ആകെ 3795 കോടി രുപയാണ്. ബോണ്ട് വില്‍പ്പനയുമായി ബന്ധപ്പെട്ട് ബാങ്ക് ഫീസടക്കമുള്ള മറ്റു ചെലവുകള്‍ക്ക് 2.29 കോടി രൂപയും ഉദ്യോഗസ്ഥരുടെ യാത്രാചെലവും പുറമെ, ഇതിനേക്കാള്‍ പ്രധാനം ഇത്രയും കൂടിയ പലിശയ്ക്കു വിറ്റ മസാല ബോണ്ടില്‍ നിന്നുള്ള തുക അതിലും കുറഞ്ഞ പലിശയ്ക്കാണ് ഇവിടെ ബാങ്കുകളില്‍ ഇട്ടിരുന്നതെന്നും പിന്നീട് വെളിവാക്കപ്പെട്ടു. എന്തിനു വേണ്ടിയായിരുന്നു അത്..? ദുരൂഹമായ ഈ ഇടപാടില്‍ വന്‍ അഴിമതിയും ധൂര്‍ത്തും നടന്നു എന്നു ഞങ്ങള്‍ അന്ന് ചൂണ്ടിക്കാട്ടി. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി. തന്നെ റിപ്പോര്‍ട്ട് ചെയ്തു. സി.എ.ജിയുടെ ആ നിഗമനങ്ങള്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് നീക്കം ചെയ്യുന്ന വിചിത്ര നടപടിയുമുണ്ടായി എന്നത് വേറെ കാര്യം
എന്താണ് മസാല ബോണ്ടുകള്‍?
രാജ്യാന്തര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ത്തന്നെ കടപ്പത്രങ്ങള്‍ ഇറക്കി പണം സമാഹരിക്കുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നു പറയുന്നത്. ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മസാല ബോണ്ടുകള്‍ എന്ന ആശയം മുന്നോട്ടു വെച്ചത്. എന്നാല്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും മസാല ബോണ്ടിനു പിന്നാലെ പോയില്ല. ആദ്യം അതിനു തയാറാവുന്ന സംസ്ഥാനം കേരളമായിരുന്നു. മോദിയുടെ സാമ്പത്തികനയങ്ങളുടെ ആരാധകനായ കേരള മുഖ്യമന്ത്രി പിണറായി വിജയന് 2019 മേയ് 18നാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടുകള്‍ പു റത്തിറക്കിയത്.
കൊള്ളപ്പലിശ
മസാല ബോണ്ടിറക്കിയ സ്ഥാപനങ്ങള്‍ തങ്ങളുടെ കടപ്പത്രങ്ങള്‍ക്കു നല്കുന്ന പലിശയും കിഫ്ബി കൊടുക്കുന്ന പലിശയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 6.8 ശതമാനം പലിശ നിക്ഷേപകര്‍ക്കു നല് കിക്കൊണ്ടാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് മസാല ബോണ്ടിറക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 7.3 ശതമാനം പലിശനിരക്കിലാണ് 3000 കോടിയുടെ മസാല ബോണ്ട് ഇറക്കിയത്. ഐ.ആര്.ഇ.ഡി.എ. 7.12 ശതമാനം പലിശയ്ക്കാണ് മസാല ബോണ്ടുകള്‍ വിറ്റത്. എന്നാല്‍ ദുരൂഹമെന്നു പറയട്ടെ, കേരളത്തിന്റെ കിഫ്ബി പുറത്തിറക്കിയ മസാലബോണ്ടില്‍ നിക്ഷേപകരായ സി.ഡി.പിക്യുവിന് സര്‍ക്കാര്‍ നല്‍കേണ്ടത് 9.72 ശതമാനം കൊള്ളപ്പലിശയാണ്. അഞ്ചു വര്‍ഷം കൊ ണ്ട് മുതലും പലിശയുമായി തിരിച്ചടച്ചത് 3195 കോടി രൂപ കേരളീയര്‍ ഒരോ ലിറ്റര്‍ ഇന്ധനം തങ്ങളുടെ വാഹനത്തിന് അടിക്കുമ്പോഴും ഓരോ രൂപയാണ് കിഫ്ബി ഫണ്ടിലേക്ക് എത്തുന്നത് പൊതുജനങ്ങ ളുടെ ആ പണമാണ് മസാല ബോണ്ടിന്റെ കൊള്ളപ്പലിശയ്ക്കു ധൂര്‍ത്തടിക്കുന്നത്. അന്താരാഷ്ട്ര ഫിനാന്‍സ് കോര്പറേഷന് പോലും 4.5 ശതമാനം പലിശ നിരക്കിലാണ് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടിറക്കിയത്. ലോകബാങ്ക് പലിശയാകട്ടെ, ഇപ്പോള്‍ 25 ശതമാനമേയു ഉള്ളൂ. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത 16 ഇന്ത്യന്‍ കമ്പനികള്‍ 5.5 ശതമാനം മുതല്‍ 7.5 ശതമാനം വരെ പലിശയ്ക്കാണ് മസാല ബോണ്ടുകള്‍ ഇറക്കിയത്. അപ്പോള്‍ കിഫ്ബി 9.72 ശതമാനം കൊള്ളപ്പലിശ നല്കി മസാല ബോണ്ടുകള്‍ ഇറക്കിയതെന്തിന് അതും ഇത്തരത്തില്‍ വി ദേശത്തുനിന്ന് പണം സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന 293(1) അനുച്ഛേദം പോലും ലംഘിച്ചുകൊണ്ട് അത്തരത്തിലൊരു അടിയന്തരസാഹചര്യം കേരളത്തിലെ പശ്ചാ ത്തല വികസന മേഖലയില്‍ ഉണ്ടായിരുന്നോ ?
ദുരൂഹമായ ഇടപാടുകള്‍
മസാല ബോണ്ടുകള്‍ വാങ്ങുന്നത് ലാവ് ലിന് ബന്ധമുള്ള കമ്പനിയാണെന്ന വസ്തുത ഞാന്‍ പുറത്തു കൊണ്ടുവന്നപ്പോള്‍ എസ്.എന്‍.സി. ലാവലിനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. എസ്.എന്‍.സി. ലാവലിന്റെ 20 ശതമാനം ഓഹരികള്‍ കൈവശമുള്ള കമ്പനിയാണ് സി.ഡി.പി.ക്യു. ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തതെന്നും, ലോകത്താര്‍ക്കും അതു വാങ്ങാമെന്നും, സി.ഡി.പിക്യു വന്ന് വാങ്ങിയതില്‍ ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. മാത്രമല്ല, പബ്ലിക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും, അദ്ദേഹം പറഞ്ഞു. അതായ ത്, മസാല ബോണ്ട് പബ്ലിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും, അതിനാല്‍ അതില്‍ കമ്മിഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, പബ്ലിക് ഇഷ്യൂ ആയിട്ടല്ല. പ്രൈവറ്റ് ഇഷ്യൂ ആയിട്ടാണ് മസാല ബോണ്ട് ആദ്യം പ്ളേസ് ചെയ്തത് എന്നതിന്റെ തെളിവുകള്‍ ഞാന്‍ പുറത്തു വിട്ടതോടെ സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞു.
യഥാര്‍ത്ഥത്തില്‍ ലണ്ടന്‍ സ്റ്റോക് എക്സ് ചേഞ്ചില്‍ മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യുന്നതിനു മുമ്പുതന്നെ 2019 മാര്‍ച്ച് 29നു മുമ്പേ അവ വിറ്റഴിച്ചിരുന്നു. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചുകഴിഞ്ഞിരുന്നു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിലും ഈ വിവരമുണ്ട്. വില്പനയും നടന്നു പണവും ലഭിച്ചു കഴിഞ്ഞശേഷം ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത് 2019 ഏപ്രില്‍ ഒന്നിനായിരുന്നു. അതായത്, ഒരു മാസത്തിനു ശേഷം. മുഖ്യമന്തി സ്റ്റോക് എക്സ്ചേഞ്ചില്‍ ചെന്ന് ആഘോഷപൂര്‍വം മണി മുഴക്കുന്നത് പിന്നെയും ഒരു മാസം കൂടി കഴിഞ്ഞ് മെയ് 17 നും. എന്തിനായിരുന്നു ഈ നാടകം. കോടികള്‍ കൈക്കൂലി വാങ്ങിയ ലാവ്ലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൊള്ളപ്പലിശയ്ക്ക് ബോണ്ട് വിറ്റതെന്തിനായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ബാങ്ക്, എ.ഡി.ബി. എന്നിവ സംസ്ഥാനത്തിന് നല്കുന്ന വായ്പ നാലു ശതമാനത്തില്‍ താഴെ പലിശയ്ക്കാണ്. യു.ഡി.എഫ്. ഭരണകാലത്ത് കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയായ എ.ഡി.എഫ്. 1.35 ശതമാനം പലിശയ്ക്കാണ് 1350 കോടി രൂപ വായ്പ തന്നത്. വാട്ടര്‍ മെട്രോയ്ക്ക് ജര്‍മന്‍ കമ്പനിയായ കെ.എസ്.ഡബ്ല്യു. 582 കോടി 1.55 ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കിയിട്ടുള്ളത്. ഇവയെല്ലാം നിലനില്‍ക്കുമ്പോഴാണ് ഇത്ര കൊള്ളപ്പലിശയ്ക്ക് കേരള സര്‍ക്കാര്‍ ഈ ഇടപാട് നടത്തിയത്. എന്താ യാലും കാലം ഇതിനു പിന്നിലെ മുഴുവന്‍ സത്യങ്ങളും പുറത്തു കൊണ്ടു വരിക തന്നെ ചെയ്യും.
kerala
കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസ്: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവിനെയും ഒഴിവാക്കി കുറ്റപത്രം
മേയറുടെ സഹോദരന് അരവിന്ദിനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എയെയും ഒഴിവാക്കി കുറ്റപത്രം. മേയറുടെ സഹോദരന് അരവിന്ദിനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം ആര്യക്കും ഭര്‍ത്താവിനും പൊലീസ് നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മേയറും എം.എല്‍.എയും മോശം പദപ്രയോഗം നടത്തിയതിനോ ബസില്‍ അതിക്രമിച്ചു കയറിയതിനോ തെളിവില്ലെന്ന് കാണിച്ചാണ് കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ബസിന്റെ വാതില്‍ ഡ്രൈവര്‍ യദു തന്നെയാണ് തുറന്നു കൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതസേമയം, ഡ്രൈവര്‍ യദുവിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന് മ്യൂസിയം പൊലീസാണ് കുറ്റപത്രം നല്‍കുന്നത്.
kerala
‘പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാര്‍; ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞു’; വി ഡി സതീശന്
സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞുവെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശന് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും തെളിവുകള്‍ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കട്ടത് പൊളിറ്റിക്കല്‍ തീരുമാനമാണെന്നും അദേഹം പറഞ്ഞു.
കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ശബരിമലയിലെ തങ്കവിഗ്രഹം വരെ ഈ സംഘം അടിച്ചുമാറ്റുമെന്നും വിഡി സതീശന് പറഞ്ഞു. അറസ്റ്റിലായ നേതാക്കന്മര്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയന്നിട്ടാണെന്നും അദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ ബന്ധം എസ്ഐടി പരിശോധിക്കണമെന്നും വിഡി സതീശന് പറഞ്ഞു.
india
‘ദലിത്-ഒബിസി വോട്ടുകള്‍ വെട്ടിമാറ്റുന്നു’: എസ്ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ് ആയതായി രാഹുല്‍ ഗാന്ധി
ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ സമുദായങ്ങളെ ലക്ഷ്യമിട്ട് പേരുകള്‍ നീക്കം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായി രംഗത്തെത്തി. രാജ്യത്ത് നടപ്പാക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയ ബിജെപിക്ക് ഗുണകരമാക്കാനുള്ള രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവായി മാറിയിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചൂണ്ടിക്കാട്ടി. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ ലക്ഷ്യമിട്ട് നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയിരുന്ന വിപിന്‍ യാദവിന്റെ ആത്മഹത്യയ്ക്കു പിന്നിലും ഇതേ സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗക്കാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന സമ്മര്‍ദ്ദം പാലിക്കാത്ത പക്ഷം ജോലിയില്‍ നിന്നും പുറത്താക്കുമെന്നും പൊലീസ് നടപടി നേരിടുമെന്നും യാദവ് നേരിട്ട ഭീഷണിയുണ്ടായിരുന്നുവെന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ 19 ദിവസത്തിനിടെ 16-ഓളം ബിഎല്‍ഒമാര്‍ മരണമടഞ്ഞുവെന്ന കോണ്‍ഗ്രസിന്റെ ആരോപണവും രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. അമിത സമ്മര്‍ദ്ദവും നിര്‍ബന്ധിത സാഹചര്യങ്ങളുമാണ് പല മരണങ്ങള്‍ക്കുമുള്ള കാരണമെന്ന് പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സമുദായങ്ങളില്‍നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കുന്ന പ്രവണതയും കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാനില്‍ മാത്രം കോണ്‍ഗ്രസിന് ശക്തമായ മണ്ഡലങ്ങളില്‍ 20,000 മുതല്‍ 25,000 വരെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര ആരോപിച്ചു. വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ നടക്കുന്നത് അസാധുവായ രാഷ്ട്രീയ ഇടപെടലാണെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala13 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india14 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala11 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
More2 days agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

