Connect with us

kerala

വോട്ടിംഗ് മെഷീന്‍ തകരാര്‍ വിവാദം: വോട്ട് അടിച്ചപ്പോള്‍ ബി.ജെ.പിയുടെ ചിഹ്നം മാത്രം തെളിഞ്ഞു

പൂവച്ചാല്‍ ഗ്രാമ പഞ്ചായത്തിലെ മുതിയാവിള വാര്‍ഡിലെ സെന്റ് ആല്‍ബര്‍ട്ട് എല്‍.പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം ഉണ്ടായത്.

Published

on

കാട്ടാക്കട (തിരുവനന്തപുരം): വോട്ടിങ് സമയം വലിയ വിവാദമുണ്ടാക്കുന്ന രീതിയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. പൂവച്ചാല്‍ ഗ്രാമ പഞ്ചായത്തിലെ മുതിയാവിള വാര്‍ഡിലെ സെന്റ് ആല്‍ബര്‍ട്ട് എല്‍.പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം ഉണ്ടായത്.

ജില്ലാപഞ്ചായത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മെഷീനില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ബട്ടണിന് നേരെ ലൈറ്റ് തെളിയുകയും ബീപ് ശബ്ദം ഉണ്ടാകുകയും ചെയ്തതായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതോടെയാണ് ബൂത്തിലെ പോളിംഗ് താല്‍ക്കാലികമായി തടസപ്പെട്ടത്.

എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് സി. സുരേഷ് പ്രൊസീഡിങ് ഓഫീസര്‍ക്ക് എഴുത്തുപരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏതെല്ലാം വോട്ടുകള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്ന്, തകരാര്‍ പരിഹരിക്കാന്‍ എടുത്ത നടപടികള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ മെഷീന്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പത്തനംതിട്ട നിരണം പഞ്ചായത്തിലെ ഇരതോട് 28ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് വൈകി.

പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തി സ്‌കൂളിലെ ബൂത്തിലെ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടരുന്ന അവഗണനയ്ക്കിടയിലും ‘ഷമി ഷോ’; മുഷ്താഖ് അലി ട്രോഫിയില്‍ വീണ്ടും മിന്നും പ്രകടനം

നിരന്തരം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് ഷമി നേരത്തെ തന്നെ തുറന്നടിച്ചിരുന്നു.

Published

on

ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മുഹമ്മദ് ഷമി. രഞ്ജിയില്‍ നേടിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ മുഷ്താഖ് അലി ട്രോഫിയിലും ഷമി മികച്ച ഫോമിലാണ്.

കഴിഞ്ഞ ദിവസം ഹരിയാനക്കെതിരായ മത്സരത്തില്‍ അദ്ദേഹം 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി. മത്സരം ബംഗാള്‍ പരാജയപ്പെട്ടുവെങ്കിലും ഷമിയുടെ പ്രകടനമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫിയില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയിരിക്കുന്നത്.

അതില്‍ 11 വിക്കറ്റും അവസാന മൂന്ന് മത്സരങ്ങളിലൂടെയാണ് വന്നത്. ഹരിയാനക്കും സര്‍വീസസിനുമെതിരെ നാല് വിക്കറ്റും പുതുച്ചേരിക്കെതിരെ മൂന്ന് വിക്കറ്റും വീഴ്ത്തിയ ഷമി രഞ്ജിയിലും അസമിനും ഗുജറാത്തിനുമെതിരെ മികവ് കാട്ടിയിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. മുന്‍ താരം സൗരവ് ഗാംഗുലി അടക്കം പലരും ഷമിക്ക് തുറന്ന പിന്തുണ നല്‍കിയിരുന്നു. ടി20 ടീമില്‍ ഇല്ലാത്തതും ചര്‍ച്ചയായി.

നിരന്തരം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് ഷമി നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. തന്റെ ഫിറ്റ്നസ് വിവരങ്ങള്‍ സെലക്ടര്‍മാര്‍ക്ക് അയയ്ക്കുന്നത് തന്റെ ഉത്തരവാദിത്തമല്ലെന്നും എന്‍.സി.എയില്‍ സ്ഥിരമായി പരിശീലനം നടത്തുന്നുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെലക്ടര്‍മാരുടെ ഉത്തരവാദിത്തമാണെന്നും താരം വ്യക്തമാക്കിയിരുന്നു.

 

Continue Reading

kerala

കോഴിക്കോട് 15 വയസുകാരനായ വിദ്യാര്‍ത്ഥിയെ കാണാതായി

സ്‌കൂളില്‍ നിന്ന് പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോയതിനു പിന്നാലെ ക്ലാസിലേക്കോ വീട്ടിലേക്കോ തിരികെ എത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

Published

on

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഫുആദ് (15) കാണാതായതായി കുടുംബം പൊലീസ് പരാതി നല്‍കി. ഓട്ടോ ഡ്രൈവര്‍ ഹാരിസ് കളത്തിലിന്റെ മകനായ ഫുആദ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സ്‌കൂളില്‍ നിന്ന് പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോയതിനു പിന്നാലെ ക്ലാസിലേക്കോ വീട്ടിലേക്കോ തിരികെ എത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥി കാണാതായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫുആദ് അവസാനമായി സ്‌കൂള്‍ സമീപ പ്രദേശത്താണ് കണ്ടതെന്ന് ഉറപ്പാക്കപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. 9037157108, 9544706133 കുട്ടിയെ സംബന്ധിച്ച വിവരങ്ങള്‍ കിട്ടുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്: കോടതിവിധിയെ മാനിക്കുന്നുവെന്ന് ആസിഫ് അലി; അതിജീവിതയ്ക്ക് നീതി ലഭിക്കണം

കോടതി വിധിയെ പൂര്‍ണമായും മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നതാണു തന്റേതായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ നടന്‍ ആസിഫ് അലി പ്രതികരിച്ചു. കോടതി വിധിയെ പൂര്‍ണമായും മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നതാണു തന്റേതായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഏത് സമയത്തും അതിജീവിതയ്‌ക്കൊപ്പമാണ്’അതിജീവിത തന്റെ സഹപ്രവര്‍ത്തകയും ഏറെ അടുത്ത സുഹൃത്തുമാണെന്നും, അവര്‍ അനുഭവിച്ച വേദനയ്ക്ക് എന്ത് പകരം കൊടുത്താലും മതിയാവില്ലെന്നും ആസിഫ് പറഞ്ഞു.
‘വിധി എന്താണെങ്കിലും സ്വീകരിക്കണം. അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. ഞാന്‍ എപ്പോഴും അതിജീവിതക്കൊപ്പമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസിലെ ശിക്ഷയെയും വിധിയെയും കുറിച്ച് അഭിപ്രായപ്പെടുന്നത് ഉചിതമല്ലെന്നും, മുന്‍പ് അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതായി ആസിഫ് വ്യക്തമാക്കി. ആരോപിതനെ പുറത്താക്കിയിട്ടുണ്ടെങ്കില്‍, അതിനനുസരിച്ചുള്ള നടപടികള്‍ സംഘടന കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെതിരായ ഗൂഢാലോചനക്കും തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ക്കും തെളിവില്ലെന്ന് കണ്ടെത്തി. ഒന്ന് മുതല്‍ ആറുവരെ പ്രതികള്‍ എന്‍. എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇവര്‍ക്കെതിരായ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായതായി കോടതി വ്യക്തമാക്കി.

 

Continue Reading

Trending