Connect with us

news

ഇന്‍ഡിഗോയ്ക്ക് എതിരെ കടുത്ത നടപടി; ശൈത്യകാല സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം

വിമാന പ്രശ്നങ്ങള്‍ എട്ടാം ദിവസവും തുടരുന്നതിനിടെ ഇന്ന് മാത്രം 200ത്തിലധികം ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന വിമാനപ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിസിഎയും വ്യോമയാന മന്ത്രാലയവും ഒരുങ്ങുന്നു. ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ഒഴിവാകുന്ന സ്പോട്ടുകള്‍ മറ്റു എയര്‍ലൈന്‍ കമ്പനികള്‍ക്ക് കൈമാറുകയും ചെയ്തേക്കുമെന്നു വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു അറിയിച്ചു.

വിമാന പ്രശ്നങ്ങള്‍ എട്ടാം ദിവസവും തുടരുന്നതിനിടെ ഇന്ന് മാത്രം 200ത്തിലധികം ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന ഉന്നത തല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ വ്യോമയാന മന്ത്രാലയം എല്ലാ എയര്‍ലൈന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു.

2,200 ഓളം വിമാനം ദിവസേന സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോയുടെ റൂട്ടുകളും സര്‍വീസ് സ്ലോട്ടുകളും വെട്ടിക്കുറയ്ക്കുമെന്നും നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി രാജസഭയില്‍ വ്യക്തമാക്കി. വിമാന പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ കഴിഞ്ഞ ആഴ്ചകളിലായി റീഫണ്ട് നല്‍കിക്കൊണ്ടിരിക്കുകയാണ്.

610 കോടി രൂപയുടെ റീഫണ്ട് പ്രോസസ് ചെയ്തതായും 3,000 ലഗേജുകള്‍ നഷ്ടപ്പെട്ട യാത്രക്കാരില്‍ തിരിച്ചുനല്‍കിയതായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ പ്രത്യേക സെല്ലുകളും തുറന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നു സൂചന ലഭിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ് ; മെച്ചപ്പെട്ട പേളിങ്‌, പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര

കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുടുമ്പോള്‍ 20 ശതമാനംപോളിങ് രേഖപ്പെടുത്തി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്.

കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍ ആകെ 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്.

ആദ്യം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്. 36,630 സ്ഥാനാര്‍ഥികളും 1.32 കോടി വോട്ടര്‍മാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലയില്‍ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക.

 

 

Continue Reading

news

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ടം ഇഞ്ചോടിഞ്ച് മത്സരം

കുറവ് തിരുവനന്തപുരത്ത്, മുന്നില്‍ ആലപ്പുഴയുമാണ്

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുിന്റെ് ആദ്യഘട്ടം തന്നെ ഇഞ്ചോടിഞ്ച് മത്സരമാണ് മൂന്നു പാര്‍ട്ടികളും. ആദ്യ മൂന്നുമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആകെ പോളിങ് 20.41% . കുറവ് തിരുവനന്തപുരത്ത്, മുന്നില്‍ ആലപ്പുഴയുമാണ്.

സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ബൂത്തുകള്‍ക്കു സമീപം പ്രചാരണം പാടിലെന്നും രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക്, വസ്ത്രം, തൊപ്പി തുടങ്ങിവയും പാടില്ലെന്നും ഉണ്ട്.

Continue Reading

international

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബസിന്റെയും കാറുകളുടെയും മുകളിലൂടെ പറന്നു; ഒറാഡിയയില്‍ ദുരന്തം ഒഴിവായി

55 വയസ്സുകാരനായ  മെര്‍സിഡസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ ബോധരഹിതനായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.

Published

on

റുമാനിയയിലെ ഒറാഡിയയില്‍ നിയന്ത്രണം വിട്ട കാര്‍ ബസിന്റെയും കാറിന്റെയും മുകളിലൂടെ പറന്ന് അതിഭീകര ദുരന്തം ഒഴിവായി.ഡിസംബര്‍ 3നുണ്ടായ കാര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധ നേടുകയാണ്.

55 വയസ്സുകാരനായ  മെര്‍സിഡസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ ബോധരഹിതനായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. റോഡിലെ സിസിടിവി ദൃശ്യങ്ങളില്‍, തെറ്റായ ദിശയില്‍ അതിവേഗത്തില്‍ വന്ന കാര്‍ ഒരു റൗണ്ട്എബൗട്ടിലേക്ക് കുതിച്ചുകയറുന്നതും, പിന്നീട് നടപ്പാതയുടെ അരികില്‍ ഇടിച്ച് നിരവധി അടി ഉയരത്തില്‍ വായുവിലേക്ക് ഉയരുന്നതുമാണ് കാണുന്നത്.

കാര്‍ ഒരു ബസിനും രണ്ട് കാറുകള്‍ക്കും മുകളിലൂടെ പറന്നതിന് ശേഷമാണ് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള ഇരുമ്പ് തൂണില്‍ ഇടിച്ച് നില്‍ക്കുന്നത്. പമ്പില്‍ നേരിട്ട് ഇടിക്കാതിരുന്നതോടെ വലിയ ദുരന്തം ഒഴിവായി. പ്രമേഹരോഗിയായ ഡ്രൈവര്‍ ബോധരഹിതനായതാണെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ എല്ലുകള്‍ ഒടിഞ്ഞുവെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടിയന്തരസേവന സംഘം സ്ഥലത്തെത്തി ഡ്രൈവറെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് 90 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടാതെ 1,600 റുമാനിയന്‍ ലിയു (ഏകദേശം 27,000) പിഴയും ചുമത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുന്നു.

 

Continue Reading

Trending