Connect with us

kerala

നടിയെ ആക്രമിച്ച കേസ്; ‘അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണം’; ഹര്‍ജി നല്‍കി അതിജീവിത

വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹര്‍ജിയില്‍ പറയുന്നത്

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയില്‍ നടത്താന്‍ ഹര്‍ജി നല്‍കി അതിജീവിത. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും

കഴിഞ്ഞ ദിവസം കേസില്‍ അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടായിരുന്നു കത്തയച്ചത്. കേസില്‍ ദിലീപടക്കമുള്ള പ്രതികള്‍ക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുന്നത്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ കേസില്‍ പ്രതികളാണ്. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സര്‍വ്വ അതിര്‍ത്തികളും അടച്ചുപൂട്ടി ഫലസ്തീന്‍ ജനതയെ ഇസ്രാഈല്‍ പട്ടിണിക്കിട്ട് കൊല്ലുന്നു; ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന ലോകത്തെവിടെയുമുള്ള മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപി.

Published

on

ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന ലോകത്തെവിടെയുമുള്ള മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപി. ആദ്യം ഇസ്രാഈല്‍ ബോംബിട്ട് കുഞ്ഞുങ്ങള്‍ അടക്കമുള്ള പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി. ഇപ്പോള്‍ സര്‍വ്വ അതിര്‍ത്തികളും അടച്ചുപൂട്ടി പട്ടിണിക്കിട്ട് ഫലസ്തീന്‍ ജനതയെ കൊല്ലുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇ.ടി പറഞ്ഞു.

ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയുഷന്‍ ക്ലബ്ബില്‍ എംപിമാരുടെ ഐക്യദാര്‍ഢ്യ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ എംപിമാരായ ദിഗ് വിജയ് സിംഗ്, ജോണ്‍ ബ്രിട്ടാസ് പ്രൊഫ. മനോജ് ജാ, അബ്ദുസമദ് സമദാനി, ദുരൈ വൈക്കോ, നവാസ് ഗനി, ജാവേദ് അലി ഖാന്‍, ഫൗസിയ ഖാന്‍, എന്‍ കെ പ്രേമചന്ദ്രന്‍, എ എ റഹീം, പി സന്തോഷ് കുമാര്‍, , സുദമാ പ്രസാദ്, ജോസ് കെ മാണി, ഫ്രാന്‍സിസ് ജോര്‍ജ്, പി വി അബ്ദുല്‍ വഹാബ്, മുഹിബുള്ള നദ് വി, ജെബി മേത്തര്‍, സല്‍മ രാജാത്തി,രേണുക ചൗദരി, ഇമ്രാന്‍ പ്രതാപ് ഗഡി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Continue Reading

kerala

വോട്ട് കൊള്ള; 327 വോട്ടുകള്‍ സി.പി.എം സഹകരണ സര്‍വ്വീസ് ബാങ്ക് കെട്ടിട നമ്പറില്‍

ബേപ്പൂര്‍ സഹകരണ സര്‍വ്വീസ് ബാങ്ക് കെട്ടിട നമ്പറിലാണ് ഒന്നിച്ച് 327 വോട്ടര്‍മാരെ ചേര്‍ത്തത്.

Published

on

കോഴിക്കോട്: ഒരൊറ്റ കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാരെ സൃഷ്ടിച്ചതിന്റെ പുകമറയും നീങ്ങുമ്പോള്‍ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായിവ്യക്തമായതായി മുസ്്‌ലിംലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബേപ്പൂര്‍ സഹകരണ സര്‍വ്വീസ് ബാങ്ക് കെട്ടിട നമ്പറിലാണ് ഒന്നിച്ച് 327 വോട്ടര്‍മാരെ ചേര്‍ത്തത്. ഇവര്‍ ആരെല്ലാമെന്നതില്‍ അവ്യക്തതയുണ്ടെങ്കിലും ചിലര്‍ക്ക് പല ഡിവിഷനിലും ബൂത്തിലും വോട്ടുകളും കണ്ടെത്തി.

മാറാട് ഡിവിഷനിലെ 49/49 എന്ന നമ്പറിലുള്ള കെട്ടിടം അരക്കിണര്‍ ജയ്ഹിന്ദ് അന്തൊടത്ത് അനിതയുടെ പേരിലുള്ള കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങാണ്. അനിതയാണ് സി.പി.എം നിയന്ത്രണത്തിലുള്ള ബേപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് വാടകക്ക് നല്‍കിയത്. കോര്‍പ്പറേഷന്‍ രേഖകളില്‍ പോലും കൊമേഴ്‌സ്യല്‍ ആവശ്യത്തിനുള്ള കെട്ടിടമെന്ന് വ്യക്തമാക്കുമ്പോഴാണ് ഇതില്‍ 327 പേര്‍ താമസിക്കുന്നു എന്ന പേരില്‍ വോട്ടര്‍മാരാക്കിയത്. ഒരേ വീട് നമ്പറില്‍ നൂറ് കണക്കിന് വോട്ടുകള്‍ ചേര്‍ക്കുകയും പെട്ടെന്ന് കണ്ടെത്താതിരിക്കാന്‍ വേണ്ടി പല വാര്‍ഡുകളിലും ഡിവിഷനുകളിലുമായി ഇത് പല ഭാഗത്താക്കുകയും ചെയ്താണ് പുകമറ സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറി ലാക്കാക്കിയുള്ള ഗൂഢപദ്ധതിയാണിതെന്ന് വ്യക്തം.

മൂന്നാലുങ്ങല്‍ ഡിവിഷനില്‍ പി.ടി ഉഷ റോഡില്‍ 62/1629 ല്‍ 70 വോട്ടര്‍മാരാണുളളത്. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ ഈ വീട് അന്വേഷിച്ചെത്തിയെങ്കിലും അങ്ങിനെയൊരു കെട്ടിടം തന്നെ ഇല്ലെന്ന് വ്യക്തമായി. 1615 ന് ശേഷം 1632 എന്ന കെട്ടിടമാണുളളത്. ഇല്ലാത്ത കെട്ടിടങ്ങളുടെ മറവില്‍ കൂട്ടത്തോടെ വോട്ടുകള്‍ സൃഷ്ടിക്കുന്നത് ആകസ്മികമല്ല. ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചോ മറ്റിടത്തും വോട്ടു ചെയ്‌തെത്തിയോ കളളവോട്ട് ചെയ്യാനുള്ള വാതായനമാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. 0 എന്ന വീട്ടു നമ്പറില്‍ വിവിധ ഡിവിഷനുകളിലായുള്ളത് 1088 വോട്ടുകളാണ്. വിത്യസ്ഥ ബൂത്തുകളിലായി ചിതറിച്ചാണ് കണ്‍കെട്ട്.

പൂത്തൂര്‍ ഡിവിഷനില്‍ 4/500 എന്ന വീട്ട് നമ്പറില്‍ 320 വോട്ടര്‍മാരാണുള്ളത്. ഇവര്‍ അഞ്ച് ബൂത്തുകളിലായാണുള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ തന്നെ 4/400 എന്ന വീട് നമ്പറില്‍ 248 വോട്ടര്‍മാരുണ്ട്. 03/418 എന്ന നമ്പറില്‍ 196 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 11 എണ്ണം കൊമ്മേരി ഡിവഷനിലും 185 എണ്ണം കുറ്റിയില്‍ താഴം ഡിവിഷനിലുമാണ്. 5/0 എന്ന വീട്ട് നമ്പറിലെ 192 വോട്ടര്‍മാരില്‍ 149 എണ്ണം മൊകവൂര്‍ ഡിവിഷനിലും 43 എണ്ണം കുണ്ടുപറമ്പ് ഡിവിഷനിലുമാണ്. 50/50 എന്ന വീട് നമ്പറിലെ 103 വോട്ടര്‍മാരില്‍ 26 എണ്ണം മാറാട് ഡിവിഷനിലും 72 എണ്ണം നടുവട്ടം ഡിവിഷനിലും അഞ്ചെണ്ണം മാത്തോട്ടം ഡിവിഷനിലുമാണ്.

59 ാം ഡിവിഷനിലെ പട്ടികയില്‍ പാര്‍ട്ട് 7 ല്‍ റെയില്‍വെ കോളനിയെന്ന പേരില്‍ വ്യത്യസ്ത ക്രമ നമ്പറുകളിലായി വോട്ടുകളുണ്ട്. മേല്‍ റെയില്‍വേ കോളനിയില്‍ സ്ഥിരതാമസക്കാരില്ലെന്നും നടപടി സ്വീകരിക്കണമെന്നും നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നെങ്കിലും അവ നീക്കം ചെയ്യാത്തതിലും ലക്ഷ്യം വ്യക്തമാണ്. വര്‍ഷങ്ങളായി റെയില്‍ കോളനിയെന്ന വിലാസത്തില്‍ താമസക്കാരില്ല. തൊട്ടടുത്ത് വീട്ടുകളിലെ വോട്ടര്‍മാര്‍ ഒരുമിച്ച് വരുന്നതിന് പകരം കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വോട്ടുകളാണ് ക്രമ നമ്പര്‍ പ്രകാരം വരുന്നത്. അതു കൊണ്ട് തന്നെ വോട്ടര്‍ പട്ടിക ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി പഠിക്കാന്‍ മറ്റുളളവര്‍ക്ക എളുപ്പമല്ലാത്തതാണ് പഴുതാക്കുന്നത്.
അഴിമതിയിലൂടെ സമ്പാതിച്ച കോടികള്‍ വാരി വിതറിയാലും വിജയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് സി.പി.എം ചില ഉദ്യോഗസ്ഥരിലൂടെ കൃത്രിമത്തം നടത്താന്‍ ശ്രമിക്കുന്നത്.

രാഹുല്‍ ഗാന്ധി കണ്ടെത്തി പുറത്തുവിട്ട വോട്ടു കൊള്ളക്ക സമാനമാണിത്. ഈ ക്രമക്കേടിന് കൂട്ടുനിന്ന് ജനാധിപത്യം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥരെ ഇംപീച്ച് ചെയ്ത് ക്രിമിനല്‍ കേസെടുത്ത് നിയമത്തിന് മുമ്പിലെത്തിക്കണം. മുസ്്‌ലിംലീഗ് നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജന.സെക്രട്ടറി ടി.ടി ഇസ്്മായില്‍, ഭാരവാഹികളായ എന്‍.സി അബൂബക്കര്‍, എസ്.വി ഹസ്സന്‍ കോയ, അഡ്വ.എ.വി അന്‍വര്‍, എം കുഞ്ഞാമുട്ടി എന്നിവര്‍ വ്യക്തമാക്കി.

Continue Reading

kerala

നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍

Published

on

ഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ആവശ്യം ഉയര്‍ത്തി റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയ അധികാരികളെ നിരന്തരം അദ്ദേഹം സമീപിച്ചിരുന്നു.

ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു.

Continue Reading

Trending