Connect with us

kerala

നായകന്‍ വില്ലനായ കഥ

അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആദ്യം വിളിച്ചു പറഞ്ഞത് നടിയുടെ ആത്മസുഹൃത്തും ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ പിന്നാലെ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി വളപ്പില്‍ നിന്നും നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമണത്തി നിരയായതിന് പിന്നിലെ ഗൂഡാലോചന പുറത്തു വന്നതിലു മുണ്ട് വമ്പന്‍ ട്വിസ്റ്റ്. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആദ്യം വിളിച്ചു പറഞ്ഞത് നടിയുടെ ആത്മസുഹൃത്തും ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ പിന്നാലെ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി വളപ്പില്‍ നിന്നും നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ അന്വേഷണം മലയാള സിനിമയെ അടക്കി ഭരിച്ച നടന്‍ ദീലിപിലേക്കും നീങ്ങി.

നടി ആക്രമിക്കപ്പെട്ടു ദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 19ന് താരസംഘടനയായ അമ്മ എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് സംഘടി പ്പിച്ച പ്രതിഷേധ സംഗമമാണ് വഴിത്തിരിവായത്. നടന്മാരും നടികളും സംവിധായകരും അടക്കം സിനിമാ മേഖലയിലെ പ്രമുഖരെല്ലാം തടിച്ചു കൂടി. സൂപ്പര്‍താരങ്ങള്‍ അടക്കമുളവര്‍ യോഗത്തില്‍ പങ്കാളികളായി ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപലപിക്കുകയും നടിക്ക് ഐക്യ ദാര്‍ഢ്യം നല്‍കുകയും ചെയ്തു. ചിലര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചിലര്‍ അക്രമത്തെ അപലപിച്ചു. മറ്റു ചിലരാവട്ടെ സങ്കടപ്പെട്ടു. എന്നാല്‍, മഞ്ജുവാര്യര്‍ നടത്തിയ പ്രസംഗമാണ് ശ്രദ്ധിക്കപ്പെട്ടത്. ‘ഈ ആക്രമണത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു കൊണ്ടുവരാന്‍ വേണ്ട ഇടപെടലാണ് നാം നടത്തേണ്ടത്’, എന്നായിരുന്നു മഞ്ജുവിന്റെ പ്രസംഗം.

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആ ഗൂഡാലോചനയാണ് പുറത്തു വരേണ്ടത് എന്നുള്ള പ്രസംഗം അന്വേഷണ സംഘം മുഖവിലക്കെടുത്തു. ഈ പ്രസംഗത്തിനു ചുവടു പിടിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ആരാണ് ഗൂഡാലോചനക്കു പിന്നില്‍ എന്നുയര്‍ന്ന ചോദ്യം നാലാം നാള്‍ മുതല്‍ നടന്‍ ദിലീപിനെതിരെ സംശയ ത്തിന്റെ മുനകള്‍ തറഞ്ഞു. ഈ സമയത്ത് ദിലീപ് മുഖ്യമ ന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉ ദ്യോഗസ്ഥര്‍ക്കും അയച്ച മെ സേജുകള്‍ വഴിത്തിരിവായി. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ താന്‍ മാനസിക സമ്മര്‍ചനക്കു പിന്നില്‍ എന്നുയര്‍ന്ന ചോദ്യം. നാലാം നാള്‍ മുതല്‍ നടന്‍ ദിലീപിനെതിരെ സംശയത്തിന്റെ മുനകള്‍ തറഞ്ഞു. ഈ സമയത്ത് ദിലീപ് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അയച്ച മെസേജുകള്‍ വഴിത്തിരിവായി. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ താന്‍ മാനസിക സമ്മര്‍ദ്ധത്തിലാണെന്നും പലരും തന്നെ സംശയിക്കുന്നതായും അങ്ങയില്‍ മാത്രമാണ് തനിക്കു വിശ്വാസമെന്നായിരുന്നു മെജേസിലെ ഉള്ളടക്കം. ഇതിനു പിന്നാലെ ഫെബ്രുവരി 23ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തി.

എന്നാല്‍, നാടകീയമായികോടതി വളപ്പില്‍ നിന്നും സുനി പൊലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശിയായ പള്‍സര്‍ സുനിയാണ് ക്വട്ടേഷന്‍ സംഘത്തിന്റെ തലവനെന്ന് പൊലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. കൊച്ചിയില്‍ അടക്കം ഒട്ടേറെ കേസുകളിലും പ്രതിയായിട്ടുണ്ട്. കൂടാതെ നടന്‍ മുകേഷിന്റെയും നടന്‍ ദിലീപിന്റെ മാനേജ റുടെയും ഡ്രൈവറായി പ്രവര്‍ത്തിച്ചു. പള്‍സര്‍ സുനിയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ദീലിപുമായുള്ള ബന്ധം പൊലീസിന് ലഭിച്ചു. കൂടാതെ ദിലീപിന്റെ ചിത്രങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയതായും വിവരം ലഭിച്ചു. ഇതോടെയാണ് നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാകുന്നതുംഗൂഢാലോചന കുറ്റത്തിലേക്കെത്തുന്നതും.

ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. പുലര്‍ച്ചെ രഹസ്യ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകള്‍ നിരത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ ദിലീപ് പൊട്ടിക്കരഞ്ഞു. ഒരുഘട്ടത്തില്‍ ബോധക്ഷയം നടിച്ചും ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമം നടത്തി. തൊട്ടടുത്ത ദിവസം അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. 86 ദിവസത്തിന് ശേഷമാണ് കോടതി നടന് ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ ശേഷം ദിലീപിന് നാമമാത്ര ചിത്രങ്ങള്‍ മാത്രമാണഭിച്ചത്. അഭിനയിച്ചതില്‍ ഏറെയും ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.

 

നിയമ പോരാട്ടം നടന്ന എട്ടര വര്‍ഷം
നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി പറയും

കൊച്ചി: എട്ടരവര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ സ്‌കോടതിയിലാണ് നിയമനടപടികള്‍ നടക്കുന്നത്. നടന്‍ ദിലീപ് അടക്കം കേസിലെ എല്ലാ പ്രതികളും വിധി ദിനത്തില്‍ ഹാജരാകും. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയത്. കേരളത്തെ നടുക്കിയ കേസില്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പ്രതികളാണുള്ളത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ ഒന്നാം പ്രതി. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. 2017 ഫെബ്രുവരി 17ന് ഷൂട്ടിങ്ങിനു ശേഷം തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നടിയെ ആക്രമിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ആണ് കേസ്. ജയിലിലായിരുന്ന പള്‍സര്‍ സുനി 2024 സെപ്തംബറിലാണ് ജാമ്യത്തിലിറങ്ങിയത്. കേസില്‍ രണ്ട് പേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. നടന്‍ ദിലീപ് നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ പള്‍സര്‍ സുനിയും സംഘവും അക്രമിച്ചതെന്നാണ് അമ്പേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. 2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2010 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി യില്‍ വിചാരണ ആരംഭിച്ചു. 2018 ജൂണില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതോടെ 2020ലാണ് പിന്നീട് വിചാരണ പുനരാരംഭിച്ചത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. സാക്ഷി വിസ്താരം പൂര്‍ത്തിയായത് നാലര വര്‍ഷം കൊണ്ടാണെ പ്രത്യേകതയും കേസിനുണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാന്‍ മാത്രം ഒരു മാസം സമയമെടുത്തു. കേസില്‍ 2017 ജൂലൈ 10ന് അറസ്റ്റിലായദിലീപ് 6 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.

 

kerala

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു: പത്തിലധികം ബോട്ടുകള്‍ കത്തിനശിച്ചു

സ്ഥലപരിമിതിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്തുന്ന കാര്യത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടായി.

Published

on

കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ നങ്കൂരമിട്ടുനിന്ന മത്സ്യബന്ധന ബോട്ടുകളില്‍ വലിയ തീപിടിത്തം. പത്തിലധികം ബോട്ടുകളാണ് കത്തിനശിച്ചത്. സ്ഥലപരിമിതിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്തുന്ന കാര്യത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടായി.

തീപിടിത്തത്തെ തുടര്‍ന്ന് 20-ലധികം ഗ്യാസ് സിലിണ്ടറുകള്‍ക്കും തീപിടിച്ചതോടെ സാഹചര്യം കൂടുതല്‍ ഗുരുതരമായി. നാട്ടുകാര്‍ ബോട്ടുകളുടെ കെട്ടഴിച്ചുവിട്ടതോടെ വലിയ അപകടം ഒഴിവാക്കാനായി. തീപിടിത്തത്തിന്റെ കാരണം വ്യക്തതയില്ല.

രണ്ടാഴ്ച മുമ്പും ഇതേ പ്രദേശത്ത് സമാനമായ തീപിടിത്തം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തിരുവനന്തപുരം പുഴയൂര്‍ സ്വദേശികളുടേതാണ് ബഹുഭാഗം ബോട്ടുകളും. കത്തിയ ചില ബോട്ടുകള്‍ തീയുടെ ആഘാതത്തില്‍ ഒഴുകിപ്പോയി.

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി

Published

on

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.

ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.

4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍

മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.

Published

on

ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.

മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.

Continue Reading

Trending