india
വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.
തമിഴ്നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന് സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാല്‍പ്പാറയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന് നൂറിന് ഇസ്ലാമിനെയും ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.
india
‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.
രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.
india
ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍
പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചതെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിവസവും യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തിയിരുന്നു.
പ്രശ്നം പരിഹരിക്കാന്‍ ത്രിതല നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നാളെ മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞു. ഡിസംബര്‍ പത്തിനും 15 നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് നൊമ്പരമായി ഇന്നും ഓര്‍മയിലുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം ഉറഞ്ഞുതുള്ളിയ ആ കറുത്ത ദിന (1992 ഡിസംബര്‍ 6) ത്തിന്റെ സ്മരണകള്‍ക്ക് മരണമില്ല. തകര്‍ക്കപ്പെട്ട ഒരു ആരാധനാലയം എന്ന നിലയില്‍ മാത്രമല്ല, ഭരണഘടനാമൂല്യങ്ങളും നിയമവ്യവസ്ഥയും കയ്യേറ്റം ചെയ്യപ്പെട്ടതിന്റേയും സാമാന്യനീതി പോലും നിഷേധിക്കപ്പെട്ടതിന്റേയും പ്രതീകം എന്ന നിലയിലാണ് ബാബരി മസ്ജിദ് ഓര്‍മിക്കപ്പെടുന്നത്.
ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ച വിഷയമായിരുന്നു ബാബരി മസ്ജിദ്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള അവകാശത്തര്‍ക്കം എന്ന നിലയിലല്ല, മറിച്ച് ഇന്ത്യന്‍ മതേതരത്തിന്റെ തകര്‍ച്ചയുടെ ദിനംകൂടിയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയവും രാഷ്ട്രവും തമ്മിലുള്ള തുറന്ന യുദ്ധമായിരുന്നു ബാബരി മസ്ജിദ് വിഷയം. ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബാബരി മസ്ജിദും അനുബന്ധ വ്യവഹാരങ്ങളും മാറിയതും മറ്റൊന്നുകൊണ്ടല്ല.
മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സേനാനായകനായിരുന്ന മീര്‍ബാഖി 1528ലാണ് ബാബരി മസ്ജിദ് നിര്‍മിച്ചത്. രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചത് എന്ന വാദം ഉയര്‍ത്തി ആദ്യത്തെ അക്രമം നടന്നത് 1853 ലാണ്. പിന്നീട് 80 വര്‍ഷങ്ങള്‍ക്ക് ശേഷം 1934ല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാവുകയും മസ്ജി ദിന്റെ മതിലും താഴികക്കുടവും തകര്‍ക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരാണ് ഇവ പുനര്‍നിര്‍മിച്ചത്. 1940ല്‍ ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ പള്ളിയില്‍ അ തിക്രമിച്ചു കയറി രാമവിഗ്രഹം സ്ഥാപിക്കുന്നതോടെ വിഷയം കൂടുതല്‍ രൂക്ഷമായി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ വിഷയം കോടതിയില്‍ എ ത്തുകയും തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച് മസ്ജിദ് പൂട്ടുകയും ചെയ്തു. 1984ല്‍ മസ്ജിദ് ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുകയും 1986ല്‍ ജില്ലാ ജഡ്ജി ഹിന്ദുക്കള്‍ക്ക് ആരാധനകള്‍ക്കായി മസ്ജിദ് തുറന്നുകൊടുക്കുകയും ചെയ്തു. 1989ല്‍ മസ്ജിദ് ഭൂമിയില്‍ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. 1990ല്‍ ബാബരി മസ്ജിദിന്റെ മിനാരത്തില്‍ കയറി വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൊടി നാട്ടി. അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിംഗ് യാദവിന്റെ ശക്തമായ ഇടപെടലുകള്‍ മൂലം പള്ളി തകര്‍ക്കാനുള്ള ശ്രമം വിഫലമായി. എന്നാല്‍ 1991ല്‍ ബി.ജെ.പി ഉത്തര്‍ പ്രദേശില്‍ അധികാരത്തില്‍ വന്നതോടെ 1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരസിം ഹറാവു 1992 ഡിസംബര്‍ 16ന് ലിബര്‍ഹാന്‍ കമ്മീഷന് രൂപീകരിച്ചു. 17 വര്‍ഷങ്ങള്‍ക്കു ശേഷം 2009ല്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടല്‍ ബിഹാരി വാജ്പേയി, എല്‍. കെ അദ്വാനി, ഉമാഭാരതി, കല്യാണ്‍സിംഗ്, വിജയരാജ സിന്ധ്യ തുടങ്ങിയ 32 ബി.ജെ.പി നേതാക്കന്മാര് കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 2019 നവംബര്‍ 9ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം പൂര്‍ണമായും കേസില്‍ കക്ഷികളായ ഹിന്ദു സംഘടനകള്‍ക്ക് നല്കി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. അതോടെ ബാബരി മസ്ജിദ് എന്ന യാഥാര്‍ത്ഥ്യം ചരിത്രത്തിന്റെ യവനികയ്ക്കു പിന്നിലേക്ക് മറയ്ക്കപ്പെട്ടു. മാസങ്ങളോളം നീണ്ട വാദങ്ങളേയും വസ്തുതകളേയും നിരാകരിക്കുന്ന വിധിയായിരുന്നു അത്.
1980കള്‍ക്ക് ശേഷം വിശ്വഹിന്ദു പരിഷത്തിന്റേയും മറ്റ് സംഘ്പരിവാര്‍ സംഘടനകളുടെയും കൂട്ടായ ശ്രമത്തിലും എല്‍. കെ അദ്വാനിയുടെ നേതൃത്വത്തിലും രാമ ജന്മഭൂമി പ്രക്ഷോഭം ശക്തിപ്പെട്ടുവരികയും രഥയാത്ര ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികളിലൂടെ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുകയും അതൊരു ദേശീയ രാ ഷ്ട്രീയ പ്രശ്നമായി ഉയര്‍ന്നുവരികയും ചെയ്ത സാഹചര്യത്തിലാണ് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ്റ് ഗുലാം മഹമൂദ് ബനാത് വാല ഇനിയൊരു ബാബരി പ്രശ്നം സ്യഷ്ടിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ ആരാധനാലയ സംരക്ഷണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്‍ നിയമമാക്കി മാറ്റി. ദി പ്ലേസസ് ഓഫ് വര്‍ഷിപ്പ് (സ്പെഷ്യല്‍ പ്രൊവിഷന്‍സ്) ആക്ട് 1991 എന്ന നിയമം അങ്ങനെ യാഥാര് ത്ഥ്യമായി. ആ നിയമം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
ഇന്ത്യ സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15 നോ അതിന് ശേഷമോ ആരുടെ കൈവശമാണ് ഓരോ ആരാധനാലയവും അതിന്മേല് അവര്‍ക്ക് മാത്രം അവകാശമുണ്ടാ യിരിക്കുന്നതും മറ്റു യാതൊരു കാരണവശാലും അത് കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ല എന്നതുമാണ് നിയമത്തിന്് ശ്രദ്ധേയമായ വ്യവസ്ഥ. ബാബരി മസ്ജിദ് കൂടാതെ മുവ്വായിരത്തോളം പള്ളികള്‍ക്കുമേല്‍ സംഘ്പരിവാരം അവകാശവാദം ഉന്നയിക്കുകയും ഓരോ പള്ളിയും കയ്യേറി തകര്‍ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാരം ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവന്ന സാഹചര്യത്തില്‍ നിയമപരമായ ഇടപെടല്‍ എന്ന നിലയിലും ശക്തമാ യ പ്രതിരോധം എന്ന നിലയിലുമാണ് പ്രസ്തുത ബില്‍ ബനാത് വാല രൂപപ്പെടുത്തിയത്. സ്വാഭാവികമായും ഈ നിയമത്തെ മറികടക്കാന്‍ സംഘ്പരിവാരം നി രന്തരം ശ്രമിച്ചുവരുന്നതിനിടയിലാണ് ബാബരി മസ്ജിദ് കേസില്‍ ഹിന്ദു സംഘടനകള്‍ക്ക് അനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടാകുന്നത്. ഇത്തരം വിധികള്‍ നല്കുന്ന ആത്മവിശ്വാസത്തിലാണ് സംഘ്പരിവാരം പിന്നേയും ആരാധനാലയങ്ങളുടെമേല്‍ കയ്യേറ്റം നടത്താനും അവകാശവാദമുന്നയിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala21 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
kerala2 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍

