Connect with us

india

‘ഇൻഡിഗോ പ്രതിസന്ധി വഷളാകാൻ നിങ്ങൾ അനുവദിച്ചു’: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു

Published

on

ഡൽഹി: ഇൻഡിഗോ സർവീസുകൾ മുടങ്ങിയതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു. ഇൻഡിഗോ വിമാന സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു.

വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ‌ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സർക്കാർ നിലപാടാണ് പ്രശ്നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.

‘‘ഒരു പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾ അതിൽ നേട്ടം കൊയ്യുക? എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000–40,000 ആയി ഉയരുക? സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചു. ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കൂടി സൃഷ്ടിച്ചു’’– കേന്ദ്രസർക്കാരിനെ വിമർശിച്ച് കോടതി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ട് കൊള്ളയിൽ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ

Published

on

ന്യൂഡല്‍ഹി:വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ചര്‍ച്ചയില്‍ ലോക്‌സഭയില്‍ അമിത് ഷാക്ക് എതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്രാഹുല്‍ ഗാന്ധി.ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി സഭയില്‍ എത്തിയതോടെയാണ് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചത്.

മൂന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും, തുറന്ന സംവാദത്തിന് ആഭ്യന്തര മന്ത്രി തയ്യാറുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. എന്നാല്‍, താന്‍ എന്ത് സംസാരിക്കണമെന്ന് രാഹുല്‍ തീരുമാനിക്കേണ്ടെന്നായി അമിത് ഷാ. ക്ഷമയോടെ ഇരുന്ന് കേള്‍ക്കണമെന്നും, എന്ത് സംസാരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ക്ഷോഭത്തോടെ അമിത്ഷാ മറുപടി നല്‍കി.

രണ്ടാം ദിനത്തിലെ എസ്.ഐ.ആര്‍ ചര്‍ച്ചക്കിടെ അമിത് ഷാ സംസാരിക്കുന്നതിനിടെ ഇടപെട്ട രാഹുല്‍ ഗാന്ധിക്ക് സ്പീക്കര്‍ സമയം അനുവദിക്കുകയായിരുന്നു.

 

Continue Reading

india

‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി∙ രാഹുൽ ഗാന്ധി അടുത്തയാഴ്ച ജർമനി സന്ദർശിക്കുന്നതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്തു ചെലവഴിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ നേതാവിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതെന്നും അവർ ചോദിച്ചു.

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ‘‘രാഹുൽ പ്രതിപക്ഷ നേതാവല്ല (LoP), മറിച്ച് ‘പര്യടൻ നേതാവാണ്’ (Leader of Paryatan)’’ എന്നായിരുന്നു ബിജെപിയുടെ പരിഹാസം.

‘‘മോദിജി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നത്. പ്രതിപക്ഷ നേതാവ് യാത്ര ചെയ്യുന്നതിനെക്കുറിച്ച് അവർ എന്തിന് ചോദ്യങ്ങൾ ഉന്നയിക്കുന്നു?’’ – രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോടു മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി.

ഡിസംബർ 15 മുതൽ 20 വരെയാണ് രാഹുൽ ഗാന്ധിയുടെ ജർമൻ സന്ദർശനം. അവിടെ അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ജർമൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അറിയിച്ചു. ‘‘പാർലമെന്റ് അംഗവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഡിസംബർ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർപഴ്‌സൻ സാം പിത്രോദയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും’’ – ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി ഘടകം പ്രസിഡന്റ് ബൽവീന്ദർ സിങ് നേരത്തേ പറഞ്ഞിരുന്നു.

Continue Reading

india

വന്ദേമാതരം ചര്‍ച്ച ശ്രദ്ധതിരിക്കാന്‍: കേന്ദ്രത്തിനെതിരെ ഹാരിസ് ബീരാന്‍

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവര്‍ ദേശസ്‌നേഹം പഠിപ്പിക്കേണ്ട,ഇന്ത്യ വൈവിധ്യങ്ങളെ ചേര്‍ത്തുവെക്കുന്ന മാതൃകാ രാജ്യം

Published

on

ന്യൂഡല്‍ഹി: സ്വാതന്ത്ര സമരത്തില്‍ പങ്കാളികളാവാത്ത ബി.ജെ.പി ഞങ്ങള്‍ക്ക് ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്‍. ‘വന്ദേ മാതരം’ത്തിന്റെ 150ാം വാര്‍ഷികത്തെക്കുറിച്ചുള്ള രാജ്യസഭാ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഹാരിസ് ബീരാന്‍ ആഞ്ഞടിച്ചത്. സാംസ്‌കാരികവും രാഷ്ട്രീയവും മതപരവുമായ ആശയങ്ങളിലെ വൈവിധ്യങ്ങളെ മാതൃകാപരമായി ചേര്‍ത്തുവെച്ചതിലൂടെയാണ് ഇന്ത്യ ലോകത്ത് വേറിട്ട ആശയമായി നില നില്‍ക്കുന്നത്. ആ ഇന്ത്യയുടെ വൈവിധ്യങ്ങളെ തകര്‍ക്കുന്നതാണ് ബിജെ പിയുടെ നയങ്ങള്‍. ലോകത്ത് സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന രീതിയില്‍ മതങ്ങളെയും, ഭാ ഷകളെയും, സംസ്‌ക്കാരങ്ങളെയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്ന തരത്തില്‍ ‘ഉള്‍ക്കൊള്ളല്‍, സമവായം എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചത്.

നമ്മുടെ സ്ഥാപക പിതാക്കന്മാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഈ ബഹുസ്വര സമൂഹത്തെ ഒന്നിച്ചു നിര്‍ത്തുകയും ഭിന്നത ഒഴിവാക്കുകയും ചെയ്യുക എന്നതായിരുന്നു. അതിനാല്‍ സമവായ രൂപീകരണം രാഷ്ട്രനിര്‍മ്മാണത്തിന്റെ പ്രധാന തത്വമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ പ്രസംഗത്തില്‍, ഇന്ത്യയുടെ വൈവിധ്യം ലോകത്ത് മറ്റെങ്ങുമില്ലാത്തതാണെന്ന് അഡ്വ. ഹാരിസ് ബീരാന്‍ അടിവരയിട്ടു. ഇപ്പോള്‍ വന്ദേ മാതരം ചര്‍ച്ച ചെയ്യുന്നത് രാജ്യത്തെ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥവും നിര്‍ണായകവുമായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണ് എന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യന്‍ രൂപയുടെ വിലയിടിവ്, ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്, വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ നിന്നും ഈ ചര്‍ച്ച ശ്രദ്ധ തിരിക്കുന്നു. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് പോലുള്ളവയ്ക്ക് മുന്നോടിയായി രാഷ്ട്രീയ ആഖ്യാനങ്ങള്‍ സൃ ഷ്ടിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ഇത്തരം ചര്‍ച്ചകളെന്നും തമിഴ്‌നാട്ടില്‍ നിന്ന് ചെങ്കോല്‍ ലോക്‌സഭയില്‍ സ്ഥാപിച്ചത് ഇതുപോലെ ആഖ്യാനം മെനയലിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന രീതിയേയും അദ്ദേഹം അപലപിച്ചു.

Continue Reading

Trending